Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂലായ് 19 ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴും ബ്രിട്ടൻ മൂന്നാം തരംഗത്തിലേക്കെന്ന് സമ്മതിച്ച് സർക്കാർ; 27,000 പേർ ഇന്നലേയും പുതിയ രോഗികൾ; വർക്ക് അറ്റ് ഹോം തീരുമാനിക്കേണ്ടത് സ്ഥാപന ഉടമകൾ

ജൂലായ് 19 ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴും ബ്രിട്ടൻ മൂന്നാം തരംഗത്തിലേക്കെന്ന് സമ്മതിച്ച് സർക്കാർ; 27,000 പേർ ഇന്നലേയും പുതിയ രോഗികൾ; വർക്ക് അറ്റ് ഹോം തീരുമാനിക്കേണ്ടത് സ്ഥാപന ഉടമകൾ

സ്വന്തം ലേഖകൻ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുമടങ്ങാൻ ബ്രിട്ടൻ തയ്യാറെടുക്കുമ്പോഴും രോഗവ്യാപന തോത് കുതിച്ചുകയറുകയാണ്. ഇന്നലെ 27,125 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 70 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്.

തുടർച്ചയായി അഞ്ചാം ദിവസവും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 20,000 ൽ അധികമായതോടെ ബ്രിട്ടനിൽ മൂന്നാം തരംഗം നിലവിൽ വന്നതായി സർക്കാരും സമ്മതിച്ചിരിക്കുന്നു എന്നിരുന്നാലും, രണ്ടാം തരംഗത്തിൽ ഉണ്ടായത്ര ആളുകൾ ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നില്ല എന്നത് ഒരു ശുഭസൂചനയാണ്. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്‌ച്ചയിലേതിനേക്കാൾ ഇരട്ടിയായിരിക്കുകയാണ് മരണനിരക്ക്. 27 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം തരംഗത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 20,000 കടന്നപ്പോൾ പ്രതിദിന മരണസംഖ്യ 1000 കടന്നിരുന്നു എന്നതും പ്രത്യേകം ഓർക്കേണ്ട കാര്യമാണ്.

അതേസമയം, ബ്രിട്ടനിലെ വാക്സിൻ പദ്ധതിയും പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ട്. ഇതുവരെ ബ്രിട്ടനിലെ പ്രായപൂർത്തിയായവരിൽ 85.5 ശതമാനം ആളുകൾക്ക് കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകിക്കഴിഞ്ഞു. 63.1 ശതമാനം പേർക്ക് രണ്ടു ഡോസുകളും നൽകിയിട്ടുണ്ട്. രണ്ടാം തരംഗത്തിലേതുപോലെ മരണനിരക്കും, ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടേ എണ്ണവും വർദ്ധിക്കാതെ കാത്തുസൂക്ഷിക്കാൻ ഇത് ഒരു കാരണമാകുന്നുമുണ്ട്.

ഈ സാഹചര്യത്തിൽ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുവാൻ തന്നെയാണ് ബോറിസ് ജോൺസന്റെ തീരുമാനം. വർക്ക് ഫ്രം ഹോം ഉൾപ്പടെയൂള്ളവ മാറ്റും. എന്നിരുന്നാലും, വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുവാനുള്ള പൂർണ്ണ അധികാരം തൊഴിലുടമകൾക്ക് നൽകിയിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ തവണ ചെയ്തതുപോലെ, തൊഴിലിടങ്ങളിലെത്തി തൊഴിൽ ചെയ്യുവാൻ സർക്കാർ പ്രോത്സാഹനം നൽകുകയില്ല.

അതേസമയം, ബ്രിട്ടന്റെ സമ്പദ്ഘടനയുടെ ഉണർത്തെണീപ്പിനായി തൊഴിലാളികൾ തൊഴിലിടങ്ങളിലെത്തി ജോലിചെയ്യുവാൻ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു മുതിർന്ന ചില ഭരണകക്ഷി എം പിമാർ ആവശ്യപ്പെട്ടിരുന്നത്. സിറ്റി സെന്ററുകളിലും ഹൈസ്ട്രീറ്റുകളിലും ബിസിനസ്സ് പഴയനിലയിലേക്ക് തിരിച്ചെത്താൻ ഇത് ആവശ്യമാണെന്നും ഇവർ പറയുന്നു. അതിനിടയിൽ, ഹെഡ് ഓഫീസിലെ ജീവനക്കർക്ക് സ്ഥിരമായി വർക്ക് ഫ്രം ഹോം സൗകര്യം നൽകുമെന്ന് അസ്ഡ അറിയിച്ചു.

ലീഡ്സിലും ലെസ്റ്ററിലുമുള്ള അസ്ഡയുടെ ആസ്ഥാനങ്ങളിലാണ് പുതിയ തൊഴിൽ രീതി നടപ്പിലാക്കുക. ഇവിടങ്ങളിലെ ജീവനക്കാർക്ക് അവരവരുടെ സൗകര്യമനുസരിച്ച് എവിടെയിരുന്ന് വേണമെങ്കിലും തൊഴിൽ ചെയ്യാൻ സാധിക്കും. ഓരോ ദിവസവും നിശ്ചിത എണ്ണം ജീവനക്കാർ ഓഫീസിൽ ഉണ്ടാകണമെന്ന് നിർബന്ധിക്കില്ല. എന്നാൽ, ജീവനക്കാരും മാനേജർമാരും സംസാരിച്ച് സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ബാങ്കുകളായ ലോയ്ഡ്സ്, ബാർക്ലേസ്, എച്ച് എസ് ബി സി എന്നിവരും കോൾ സെന്ററായ കാപ്പിറ്റയും ഇത്തരത്തിലുള്ള തൊഴിൽ രീതി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP