Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയം നടിച്ച് മുസ്ലിംയുവാക്കൾ കടത്തിക്കൊണ്ടുപോയത് 2 പെൺകുട്ടികളെ; പ്രതിഷേധത്തിലുടെ ഒരാളെ മോചിപ്പിച്ച് വിവാഹം നടത്തി സിഖിന്റെ മധുരപ്രതികാരം; രണ്ടാമത്തെ പെൺകുട്ടിയെക്കുറിച്ച് സൂചനകളൊന്നുമില്ല; റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ കേസ് മാത്രമെന്ന് പൊലീസ്; കാണാതായ പെൺകുട്ടിക്കായി പോരാട്ടത്തിനിറങ്ങി സഹോദരൻ

പ്രണയം നടിച്ച് മുസ്ലിംയുവാക്കൾ കടത്തിക്കൊണ്ടുപോയത് 2 പെൺകുട്ടികളെ; പ്രതിഷേധത്തിലുടെ ഒരാളെ മോചിപ്പിച്ച് വിവാഹം നടത്തി സിഖിന്റെ മധുരപ്രതികാരം;  രണ്ടാമത്തെ പെൺകുട്ടിയെക്കുറിച്ച് സൂചനകളൊന്നുമില്ല; റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒരൊറ്റ കേസ് മാത്രമെന്ന് പൊലീസ്;  കാണാതായ പെൺകുട്ടിക്കായി പോരാട്ടത്തിനിറങ്ങി സഹോദരൻ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: ലൗജിഹാദിനെക്കുറിച്ചും അത്തരം ശ്രമങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചും ചർച്ചകൾ വ്യാപകമാകുമ്പോൾ ലൗജിഹാദിനെതിരെ ഒരു മധുരപ്രതികാരത്തിന്റെ കഥ പറയുകയാണ് സിഖ്.തങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു യുവതിയെ മുസ്ലിം യുവാവ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചപ്പോൾ പിന്നാലെയെത്തിയ സംഘം യുവതിയെ മോചിപ്പിച്ച് ഉടൻ തന്നെ മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.

വർഷങ്ങളായി ലൗ ജിഹാദ് ലക്ഷ്യംവെച്ച് പ്രേമിച്ച സിഖ് യുവതിയെ ജമ്മു കശ്മീരിലെ പുൽവാമയിൽ എത്തിച്ചതിന് ശേഷമാണ് മുസ്ലിം യുവാവ് വിവാഹം കഴിച്ചത്. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കളായ സിഖുകാർ ഉടൻ യുവതിയെ കോടതി വഴി മുസ്ലിം യുവാവിൽ നിന്നും മോചിപ്പിച്ച് മറ്റൊരു സിഖ് യുവാവിനെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു.ജൂൺ 26ന് കോടതിയിൽ വച്ചാണ് മന്മീതിനെ ആഷിക് എന്ന മുസ്ലിം യുവാവ് വിവാഹം ചെയ്തത്.മന്മീത് കൗർ എന്ന ഈ യുവതിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനോളം സിഖുകാർ കശ്മീരിൽ കോടതിയുടെ പുറത്ത് പ്രതിഷേധിച്ചത്. മന്മീത് കൗറിന് പ്രായപൂർത്തിയായിട്ടില്ലെന്നും അവളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതാണെന്നും ഇവർ ആരോപിച്ചു.

പെൺകുട്ടിയുടെ കുടുംബക്കാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് 26 കാരിയായ മന്മീത് കൗറിനെയും 29കാരനായ ഷഹീദ് നസീർ ഭട്ടിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് വീണ്ടും ഹാജരാക്കി. പിന്നീട് വാദം കേട്ട ശേഷം കോടതി മന്മീത് കൗറിനെ മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിച്ചു. പിന്നീട് ശ്രീനഗർ സ്വദേശിയായ സുഖ്ബീർ സിംഗാണ് 18 കാരിയായ മന്മീത് കൗറിനെ വിവാഹം ചെയ്തത് ഇരുവരും വിവാഹശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. സുഖ്ബീർ സിങ് തന്നെ മന്മീത് കൗറിനെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. പഞ്ചാബിൽ നിന്നുള്ള സുഖ്ബീർ സിങ് ശ്രീനഗറിൽ റഫ്രിജറേഷൻ റിപ്പയർ ബിസിനസ് നടത്തുകയാണ്. മന്മീത് കൗർ തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്റ് മജീന്ദർ സിങ് സിർസ ട്വീറ്റിൽ സ്ഥിരീകരിച്ചു.

മന്മീത് കൗർ, ധൻവീത് എന്നീ രണ്ട് സിഖ് യുവതികളെയാണ് മുസ്ലിം യുവാക്കൾ ലൗ ജിഹാദിൽ കുടുക്കിയിരുന്നത്. തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം കഴിച്ച രണ്ടു സിഖുയുവതികളെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സിഖ് സംഘടനകൾ ജമ്മു കശ്മീരിൽ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടിയെ രക്ഷിച്ചെങ്കിലും എങ്കിലും ഈ കേസ് ജമ്മുകശ്മീർ പൊലീസ് കൈകാര്യം ചെയ്ത രീതിയെ സിഖ് നേതാക്കളും സംഘടനകളും അപലപിച്ചു. സിഖ് പെൺകുട്ടിയെ ഷഹീദ് നാസറിനൊപ്പം കോടതിയിൽ ഹാജരായി മൊഴിനൽകാൻ സമ്മതിച്ചില്ലെന്ന് സിഖ് നേതാവ് ജഗ് മോഹൻ സിങ് റെയ്ന കുറ്റപ്പെടുത്തി.

'കോടതിയിൽ ഹാജരാകാൻ പെൺകുട്ടിയുടെ കുടുംബത്തെ അനുവദിക്കാതിരുന്നതും ഗൗരവതരമായ അനീതിയാണ്,' അദ്ദേഹം ആരോപിച്ചു. എന്നാൽ പൊലീസ് ഇതിനോട് പ്രതികരിച്ചില്ല. പിന്നീട് കോടതി വാദം കേട്ട ശേഷം പെൺകുട്ടിയെ വീട്ടുകാർക്ക് വിട്ടുനൽകിയതായും ജഗ് മോഹൻ സിങ് റെയ്ന പറഞ്ഞു. ശ്രീനഗറിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ ആഷികിനെ വിവാഹം ചെയ്തില്ലെങ്കിൽ മാതാപിതാക്കൾ കുഴപ്പത്തിലാകുമെന്ന് മന്മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെർവേന്ദർ അവകാശപ്പെട്ടു. ശ്രീനഗറിലെ ഒരു വനിതാ സബ് ഇൻസ്പെക്ടർ ആഷികിനെ വിവാഹം ചെയ്തില്ലെങ്കിൽ മാതാപിതാക്കൾ കുഴപ്പത്തിലാകുമെന്ന് മന്മീത് കൗറിനെ ഭീഷണിപ്പെടുത്തിയതായി ഗുരുദ്വാര കമ്മിറ്റി അംഗം പെർവേന്ദർ ആരോപിക്കുന്നു.

മാത്രമല്ല പെൺകുട്ടിയെ വിവാഹം ചെയ്തത് 60 കാരനാണെന്നും എന്നാൽ പൊലീസ് റെക്കോർഡിൽ 29 കാരനായിട്ടാണ് രേഖപ്പെടുത്തിയതെന്നും സിഖ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നു.അതേസമയം ധൻവീത് കൗറിനെപ്പറ്റി ഇവർക്ക് ഇതുവരെയും വിവരമൊന്നും ലഭിച്ചിട്ടില്ല.മുസഫർ ഷാബാൻ എന്ന മുസ്ലിം യുവാവാണ് ധന്മീത് കൗറിനെ വിവാഹം ചെയ്തത്. മുസഫർ ഷാബാന്റെ ഒരു ബന്ധു തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ധന്മീത് കൗറിന്റെ സഹോദരൻ ക്രിഷൻ ജിത് സിങ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പ്രസിഡന്റ് മജീന്ദർ സിങ് സിർസയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

സഹോദരിയെ 24 മണിക്കൂറിനുള്ളിൽ വിട്ടുതന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് ക്രിഷൻജിത് സിങ്.'അവർ എന്റെ വീടിന് മുന്നിൽ മത മുദ്രാവാക്യങ്ങൾ മുഴക്കി,' ക്രിഷൻജിത് സിങ് ആരോപിച്ചു. മുസഫറിനെയും ധന്മീതിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ ഇരുവരും മുസഫറിന്റെ ബന്ധുക്കളും ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടതായി ശ്രീനഗർ സിവിൽ സൊസൈറ്റി അംഗമായ അൽത്താഫ് വാനി പറഞ്ഞു.എന്നാൽ ഇത്തരത്തിലൊരു സംഭവം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മന്മീതിന്റെ ഒറ്റ കേസ് മാത്രമെ ഉണ്ടായുള്ളുവെന്നും പൊലീസ് പറയുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച്ച നടത്താനും സംഘടന ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.സംഭവത്തെ കാശ്മീർ മുഖ്യമന്ത്രു ഒമർ അബ്ദുള്ളയും അപലപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP