Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുന്ദമംഗലത്ത് സ്‌കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി; മാരുതി വർക്ക്‌ഷോപ്പിലെ വാഹനം മോഷ്ടിച്ചെങ്കിലും രക്ഷപ്പെടാൻ കഴിയാതെ വന്നത് ട്രാഫിക് ബ്ലോക്കിൽ പെട്ടതോടെ

കുന്ദമംഗലത്ത് സ്‌കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി; മാരുതി വർക്ക്‌ഷോപ്പിലെ വാഹനം മോഷ്ടിച്ചെങ്കിലും രക്ഷപ്പെടാൻ കഴിയാതെ വന്നത് ട്രാഫിക് ബ്ലോക്കിൽ പെട്ടതോടെ

ജാസിം മൊയ്തീൻ

കോഴിക്കോട് : കുന്ദമംഗലത്ത് പട്ടാപ്പകൽ സ്‌കൂട്ടർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മുക്കം മരഞ്ചാട്ടി മൂലംപാറക്കൽ സ്വദേശി അനീഷ് മോഹനാണ് മോഷണശ്രമത്തിനിടെ പിടിയിലായത്. കുന്ദമംഗലം വയനാട് റോഡിലെ മാരുതി വർക്ക് ഷോപ്പിന്റെ സമീപത്തുവച്ചാണ് സ്‌കൂട്ടറുമായി കടന്ന് കളയാൻ ശ്രമിക്കവെ ഇയാളെ നാട്ടുകാർ പിടികൂടിയത്.

മാരുതി വർക്ക്ഷോപ്പിലെ പെയിന്റിങ് തൊഴിലാളിയായ വ്യക്തിയുടെ സ്‌കൂട്ടറുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.പ്രതിയെ നാട്ടുകാർ കുന്ദമംഗലം പൊലീസിന് കൈമാറിയിട്ടുണ്ട്. വാഹനം മോഷ്ടിച്ചെങ്കിലും മുക്കം റോഡിലെ വാഹനത്തിരക്ക് മൂലം ഇയാൾക്ക് രക്ഷപെടാൻ സാധിക്കാതെ വരികയും സ്‌കൂട്ടറിന് പിന്നാലെ ഓടി നാട്ടുകാർ ഇയാളെ പിടികൂടുകയുമായിരുന്നു.പിടിയിലായ അനീഷ് പോക്സോ കേസുകളടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP