Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് മാരകമായി ബാധിച്ചവരിൽ കൊവാക്സിൻ 94 ശതമാനം ഫലപ്രദം; ഡെൽറ്റാ വകഭേദത്തിന് 65.2 ശതമാനം ഫലപ്രാപ്തി; വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് ഭാരത് ബയോടെക്ക്

കോവിഡ് മാരകമായി ബാധിച്ചവരിൽ കൊവാക്സിൻ 94 ശതമാനം ഫലപ്രദം; ഡെൽറ്റാ വകഭേദത്തിന് 65.2 ശതമാനം ഫലപ്രാപ്തി; വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് ഭാരത് ബയോടെക്ക്

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലം പുറത്തുവിട്ട് നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവിഡ് മാരകമായി ബാധിച്ചവരിൽ തൊണ്ണൂറ്റിനാല് ശതമാനവും കൊവാക്സിൻ ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ വിലയിരുത്തുന്നു.

ലക്ഷണങ്ങളോട് കൂടിയ കോവിഡ് ബാധിതരിൽ 77.8 ശതമാനം പേർക്കും കൊവാക്സിൻ ഫലപ്രദമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഡെൽറ്റാ വകഭേദത്തിന് 65.2 ശതമാനം പേർക്കും കൊവാക്സിൻ ഫലപ്രദമായിരിക്കുമെന്നുമാണ് ക്ലിനിക്കൽ പരീക്ഷണങ്ങുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഭാരത് ബയോടെക്ക് നടത്തിയ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന വിലയിരുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിനെട്ട് മുതൽ തൊണ്ണൂറ്റിയെട്ട് വയസുവരെയുള്ള 25,800 പേരിലാണ് അവസാനഘട്ട പരീക്ഷണം നടത്തിയത്.

കൊവാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച് ഈ വർഷം ആദ്യം നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഭാരത് ബയോടെക്കും ഐ സി എം ആറും സംയോജിതമായി വികസിപ്പിച്ചെടുത്ത സമ്പൂർണ്ണ തദ്ദേശ്ശീയ കോവിഡ് വാക്സിനായ കൊവാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് മുൻപ് തന്നെ പുറത്തിറക്കിയതാണ് ഇത്തരം ഒരാവശ്യം ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് കൊവാക്സിൻ പുറത്തിറക്കിയത്. തുടർന്നാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത്.

ക്ലിനിക്കൽ ട്രയൽ പൂർത്തിയാകും മുമ്പ് പൊതുജന താത്പര്യാർത്ഥം നിയന്ത്രണങ്ങളോടെ കൊവാക്‌സിൻ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. കൊവാക്‌സിൻ സുരക്ഷിതമല്ലെന്ന അഭ്യൂഹങ്ങളെ തുടർന്ന് ബഹിഷ്‌കരിക്കാൻ പ്രതിപക്ഷ കക്ഷികൾ അടക്കം മുൻപ് ആഹ്വാനം ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP