Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

പി.പി.ചെറിയൻ

ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി പാഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷഷന്റെ ആഭിമുഖ്യത്തിൽ ജോസ്‌കോ സൂപ്പർമാർക്കറ്റ് (ഓസ്ട്രിയ) ഉടമ ജോസ് നിലവൂർ കൊടയത്തൂർ പഞ്ചായത്തിൽ താമസിക്കുന്ന ചിന്നമ്മക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ബഹുമാനപ്പെട്ട കേരള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ അധ്യക്ഷത വഹിച്ചു

പ്രവാസി മലയാളികളുടെ സർവോന്മുഖമായ ഉന്നമനത്തെയും കൂട്ടായ്മയേയും ലക്ഷ്യം വെച്ച്, ജാതി മത രാഷ്ട്രീയ വിഘടന വാദങ്ങൾക്കു സ്ഥാനമില്ലാതെ ലോകമെമ്പാടുമുള്ള മലയാളീകളെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്ത്, ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ . ജീവകാരുണ്യ പ്രവർത്തനങ്ങളെ മന്ത്രി പ്രത്യകം അഭിനന്ദികുന്നതായി താക്കോൽ ദാനം നിർവഹിച്ചുകൊണ്ടു മന്ത്രി പറഞ്ഞു .

ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവരുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങൾക്കും എങ്ങനെ പരിഹാരം കാണാം, അവരെ എങ്ങനെ സഹായിക്കുവാൻ സാധിക്കും എന്ന അടിസ്ഥാനത്തിലാണ് പിഎംഫ് പ്രവർത്തിക്കുന്നതെന്നു ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ പറഞ്ഞു.

കോവിഡ് മഹാമാരി യെ തുടർന്ന് കേരള സർക്കാരുമായി സഹകരിച്ചു നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് പി എം എഫിന് കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നു പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പറഞ്ഞു .

ചടങ്ങിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ , വാർഡ് മെമ്പർ ബിന്ദു സിബി,സാബു തെങ്ങും പള്ളിക്കുന്നേൽ, പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, കേരള സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് ജയൻ, തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP