Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും

അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: വിശ്വസിക്കാൻ കഴിയാത്ത രാജ്യമാണ് ചൈനയെന്ന് 1960 കളിൽ തന്നെ ഇന്ത്യ തിരിച്ചറിഞ്ഞതാണ്. പിന്നീട് നയതന്ത്രബന്ധങ്ങൾ എത്രയൊക്കെ മെച്ചപ്പെടുത്തുമ്പോഴും ഇന്ത്യ ചൈനയുമായി ഒരു അകലം സൃഷ്ടിച്ചിരുന്നു. മനുഷ്യസ്നേഹവും സർവ്വസ്വാതന്ത്ര്യവും പ്രഘോഷിക്കുന്ന കമ്മ്യുണിസത്തിന്റെ പേരുപറഞ്ഞ് സ്വന്തം ജനതയെ അടിച്ചമർത്തി വാഴുന്ന ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി, അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ചൈനയുടെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായി മാറുകയാണ്.

തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി അഫ്ഗാനിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈന്യം പിൻവാങ്ങിയതോടെ താലിബൻ മാത്രമല്ല സന്തോഷിക്കുന്നത്, ചൈനയും കൂടിയാണ്. സാമ്രാജ്യങ്ങളുടെ ചുടലപ്പറമ്പ് എന്ന് വിശേഷിപ്പിക്കുന്ന അഫ്ഗാനിസ്ഥാനിൽ ആകർഷകമായ ഒന്നുമില്ലെങ്കിലും, ഭൂമിശാസ്ത്രപരമായ അതിന്റെ സ്ഥാനമാണ് ചൈനയെ ആകർഷിക്കുന്നത്.

കോവിഡാനന്തര കാലഘട്ടത്തിൽ ലോകശക്തിയായി ഉയരുവാൻ കൊതിക്കുന്ന ചൈനയ്ക്ക് നിരവധി ഗുണങ്ങളാണ് അഫ്ഗാനിസ്ഥാനിൽ സ്വാധീനമുണ്ടാക്കിയാൽ ലഭിക്കുക. അതിൽ ഏറ്റവും പ്രധാനമായത് അറബിക്കടലിലേക്ക് ചൈനീസ് സൈന്യത്തിന് നേരിട്ടുള്ള സാന്നിദ്ധ്യം എളുപ്പത്തിൽ ലഭ്യമാക്കാം എന്നതാണ്. മാത്രമല്ല, ഇറാനിലേക്കും മിഡിൽ ഈസ്റ്റിലേക്കും കരമാർഗ്ഗം യാത്രചെയ്യുന്നത് ചൈനയ്ക്ക് എളുപ്പമാകും. അതുപോലെ ഇന്ത്യൻ സമുദ്രത്തിലേക്കും ആഫ്രിക്കയിലേക്കും പുതിയ എളുപ്പ പാത തുറന്നുകിട്ടുകയും ചെയ്യും.

നിലവിൽ ഈ വിപണികളിലേക്ക് ചൈനീസ് ചരക്കുകൾ പ്രശ്നപ്രദേശമായ തെക്കൻ ചൈന കടലിലൂടെ ചുറ്റികൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. എന്നാൽ, വടക്കു പടിഞ്ഞാറൻ ചൈനയുമായുള്ള അഫ്ഗാൻ അതിർത്തിയിലൂടെ കടത്തി, അഫ്ഗാനിസ്ഥാനിലൂടെ കരമാർഗ്ഗം ഈ ചരക്കുകൾ അതിവേഗം, കുറഞ്ഞ ചെലവിൽ മിഡിൽ ഈസ്റ്റ്-ആഫ്രിക്കൻ വിപണികളിൽ എത്തിക്കാൻ അഫ്ഗാനിനു മേലുള്ള ചൈനയുടെ സ്വാധീനം അവരെ സഹായിക്കും.

അഫ്ഗനിലെ ഇസ്ലാമിക തീവ്രവാദം തുരത്തുന്നതിൽ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും പരാജയപ്പെട്ടിടത്ത് വിജയിക്കാം എന്നാണ് ചൈനയുടെ വിശ്വാസം. കാരണം, ചൈനയ്ക്ക് അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ചൈനയ്ക്ക് താത്പര്യമില്ല. അവർക്ക് പ്രശ്നമാകാത്തിടത്തോളം കാലം വർഗ്ഗീയതയും ഭീകരവാദവുമൊന്നും ചൈന കാര്യമാക്കില്ല. റഷ്യൻ കമ്മ്യുണിസ്റ്റുകൾക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി ചൈനീസ് കമ്മ്യുണിസ്റ്റുകൾ ഒരു സാമൂഹ്യ പരിവർത്തനത്തിന് ഒരുങ്ങുകയില്ലെന്ന് ചുരുക്കം. അവർക്ക് സാമ്പത്തിക താത്പര്യം മാതമേയുള്ളു.

അതുപോലെ റഷ്യൻ കമ്മ്യുണിസ്റ്റുകൾചെയ്തതുപോലെ ഒരു ബലപ്രയോഗത്തിനൊന്നും രാഷ്ട്രീയ ചാണക്യനായ ഷീ മുതിരുകയില്ല. മറിച്ച്, സാമ്പത്തിക സഹയമെന്ന കെണിയൊരുക്കി അഫ്ഗാനിസ്ഥാനെ വലയിലാക്കുവാനാണ് ശ്രമിക്കുന്നത്. ഏകദേശം 62 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം അഫ്ഗാനിസ്ഥാനിൽ നടത്താൻ ചൈന തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബെല്റ്റ് ആൻഡ് റോഡ് പദ്ധതിയുടെ മറവിൽ അനേകം മലേഷ്യ മുതൽ മോണ്ടെനെഗ്രോ വരെയുള്ള നിരവധി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ സ്വാധീനം ഉറപ്പിച്ച അതേ നയമായിരിക്കും അഫ്ഗാനിസ്ഥാനിലും ചൈന പിന്തുടരുക.

സ്വപ്നങ്ങളുമായി ചൈന മുന്നോട്ടുപോകുമ്പോഴും മറു തന്ത്രങ്ങൾ ഒരുക്കി അമേരിക്കൻ പക്ഷവും കരുതലോടെയുണ്ട്. തായ്വാൻ തങ്ങളുടെ പൂർണ്ണാധികാരത്തിൻ കീഴിലുള്ള പ്രദേശമാണെന്ന് ഇപ്പോഴും ആവർത്തിച്ചു പറയുന്ന ചൈന ഒരുപക്ഷെ ആ ദ്വീപുരാഷ്ട്രത്തെ ആക്രമിക്കാൻ ഒരുങ്ങിയാൽ, അമേരിക്കയ്ക്ക് ഒപ്പം ചേർന്ന് ചൈനയെ നേരിടുമെന്ന് ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. കാരണം, തായ്വാൻ ചൈനയുടേ കൈവശമായാൽ പിന്നെ ഭീഷണി ഉയരുക ജപ്പാന്റെ ഭാഗമായ ഓഖിനാവയ്ക്കും ക്യോഡോയ്ക്കും എതിരെയായിരിക്കും.

ജപ്പാൻ ഉപപ്രധാനമന്ത്രി ടാരോ ആസോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാപ്പനീസ് ഉപപ്രധാനമന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവന ജപ്പാൻ-ചൈന ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനയും പ്രതികരിച്ചു. കിഴക്കൻ ചൈനാ കടലിലെ ആൾതാമസമില്ലാത്ത ചില ദ്വീപുകൾക്കായി ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളിലുള്ള ഈ ദ്വീപുകൾ ഇപ്പോൾ ജപ്പാന്റെ കൈവശമാണ്. ഇതും, അമേരിക്കൻ-ചൈന സംഘർഷമുണ്ടായാൽ അമേരിക്കയൊടൊപ്പം യുദ്ധത്തിൽ പങ്കെടുക്കാൻ ജപ്പാനെ പ്രേരിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP