Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമുദ്രാന്തർ ഭാഗത്തു കൂടിയുള്ള പൈപ്പിൽ തീപിടുത്തം; മെക്സിക്കൻ ഉൾക്കടൽ തീരങ്ങളെ വിഴുങ്ങി അഗ്‌നിഗോളങ്ങൾ; മെക്സിക്കൻ സർക്കാർ ഉടമസ്ഥതയിലുള്ള ഏണ്ണക്കമ്പനിയിൽ അപകടങ്ങൾ ഒരു തുടർക്കഥയാകുമ്പോൾ

സമുദ്രാന്തർ ഭാഗത്തു കൂടിയുള്ള പൈപ്പിൽ തീപിടുത്തം; മെക്സിക്കൻ ഉൾക്കടൽ തീരങ്ങളെ വിഴുങ്ങി അഗ്‌നിഗോളങ്ങൾ; മെക്സിക്കൻ സർക്കാർ ഉടമസ്ഥതയിലുള്ള ഏണ്ണക്കമ്പനിയിൽ അപകടങ്ങൾ ഒരു തുടർക്കഥയാകുമ്പോൾ

സ്വന്തം ലേഖകൻ

മെക്സിൻ ഉൾക്കടലിന്റെ തീരപ്രദേശങ്ങളോട് അടുത്തായി ഇന്നലെ കണ്ടത് ഉയർന്നുപൊങ്ങുന്ന അഗ്‌നിഗോളങ്ങളെയായിരുന്നു. സമുദ്രത്തിനടിയിലൂടെ പോകുന്ന പൈപ്പിൽ വാതക ചൊർച്ച ഉണ്ടായതിനെ തുടർന്നായിരുന്നു ഈ തീപിടുത്തം ഉണ്ടായത്. മെക്സിക്കോയുടെ പടിഞ്ഞാറു ഭാഗത്തുള്ള യൂകാറ്റൻ തീരപ്രദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കിണറിന്റെ പ്ലാറ്റ്ഫോമിൽ നിന്നും മീറ്ററുകൾ മാത്രം അകലത്തിലായിരുന്നു വെള്ളിയാഴ്‌ച്ച വെളുപ്പിന് അഗ്‌നിബാധ ഉണ്ടായത്.

മെക്സിക്കൻ സർക്കരിന്റെ ഉടമസ്ഥതയിലുള്ള പെമെക്സ് എന്നറിയപ്പെടുന്ന പെട്രോലിയോസ് മെക്സിക്കാനോസ് എന്ന കമ്പനി ഇതിനുമുൻപും പല അപകടങ്ങൾ കാരണം വാർത്തയിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ ജലത്തിനടിയിലൂടെയുള്ള വാതക പൈപ്പിൽ ചോർച്ചയുണ്ടായതാണ് അഗ്‌നിബാധക്ക് കാരണമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. കമ്പനിയുടെ ഏറ്റവും പ്രധാന എണ്ണസ്രോതസ്സുകളിൽ ഒന്നായ കു മലൂബ് സാപ് എണ്ണക്കിണറുമായി ബന്ധിപ്പിക്കുന്ന പൈപ്പിലായിരുന്നു ചോർച്ച ഉണ്ടായത്.

ഡ്രില്ലിങ് പ്ലാറ്റ്ഫോമിൽ നിന്നും 150 മീറ്റർ അകലെയായാണ് ചോർച്ച ഉണ്ടായത്. ഇത് അഗ്‌നിബാധയിൽ കലാശിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 12 ഇഞ്ച് വ്യാസമുള്ള പൈപ്പിലെ വാൽവുകൾ അടച്ചിട്ടു. അഗ്‌നിശമന ബോട്ടുകൾ ഉടൻ തന്നെ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി കമ്പനി വക്താക്കൾ അറിയിച്ചു. ജലത്തിനൊപ്പം നൈട്രജനും അഗ്‌നിശമന സേന പ്രവർത്തകർ ഉപയോഗിച്ചതായും കമ്പനി പറഞ്ഞു.

അഞ്ചുമണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിനു ശേഷമാണ് തീയണയ്ക്കാൻ ആയത്. അതിനുശേഷം പൈപ്പ് ലൈനിലെ ചോർച്ച തടഞ്ഞതിനുശേഷം കമ്പനിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി. ജീവനക്കാർക്ക് ആർക്കും തന്നെ പരിക്കു പറ്റിയിട്ടില്ല. മാത്രമല്ല, ഈ അപകടം കമ്പനിയുടെ ഉദ്പാദനത്തെ ബാധിച്ചിട്ടുമില്ലെന്ന് വക്താക്കൾ അറിയിച്ചു. ചോർച്ചയുടേ കാരണം അറിയുവാൻ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

പ്രതിദിനം 7 ലക്ഷൻ ബാരൽ ക്രൂഡോയിൽ ആണ് പെമെക്സിന്റെ കു മലൂബ് സാപ് എണ്ണക്കിണറിൽ നിന്നും ഉദ്പാദിപ്പിക്കുന്നത്. അതായത്, മെക്സിക്കോയിൽ ഉദ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ 40 ശതമാനം വരും ഇത്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ സുവ്യക്തമായ പങ്ക് വഹിക്കുന്ന കമ്പനി ആയിട്ടുപോലുംസുരക്ഷാ ക്രമീകരണങ്ങൾ വളരെ ദുർബലമാണെന്നതാണ് യാഥാർത്ഥ്യം. അടുത്ത കാലത്തായി അപകടങ്ങളുടെ ഒരു ശ്രേണിതന്നെപെമെക്സിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ മിനാറ്റിറ്റാൽനിലുള്ള ലശാറോ റിഫൈനറിയിൽ വൻ അഗ്‌നിബാധയുണ്ടായി. അതിനു തൊട്ടുമുൻപ് 2019 ജനുവരിയിൽമെക്സിക്കോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്ഫോടനത്തിനും പെമെക്സ് സാക്ഷിയായിരുന്നു. 137 പേരായിരുന്നു ഇതിൽ മരണമടഞ്ഞത്. 2016-ൽ കമ്പനിയുടെ തെക്ക് കിഴക്കൻ മേഖലയിലെ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 28 പേരാണ് മരണമടഞ്ഞത്.

അതിനു മുൻപ് അതേ പ്ലാന്റിലുണ്ടായ ഒരു തീപിടുത്തത്തിൽ മറ്റൊരു ജീവനക്കാരൻ മരണമടഞ്ഞിരുന്നു. അതിനും മൂന്ന് വർഷമുൻപ് പെമെക്സ് ആസ്ഥാനത്ത് നടന്ന തീപിടുത്തത്തിൽ 37 പേരായിരുന്നു മരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP