Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ; വിലക്ക് ഇന്ത്യ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്; യാത്രാ ഇളവ് അവശ്യസർവ്വീസിലെ ജോലിക്കാർക്ക് മാത്രം

പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ; വിലക്ക് ഇന്ത്യ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്; യാത്രാ ഇളവ് അവശ്യസർവ്വീസിലെ ജോലിക്കാർക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് യുഎഇ യുഎഇ പൗരന്മാർക്ക് വിലക്ക്. യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റിയുമാണ് വിലക്കേർപ്പെടുത്തിയത്.

യുഎഇ അടുത്തിടെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നാണ് സ്വദേശികളെ തടയുന്നത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാമ്പിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോൺ, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളാണ് വിലക്കുള്ള പട്ടികയിലുള്ളത്. ഈ രാജ്യങ്ങളിലെ യുഎഇ നയതന്ത്ര കാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർക്കും അത്യാവശ്യ ചികിത്സാ ആവശ്യങ്ങൾക്കും ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്കും നേരത്തെ അംഗീകാരം ലഭിച്ച ബിസിനസ്, സാങ്കേതിക സംബന്ധമായ യാത്രകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും കോവിഡ് മഹാമാരി കാരണം ലോകം കടന്നുപോകുന്ന അസാധാരണമായ സാഹചര്യവും പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരും എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിക്കണം.

യാത്രയ്ക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചാൽ ക്വാറന്റീനിൽ പോകണമെന്നും അതത് സ്ഥലങ്ങളിലെ നിബന്ധനകൾ പാലിക്കുന്നതിനൊപ്പം ആ രാജ്യങ്ങളിലെ യുഎഇ എംബസിയിൽ വിവരമറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച യുഎഇ സ്വദേശികളെ എല്ലാ മുൻകരുലുകളും പാലിച്ചുകൊണ്ട് രാജ്യത്തേക്ക് മടങ്ങിവരാൻ അനുവദിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP