Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

10 കോടി കർഷകർക്കായി 1,35,000 കോടി രൂപ കൈമാറി; കോവിഡ് കാലത്ത് ഡിജിറ്റൽ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ്; ഡിജിറ്റൽ ഇന്ത്യ ശക്തിയുടെ മുദ്രാവാക്യമെന്ന് മോദി

10 കോടി കർഷകർക്കായി 1,35,000 കോടി രൂപ കൈമാറി; കോവിഡ് കാലത്ത് ഡിജിറ്റൽ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ്; ഡിജിറ്റൽ ഇന്ത്യ ശക്തിയുടെ മുദ്രാവാക്യമെന്ന് മോദി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം 10 കോടിയലധികം കർഷകർക്കായി 1,35,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടാണ് പണം കൈമാറുന്നത്. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനാണ് ഡിജിറ്റൽ ഇന്ത്യ മിഷനിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി.

വർഷത്തിൽ കർഷകർക്ക് മൂന്ന് ഗഡുക്കളായി ആറായിരം രൂപ നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന.ഡിജിറ്റൽ ഇന്ത്യ മിഷനുമായി ബന്ധപ്പെട്ട് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു മോദി. കോവിഡ് കാലത്ത് ഡിജിറ്റൽ ഇന്ത്യ എത്രമാത്രം ഫലപ്രദമായാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടതാണ്.വികസിതരാജ്യങ്ങൾ പരാജയപ്പെട്ടിടതാണ് ഇന്ത്യയുടെ നേട്ടം. അർഹതപ്പെട്ടയാളുകൾക്ക് നേരിട്ട് പണം നൽകുന്നതിൽ ഡിജിറ്റൽ ഇന്ത്യ പദ്ധതി വലിയ പുരോഗതിയാണ് കൈവരിച്ചത്. ഏഴുലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ചെറുപ്പക്കാരാണ്. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റും സ്മാർട്ട്ഫോണും ലഭിക്കുന്നത് ഇവരെ വളരെയധികമാണ് സഹായിച്ചത്. ഫൈവ് ജി ടെക്നോളജി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. രാജ്യവും അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാൻ അതിയായ താത്പര്യം ഉണ്ടെങ്കിൽ അതിനെ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള ആവേശവും വഴിയേ വരും. അതുകൊണ്ടാണ് ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഡിജിറ്റൽ ഇന്ത്യ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ശക്തിയുടെ മുദ്രാവാക്യമാണ് ഡിജിറ്റൽ ഇന്ത്യയെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP