Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിബിഐ ഉദ്യോഗസ്ഥനായും ബംഗാൾ സർക്കാർ സ്റ്റാൻഡിങ് കോൺസലായും ചമഞ്ഞ് ആൾമാറാട്ടം; കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ പൊലീസ് പിടിയിൽ

സിബിഐ ഉദ്യോഗസ്ഥനായും ബംഗാൾ സർക്കാർ സ്റ്റാൻഡിങ് കോൺസലായും ചമഞ്ഞ് ആൾമാറാട്ടം; കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: സിബിഐ. ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ അറസ്റ്റിൽ. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. ഭൂമിയും കെട്ടിടവും തട്ടിയെടുക്കുന്നതിന് വേണ്ടി മറ്റുചിലരുമായി ചേർന്നായിരുന്നു ആൾമാറാട്ടവും തട്ടിപ്പും. ഗരിയാഹത്ത് പൊലീസ് സ്‌റ്റേഷന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്.

കൽക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകനായ സനാതൻ റായ് ചൗധരിയെയാണ് കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.പശ്ചിമ ബംഗാൾ സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലാണെന്ന് അവകാശപ്പെട്ട് നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച കാറിലാണ് സ്ഥിരമായി യാത്രചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ സിബിഐ. സ്‌പെഷ്യൽ കോൺസലാണെന്നും അവകാശപ്പെട്ടിരുന്നു.പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ തന്റെ ജോലിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിരുന്നത്.

ദിവസങ്ങൾക്ക് മുമ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ ദേബാഞ്ജൻ ദേബ് എന്നയാളെ കൊൽക്കത്തയിൽ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ വ്യാജ വാക്‌സിനേഷൻ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ പിടിയിലായത്. കൊൽക്കത്ത പൊലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന ഈ കേസിൽ ദേബാഞ്ജൻ അടക്കം ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP