Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതൃഭൂമി ചാനൽ മേധാവിക്ക് പിന്നാലെ നാടകീയമായി ദിനപത്രത്തിന്റെ പത്രാധിപരും രാജിവച്ചു; 21 മാസങ്ങൾക്ക് മുമ്പ് മാത്രം ചുമതലയേറ്റ മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തുമെന്നും സൂചന; മാതൃഭൂമി അടിമുടി മാറ്റത്തിന്

മാതൃഭൂമി ചാനൽ മേധാവിക്ക് പിന്നാലെ നാടകീയമായി ദിനപത്രത്തിന്റെ പത്രാധിപരും രാജിവച്ചു; 21 മാസങ്ങൾക്ക് മുമ്പ് മാത്രം ചുമതലയേറ്റ മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് എത്തുമെന്നും സൂചന; മാതൃഭൂമി അടിമുടി മാറ്റത്തിന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'മാതൃഭൂമി'യിൽ നിന്ന് എഡിറ്ററുടെ അപ്രതീക്ഷിത രാജി. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്തുനിന്നും മനോജ് കെ ദാസാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താൻ എഡിറ്റർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് കെ ദാസ് അറിയിച്ചത്. 2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്.

ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റർ സ്ഥാനത്തുനിന്നാണ് അദേഹം മാതൃഭൂമിയിൽ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാൻ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യൻ എക്സ്‌പ്രസിലും ജോലി ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസത്തിലാണ് മാതൃഭൂമി ന്യൂസിന്റെ എഡിറ്റോറിയൽ മേധാവി രാജിവെച്ചത്. മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്ണൻ കഴിഞ്ഞ മാസം 9ന് ചാനലിൽ നിന്ന് രാജിവെച്ചത്. പിന്നാലെ മീഡിയാ വണ്ണിന്റെ എഡിറ്ററായ രാജീവ് ദേവരാജ് മാത്യഭൂമി ന്യൂസിന്റെ തലപ്പത്തു എത്തുകയും ചെയ്തു. ഇതും തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇതിന് ശേഷമാണ് മനോജ് കെ ദാസിന്റെ രാജി.

തനിക്ക് പുതിയൊരു ജോലി കിട്ടിയെന്ന സൂചനകളാണ് മനോജ് കെ ദാസ് നൽകുന്നത്. അതിനിടെ മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിലേക്ക് തിരിച്ചു പോകുമെന്ന സൂചനകളുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖർ എംപിയുമായി അടുത്ത ബന്ധമാണ് മനോജ് കെ ദാസിനുള്ളത്. ഇന്ത്യൻ എക്സ്‌പ്രസിന്റെ കേരള മേധാവിയായിരിക്കുമ്പോഴാണ് ഇതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിൽ മനോജ് കെ ദാസ് ജോലിക്കെത്തിയത്. അന്ന് കുറച്ചു കാലം മാത്രമേ ജോലി തുടരാനായുള്ളൂ.

പലപല വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചെന്നു പെട്ട സാഹചര്യത്തിൽ കൂടിയാണ് ചാനൽ തലപ്പത്ത് വീണ്ടും മനോജ് കെ ദാസ് എത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്. എന്നാൽ താൻ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് തന്നെ വീണ്ടും മടങ്ങുന്നുവെന്ന തരത്തിലാണ് മാതൃഭൂമിയിൽ നിന്നും മനോജ് കെ ദാസ് പടിയിറങ്ങുന്നത്. തീവ്ര ഇടതുപക്ഷ നിലപാടിലേക്ക് മാതൃഭൂമി നീങ്ങുന്നതിന്റെ സൂചനയായി മനോജ് കെ ദാസിന്റെ രാജിയെ വിലയിരുത്തുന്നവരുമുണ്ട്.

ഉണ്ണി ബാലകൃഷ്ണന് പകരമായി രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസ് ചാനലിൽ ദിവസങ്ങൾക്ക് മുമ്പ് ചുമതല ഏറ്റിരുന്നു. രാജീവ് ദേവരാജിന് അടുപ്പമുള്ള പലരും മാതൃഭൂമി ന്യൂസിൽ എത്തുമെന്നും അടിമുടി മാറ്റങ്ങൾ ചാനലിൽ ഉണ്ടാകുമെന്നുമാണ് സൂചന. ഉണ്ണി ബാലകൃഷ്ണന് പിന്നാലെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന സീജീ കടയ്ക്കലും രാജിവച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ് സെക്രട്ടറിയായാണ് സീജി മാറിയത്.

മാതൃഭൂമി ദിനപത്രത്തിലേക്ക് പുതിയ എഡിറ്ററെ ഉടൻ കണ്ടെത്താനാണ് മാനേജ്‌മെന്റിന്റെ നീക്കം. പത്രാധിപ സമിതിയാകും അതുവരെ കാര്യങ്ങൾ നിശ്ചയിക്കുക. മാതൃഭൂമിയുടെ എംഡിയായ എവി ശ്രേയംസ് കുമാറുമായി ചേർന്ന് നിന്ന വ്യക്തിയെന്ന നിലയിലാണ് മനോജ് കെ ദാസിനെ ഏവരും കണ്ടിരുന്നത്. അത്തരത്തിലൊരു വ്യക്തിയാണ് അപ്രതീക്ഷിതമായി രാജിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP