Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോസിപ്പുകൾക്ക് മറുപടി പിറന്നാൾ ദിനത്തിൽ ഭാര്യയെ പരസ്യമായി ചുംബിച്ച്; പ്രണയ നായകനിൽ ഒതുങ്ങിയ അമീറിനെ ഇന്നത്തെ താരമാക്കിയതിലും കിരണിന്റെ പങ്ക് നിർണ്ണായകം; അമീർഖാൻ പ്രൊഡക്ഷൻ മുതൽ എൻജിഒ വരെ ഇരുവരും ചേർന്ന് രൂപംകൊടുത്തത് ഏവർക്കും മാതൃകയായ പ്ലാറ്റ്ഫോമുകൾ; ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ദമ്പതികൾ വേർപിരിയുമ്പോൾ

ഗോസിപ്പുകൾക്ക് മറുപടി പിറന്നാൾ ദിനത്തിൽ ഭാര്യയെ പരസ്യമായി ചുംബിച്ച്; പ്രണയ നായകനിൽ ഒതുങ്ങിയ അമീറിനെ ഇന്നത്തെ താരമാക്കിയതിലും കിരണിന്റെ പങ്ക് നിർണ്ണായകം; അമീർഖാൻ പ്രൊഡക്ഷൻ മുതൽ എൻജിഒ വരെ ഇരുവരും ചേർന്ന് രൂപംകൊടുത്തത് ഏവർക്കും മാതൃകയായ പ്ലാറ്റ്ഫോമുകൾ; ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ദമ്പതികൾ വേർപിരിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബോളിവുഡിലെ മിസ്റ്റർ ആൻഡ് മിസിസ് പെർഫക്ട് എന്നു വിശേഷിപ്പിക്കാൻ പറ്റുന്ന അപൂർവ്വം ദമ്പതിമാരിലൊന്നായിരുന്നു അമീർഖാൻ കിരൺറാവു ജോഡി.ബോളിവുഡിന്റെ മായിക ലോകത്ത് പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് പതിനഞ്ച് വർഷം അവർ ഒരുമിച്ച് നിന്നു എന്നതുതന്നെ അതിശയമായി തോന്നിയേക്കാം.കാരണം വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കിപ്പുറം തന്നെ ഇരുവരും വേർപിരിയുമെന്ന ഗോസിപ്പ് വന്നിരുന്നു. ഇത്തരത്തിൽ പലവിധ ഗോസിപ്പുകളെയാണ് ഈ ജോഡി അതിജീവിച്ചത്.

2018 കാലഘട്ടത്തിലാണ് ഈ ഗോസിപ്പ് ഏറെ ഉയർന്ന് വന്നത്.അന്ന് സഹികെട്ട് അമീർഖാന്റെ പ്രതികരണം ഏറെ ശ്രദ്ധനേടിയിരുന്നു.തന്റെ അമ്പത്തിമുന്നാം പിറന്നാളിന്റെ അന്ന് ഗോസിപ്പ് പരത്തിയ പാപ്പരാസികളെയെല്ലാം വിളിച്ചുവരുത്തി എല്ലാവരുടെയും മുന്നിൽ വച്ച് ഭാര്യയെ പരസ്യമായി ചുംബിച്ചായിരുന്നു അമീറിന്റെ മറുപടി.ആമിറിന്റെ അൻപത്തി മൂന്നാം പിറന്നാൾ മുംബൈയിൽ ഭാര്യ കിരൺ റാവുവിനൊപ്പം വീട്ടിലാണ് ആഘോഷിച്ചത്.

അന്ന് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകർക്കു മുന്നിൽ വച്ചാണ് അമിർ കേക്ക് മുറിച്ചത്. പിറന്നാൾ കേക്ക് മുറിച്ചതിനേക്കാൾ മനോഹരമായത് ഭാര്യയ്ക്ക് നൽകിയ സ്നേഹ ചുംബനമായിരുന്നു. നാളുകളായി അമീറും കിരണും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങളാണെന്ന് ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞ സമയമാിരുന്നു അത്. കിരണിനെ ചേർത്തു നിർത്തി ചുംബിച്ചും മധുരം പങ്കുവച്ചും വീണ്ടും പഴയ പ്രണയ ജോഡികളായി ഇരുവരും.

ഇതോടെയെങ്കിലും ഗോസിപ്പുകാർ തങ്ങളെ വെറുതെ വിടുമെന്നായിരിക്കാം താരം പ്രതീക്ഷിച്ചത്. കിരണിന് എന്തോ വലിയ രോഗമാണെന്നും ദംഗൽ താരം ഫാത്തിമ സനയും അമീറും തമ്മിൽ അടുപ്പത്തിലാണെന്ന് പോലും വാർത്തകൾ വന്നു.ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ വായടപ്പിക്കുന്നതായിരുന്നു ആ സ്‌നേഹ ചുംബനം.

ലഗാൻ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സഹസംവിധായിക ആയിരുന്ന കിരൺ റാവുവിനെ അമീർ പരിചയപ്പെടുന്നത്. അ പരിചയം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തുകയായിരുന്നു.വെറും പ്രണയനായകനിൽ നിന്ന് ഇന്ന് കാണുന്ന അമീർ ഖാനെ വളർത്തിയെടുത്തതിൽ മികച്ചൊരു സംവിധായക കൂടിയായ കിരണിന്റെ പങ്കുചെറുതല്ല. അമീറിന്റെ സിനിമകളിലെ ലുക്കിൽ തുടങ്ങി പൊതുഇടങ്ങളിലെ പ്രത്യക്ഷപ്പെടലിൽ വരെ കിരണിന്റെ സ്വാധീനം ഉണ്ടായിരുന്നു.സീക്രട്ട് സുപ്പർ സ്റ്റാറിലെ അമീറിന്റെ കഥാപാത്രത്തോട് തനിക്ക് അടങ്ങാത്ത പ്രണയമാണെന്ന് കിരൺ പറഞ്ഞതും ഏറെ ചർച്ചയായിരുന്നു.

മികച്ചൊരു സംവിധായക കൂടിയായിരുന്നു കിരൺ.മികച്ച സിനിമകൾ ചെയ്യണമന്നായിരുന്നു ഈ കുട്ടുകെട്ടിന്റെ ചിന്തകൾ.അതിനായാണ് അമീർഖാൻ പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചത്. കമ്പനിയുടെ ആദ്യ ചിത്രമായി എത്തിയത് കിരൺ സ്വന്ത്ത്ര സംവിധായികയായ പീപ്പിലി ലൈവ് എന്ന ചിത്രമായിരുന്നു. ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.പിന്നീട് താരെ സമീൻ പർ ഉൾപ്പടെ മികച്ച ചിത്രങ്ങൾ ഈ പ്രൊഡക്ഷൻ ഹൗസിൽ നിന്നും പിറവിയെടുത്തു.കൂടാതെ സാമൂഹിക സേവനത്തിലും ഇരുവരും തൽപ്പരരായിരുന്നു.ഒരു എൻജിഒക്ക് രൂപം കൊടുത്തതും അങ്ങിനെയാണ്

കൃത്യമായ രാഷ്ട്രീയ നിലപാടുകളും പുലർത്തിയ ദമ്പതികളായിരുന്നു അമീർഖാൻ കിരൺ റാവു.സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതുകൊണ്ട് പലവിധ പ്രതിഷേധങ്ങളും ഇവർക്ക് നേരിടേണ്ടിയും വന്നു.അമീർഖാന്റെ ഭാര്യ കിരൺ റാവുവിനെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്തിരുന്നു.ബിഹാറിലെ മുസാഫർപുർ സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരമാണ് കിരണിനെതിരെ എഫ്ഐആർ സമർപ്പിച്ചത്. വർധിച്ചുവരുന്ന അസഹിഷ്ണുതയോർക്കുമ്പോൾ രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച് തന്റെ ഭാര്യ കിരൺ റാവു അഭിപ്രായപ്പെട്ടുവെന്ന് ഡൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് ആമിർ ഖാൻ തുറന്നുപറഞ്ഞത്.ഇതാണ് വിവാദത്തിലേക്ക് നയിച്ചത്.

ഇത്തരത്തിൽ ബോളിവുഡ് സിനിമ ലോകത്തിന് കേട്ടുകേൾവിപോലുമില്ലാത്ത ജീവിതവും ജീവിതശൈലിയുമായിരുന്നു ഇവരുടെ ജീവിതം. അതുകൊണ്ട് തന്നെയാണ് അപ്രതീക്ഷിത വേർപിരിയൽ തീരുമാനം ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP