Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു; ഐതിഹാസിക നടന്റെ അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്ന്; ഓർമ്മയാകുന്നത് കൂടുതൽ തവണ ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ; വിടവാങ്ങുന്നത് അഭിനയത്തിൽ വൈകാരികത നിറച്ച പ്രതിഭ

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു; ഐതിഹാസിക നടന്റെ അന്ത്യം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ന്യുമോണിയ ബാധയെ തുടർന്ന്; ഓർമ്മയാകുന്നത് കൂടുതൽ തവണ ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ; വിടവാങ്ങുന്നത് അഭിനയത്തിൽ വൈകാരികത നിറച്ച പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു മുൻപ് ജൂൺ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ജൂൺ 11ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഭാര്യ. സൈറ ബാനു.

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനാണ് മുൻ പാർലമെന്റ് അംഗം കൂടിയായ ദിലീപ് കുമാർ. യൂസഫ് ഖാൻ എന്നാണ് യഥാർത്ഥ പേര്. ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറി.

ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗൾ ഇ കസം, ദേവദാസ്, രാം ഔർ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ദിലീപ്കുമാറിനെ ഇന്ത്യൻ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു. ക്രാന്തി, ശക്തി, കർമ്മ, സൗഗാദർ അടക്കമുള്ള സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി. 1998 ൽ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ഭാനുവിനെ വിവാഹം കഴിച്ചത്.

1944 ലിൽ ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാർ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവിൽ 62 സിനിമകളിൽ വേഷമിട്ടു. ആൻ, ധാഗ്, ആസാദ് ഗംഗ യുമന അടക്കമുള്ള സിനിമകൾ ദിലീപ് കുമാറിന്റെ മികച്ച സിനിമകളായിരുന്നു. റൊമാന്റിക് ഹീറോയായും വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ മികവ് കാട്ടി. നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങിയ ദീലീപ് കുമാർ രാജ്യസഭാംഗമായും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

യൂസഫ് ഖാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. 1922 ഡിസംബർ 11ൽ പാക്കിസ്ഥാനിലെ പെഷാവറിൽ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. ജ്വാർ ഭാട്ടയായിരുന്നു ആദ്യ ചിത്രം. ദേവദാസ്, നയാ ദോർ, മുഗളെ ആസം, ഗംഗജമുന, അന്താസ്, ബാബുൽ, ക്രാംന്തി, ദീദാർ, വിധാത, സൗദാഗർ, കർമ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ. 1940, 1950, 1960, 1980 കാലഘട്ടത്തിൽ മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം 1994 ൽ അദ്ദേഹത്തിന് ലഭിച്ചു. പാക്കിസ്ഥാൻ സർക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ -ഇ- ഇംതിയാസ് നൽകി 1997 ൽ ആദരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP