Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് ബാനർജി തൃണമൂൽ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചതു കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ; കോൺഗ്രസ് വിട്ടത്, ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ലെന്ന് പ്രതികരിച്ച് മണിക്കൂറുകൾക്കുള്ളിൽ

പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് ബാനർജി തൃണമൂൽ കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചതു കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ; കോൺഗ്രസ് വിട്ടത്, ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ലെന്ന് പ്രതികരിച്ച് മണിക്കൂറുകൾക്കുള്ളിൽ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് അഭിജിത്ത് മുഖർജി പാർട്ടി അംഗത്വം സ്വീകരിച്ചത്.

ജംഗിപൂരിൽനിന്നുള്ള കോൺഗ്രസിന്റെ മുൻ എംപിയും നൽഹാത്തിയിൽനിന്നുള്ള എംഎ‍ൽഎയുമായ അഭിജിത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി ചർച്ച നടത്തിവരികയായിരുന്നു. തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കഴിഞ്ഞ മാസം സന്ദർശിച്ചിരുന്നു.

അതേസമയം, അഭ്യൂഹങ്ങളോട് വിരുദ്ധമായാണ് അഭിജിത്ത് പ്രതികരിച്ചത്. കോൺഗ്രസിൽ തുടരുമെന്നും പാർട്ടി വിടുന്നുവെന്ന വാർത്തകൽ തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞാൻ തൃണമൂൽ ഭവനിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഇപ്പോൾ. ജംഗിപൂർ മണ്ഡലത്തിലാണ്. എന്നെ ഇപ്പോൾ ഇവിടെ നിന്ന് ആരെങ്കിലും ടെലിപോർട്ട് ചെയ്താൽ അല്ലാതെ ഞാൻ ഇപ്പോൾ ഒരു പാർട്ടിയിലും ചേരാൻ പോകുന്നില്ല,' എന്നാണ് അഭിജിത്ത് മുഖർജി പറഞ്ഞത്.

എന്നാൽ അഭിജിത്ത് തൃണമൂലിൽ ചേർന്നേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അഭിജിത്ത് മുഖർജി പാർട്ടി വിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള വാർത്തകൾ എല്ലാം തെറ്റാണെന്നായിരുന്നു അന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് അഭിജിത്ത് മുഖർജി പറഞ്ഞത്.

'ഞാൻ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്,' എന്നാണ് ജൂണിൽ അദ്ദേഹം പി.ടി.ഐ.യോട് പ്രതികരിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് മുഖർജി തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ അഭിജിത്ത് മുഖർജി, സച്ചിൻ പൈലറ്റ് തുടങ്ങിയവർ കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ താൻ കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിൻ പൈലറ്റ് പറഞ്ഞത്.

ജിതിൻ പ്രസാദയുമായി അടുത്ത ബന്ധമുള്ള നേതാവാണ് അഭിജിത്ത് മുഖർജി. ജംഗിപൂർ മണ്ഡലത്തിൽ നിന്നും രണ്ട് തവണ ലോക്‌സഭാംഗമായി അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നേരത്തെ കൊൽക്കത്തയിൽ വിവാദമായ വ്യാജ വാക്സിനേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട് അഭിജിത് മുഖർജി ട്വിറ്ററിലൂടെ മമത ബാനർജിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് പശ്ചിമ ബംഗാൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നായിരുന്നു അഭിജിത്ത് ബാനർജിയുടെ പ്രതികരണം.

ജംഗിപ്പുരിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി അഭിജിത്ത് ബാനർജി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP