Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പയ്യന്നൂരിൽ സൂപ്പർമാർക്കറ്റിൽ പണവും ലാപ്‌ടോപ്പും കവർന്നു

സ്വന്തം ലേഖകൻ

പയ്യന്നൂർ: കണ്ണൂർ -കാസർകോട് ദേശീയപാതയിൽ വെള്ളൂരിൽ റിജീയണൽ ട്രാൻസ്പോർട്ട് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച.

ഗ്രിൽസിന്റെ പൂട്ട് തകർത്ത ശേഷം ഷട്ടറിന്റെയും പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ ലാപ്ടോപ്പ്, കോസ്മെറ്റ്സ് ചോക്കലേറ്റ് റാക്കിൽ സൂക്ഷിച്ച സാംസങ്ങ് മൊബെൽ ഫോൺ കമ്പ്യൂട്ടർ സി.പി.യു മേശയിൽ സൂക്ഷിച്ച 3000 രൂപയും കവർന്നു. പയ്യന്നൂർ തായിനേരി സൂര്യമുക്കിലെ പൂജ ഹൗസിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെംസ് സൂപ്പർ മാർക്കറ്റ്. 68,000 രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതിയിൽ പറയുന്നു.

പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചതിൽ നിന്നും രണ്ടാംഗ മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP