Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടഞ്ചേരി പുലിക്കയത്ത് കയാക്കിങ് സെന്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു; മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോടഞ്ചേരി പുലിക്കയത്ത് കയാക്കിങ് സെന്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു; മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: മലബാറിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകർന്ന് കയാക്കിങ് സെന്റർ പ്രവൃത്തി ഉദ്ഘാടനം കോടഞ്ചേരി പുലിക്കയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മലയോര മേഖലയിലെ വിനോദ സഞ്ചാര രംഗത്ത് വലിയ മാറ്റമാണ് കയാക്കിങ് സെന്ററിലൂടെ യാഥാർഥ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ അനുബന്ധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു.

മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ വൈറ്റ് വാട്ടർ കയാക്കിംഗിന് പ്രശസ്തിയാർജിച്ച കേന്ദ്രങ്ങളാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുലിക്കയം, കുറുങ്കയം, മീൻതുള്ളിപ്പാറ, അരിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ. കയാക്കിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 99,14,864 രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചത്.

ഇതിന്റെ ഭാഗമായി പുലിക്കയത്ത് ഒരു കയാക്കിങ് സെന്ററും മത്സര ത്തിന് വേദിയാകുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം കയാക്കിങ് ഇവന്റ് നടത്തുന്നതിനാവശ്യമായ റാമ്പ് ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക. റാമ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മത്സര സമയത്ത് മാത്രം സജ്ജീരിക്കാൻ പറ്റുന്ന വിധത്തിലാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പവലിയനും സജ്ജീകരിക്കുന്നുണ്ട്.

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡാണ് (കെൽ) നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.മുൻ എം എൽ എ ജോർജ് എം തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശേരി, മേഴ്സി പുളിക്കാട്ട്, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ സി എൻ അനിതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP