Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുണ്ടൽപേട്ടയിൽ കൃഷിതോട്ടത്തിലെ കിണറ്റിൽ മലപ്പുറം സ്വദേശി മരിച്ച നിലയിൽ; പ്രവാസിയായ നാസർ നാട്ടിലെത്തിയതിന് ശേഷം ബന്ധുവിന്റെ സുഹൃത്തിന്റെ കൃഷിതോട്ടത്തിന്റെ നടത്തിപ്പുകാരൻ; സംഭവത്തിൽ ദുരൂഹത എന്നും അന്വേഷണം വേണമെന്നും കുടുംബം

ഗുണ്ടൽപേട്ടയിൽ കൃഷിതോട്ടത്തിലെ കിണറ്റിൽ മലപ്പുറം സ്വദേശി മരിച്ച നിലയിൽ; പ്രവാസിയായ  നാസർ നാട്ടിലെത്തിയതിന് ശേഷം ബന്ധുവിന്റെ സുഹൃത്തിന്റെ കൃഷിതോട്ടത്തിന്റെ നടത്തിപ്പുകാരൻ; സംഭവത്തിൽ ദുരൂഹത  എന്നും അന്വേഷണം വേണമെന്നും കുടുംബം

ജംഷാദ് മലപ്പുറം

മലപ്പുറം: ഗുണ്ടൽപേട്ടയിലെ കൃഷിതോട്ടത്തിലെ കിണറ്റിൽ മലപ്പുറം സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായിരുന്ന മലപ്പുറം മക്കരപറമ്പ് പുണർപ്പ നരിക്കോട്ടൂപ്പറമ്പിലെ മുഹമ്മദിന്റെ മകനായ നാസർ(56) നാട്ടിൽ വന്ന ശേഷം ബന്ധുവിന്റെ സുഹൃത്തിന്റെ ഗുണ്ടൽപ്പേട്ടയിലെ കൃഷിതോട്ടം ഏറ്റെടുത്ത് നടത്തിവരികയായിരുന്നു.

എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാസറിന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. ഏറെ കാലം സൗദിയിൽ ജോലി ചെയ്തിരുന്ന നാസർ നാട്ടിലെത്തിയതിന് ശേഷം കൃഷിതോട്ടം നടത്തിപ്പുകാരനായ ഗുണ്ടൽപേട്ടയിൽ പോയത്. തുടർന്നു കോവിഡ് ഭീതി കുറഞ്ഞ കഴിഞ്ഞ രണ്ടുമാസം മുമ്പു വീട്ടിൽ വന്നുപോയതായിരുന്നു. ദിവസവും തങ്ങളെ വിളിക്കാറുണ്ടെന്നും സംസാരിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. തുടർന്നു കഴിഞ്ഞ ദിവസമായി ഫോൺ കോളുകൾ ഒന്നും വന്നിരുന്നില്ല.

ഇതെ തുടർന്നു അവിടെ പരിചയമുള്ളവരുമായി ഫോൺ വിളിച്ചു അന്വേഷിച്ചെങ്കിലൂം ആർക്കും വിവരങ്ങളൊന്നും അറിയില്ലെന്നാണു പറഞ്ഞത്. മറ്റു വിവരങ്ങൾ ഒന്നും ലഭ്യമാവാത്തതിനെ തുടർന്നുള്ള ബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിതോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായും ബന്ധുക്കൾ പറഞ്ഞു.

ഗുണ്ടൽപേട്ട പൊലീസ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. .ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കർണാടക ഗുണ്ടൽപ്പേട്ട് പൊലീസിൽപരാതിനൽകിയിട്ടുണ്ട്. മാതാവ്: പരേതയായ പാലേൻ പടിയൻ ആയിശ, ( പഠിഞാറ്റു മുറി) ഭാര്യ: ചോലക്കൽ റസിയ (കാച്ചിനിക്കാട്) മക്കൾ: നജ്ല, നസ്ലല, ഷമ്മാസ്, സഹോദരങ്ങൾ: മൈമുന (പാങ്ങ്) അശ്റഫ് (റിട്ട: ഇന്ത്യൻ ആർമി മെഡിക്കൽ വിങ്, പൂണെ ) അബ്ദുൽ സലീം, അബ്ദുൽ ഖാദർ (ഇരുവരും സൗദി) സാജിത, സുബൈദ, ആലിയാപ്പു, പരേതയായ ഫാത്തിമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP