Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉയർന്ന ടി.പി.ആർ നിരക്ക്: കണ്ണുരിൽ 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി

ഉയർന്ന ടി.പി.ആർ നിരക്ക്: കണ്ണുരിൽ 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി

അനീഷ് കുമാർ

കണ്ണൂർ:ജില്ലയിൽ ഉയർന്ന ടി.പി.ആർ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി, സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധിയിലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. അതിവ്യാപനമുള്ള സി കാറ്റഗറിയിൽ 21 തദ്ദേശ സ്ഥാപനങ്ങളും അതിതീവ്ര വ്യാപനമുള്ള കാറ്റഗറി ഡിയിൽ നാല് തദ്ദേശ സ്ഥാപനങ്ങളുമാണ് ജില്ലയിലുള്ളത്. സി കാറ്റഗറിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും ഡി കാറ്റഗറിയിൽ ട്രിപ്പിൾ ലോക്ക്ഡൗണും ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ജൂലൈ ഒന്ന് മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വരും. തദ്ദേശ സ്ഥാപനങ്ങളെ ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിൽ താഴെയുള്ള മേഖലകളെ വ്യാപനം കുറഞ്ഞ പ്രദേശമായും (കാറ്റഗറി എ), ആറ് മുതൽ 12 ശതമാനം വരെയുള്ള പ്രദേശങ്ങൾ മിതമായ വ്യാപനമുള്ളതായും (കാറ്റഗറി ബി), 12 മുതൽ 18 ശതമാനം വരെയുള്ളത് അതിവ്യാപനമുള്ള പ്രദേശമായും (കാറ്റഗറി സി), 18 ശതമാനത്തിന് മുകളിലാണെങ്കിൽ അതിതീവ്ര വ്യാപനമുള്ളതായും (കാറ്റഗറി ഡി) തിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ഓരോ കാറ്റഗറിക്കും മുൻപ് അനുവദിച്ച രീതിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും. കാറ്റഗറി ബി പ്രദേശങ്ങളിലും ഓട്ടോറിക്ഷകൾ അനുവദിക്കും.

ഡ്രൈവർക്ക് പുറമെ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ. കൂടാതെ റെയിൽവേ സ്റ്റേഷനുകളിലും ജില്ലാ അതിർത്തിയിലും പരിശോധന ശക്തമാക്കും. ഇതര സംസ്ഥാനത്തു നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവരുടെ ക്വാറന്റൈൻ കർശനമാക്കാനും ഉത്തരവുണ്ട്. കാറ്റഗറി ബി യിൽ ഉൾപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഇളവുകൾ: സർക്കാർ- പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, കമ്മീഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ 25% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

സ്വകാര്യ സ്ഥാപങ്ങൾ 50% ജീവനക്കാരെ ഉൾപ്പെടുത്തി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ. അവശ്യവസ്തുക്കളുടെ കടകൾ, അക്ഷയ സെന്ററുകൾ, ഹോട്ടലുകളിലെ ഹോം ഡെലിവറി സംവിധാനം എന്നിവ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ. ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ ടേക്ക് എവേ വ്യവസ്ഥയിൽ പ്രവർത്തിക്കും. കാറ്റഗറി സി: ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണം ഉണ്ടായിരിക്കും. അവശ്യവസ്തുക്കളുടെ കടകൾ മാത്രം എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റു കടകൾ (തുണിക്കട, ആഭരണക്കട, പാദരക്ഷകൾ വിൽക്കുന്ന കടകൾ, പുസ്തക കടകൾ) 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.

ഹോട്ടലുകളിൽ ഹോം ഡെലിവറി സംവിധാനം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. കാറ്റഗറി ഡി: ഈ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ കാറ്റഗറി ഡി യിൽപ്പെട്ട നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ടി.പി.ആർ നിരക്ക് ഏറ്റവും ഉയർന്ന തദ്ദേശ സ്ഥാപനം പെരളശ്ശേരി (21%) യാണ്. കുറവ് കോളയാട് (1.63%). ജില്ലയുടെ ടി.പി.ആർ നിരക്ക് 9.82 ശതമാനമാണ്.

തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി അടിസ്ഥാനത്തിൽ കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം)- ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ: മട്ടന്നൂർ മുനിസിപ്പാലിറ്റി (5.74%), തില്ലങ്കേരി (5.58%), കല്യാശ്ശേരി (5.36%), കേളകം (5.21%), പാനൂർ മുനിസിപ്പാലിറ്റി (4.96%), മാലൂർ (3.97%), ചൊക്ലി (3.46%), കണിച്ചാർ (2.41%), കോളയാട് (1.63 %). കാറ്റഗറി ബി (മിതമായ വ്യാപനമുള്ളത്) 47 തദ്ദേശ സ്ഥാപനങ്ങൾ: കാങ്കോൽ ആലപ്പടമ്പ (11.90%), വേങ്ങാട് (11.89%), ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (11.87%), പിണറായി (11.85%), പയ്യന്നൂർ മുനിസിപ്പാലിറ്റി (11.76%), കൂടാളി (11.62%), വളപട്ടണം (11.45%), കോട്ടയം (11.39%), ഏഴോം (11.17%), കണ്ണപുരം (11.17%), ചപ്പാരപ്പടവ് (11.03%), അയ്യങ്കുന്ന് (10.89%), കൊളച്ചേരി (10.57%), അഴീക്കോട് (10.47%), ചെമ്പിലോട് (10.38%), പായം (10.36%), പട്ടുവം (10.15%), ഉദയഗിരി (10.00%), കുറ്റിയാട്ടൂർ (9.94%), പടിയൂർ (9.87 %), തൃപ്രങ്ങോട്ടൂർ (9.78%), ന്യൂ മാഹി (9.66%), മലപ്പട്ടം (9.59%), ചെങ്ങളായി (9.51%), ചെറുകുന്ന് (9.47%), ഉളിക്കൽ (9.03%), ധർമടം (8.86%), പന്ന്യന്നൂർ (8.39%), കൂത്തുപറമ്പ മുനിസിപ്പാലിറ്റി (8.38%), മുഴപ്പിലങ്ങാട് (8.01%), കുറുമാത്തൂർ (8.01%), കൊട്ടിയൂർ (7.86%), തലശ്ശേരി മുനിസിപ്പാലിറ്റി (7.80%), കടന്നപ്പള്ളി പാണപ്പുഴ (7.71%), നടുവിൽ (7.58%), ഇരിക്കൂർ (7.48%), മൊകേരി (7.27%), എരുവേശ്ശി (7.24%), പേരാവൂർ (7.21%), ഇരിട്ടി മുനിസിപ്പാലിറ്റി (7.20%), മാടായി (7.00%), പയ്യാവൂർ (6.97%), മുണ്ടേരി (6.87%), കണ്ണൂർ കോർപറേഷൻ (6.83%), മുഴക്കുന്ന് (6.47%), പെരിങ്ങോം വയക്കര (6.38%), എരഞ്ഞോളി (6.04%). കാറ്റഗറി സി (അതിവ്യാപനമുള്ളത്) 21തദ്ദേശ സ്ഥാപനങ്ങൾ : എരമം കുറ്റൂർ (17.90%), ചിറ്റാരിപ്പറമ്പ (17.26%), അഞ്ചരക്കണ്ടി (17.19%), മയ്യിൽ (17.01%), പാട്യം (17.01%), മാങ്ങാട്ടിടം (16.57%), കുന്നോത്തുപറമ്പ (16. 20%), കീഴല്ലൂർ (15.98%), ചിറക്കൽ ( 15.42%), പാപ്പിനിശ്ശേരി (15.01%), കടമ്പൂർ (14.75%), ആലക്കോട് (14.13%), കുഞ്ഞിമംഗലം (13.95%), മാട്ടൂൽ (13.68%), ചെറുപുഴ (13.59%), ആന്തൂർ മുനിസിപ്പാലിറ്റി (13.49%), കതിരൂർ (13.41%), തളിപ്പറമ്പ മുനിസിപ്പാലിറ്റി (13.07%), ചെറുതാഴം (12.90%), ആറളം (12.36%), നാറാത്ത് (12.29%). കാറ്റഗറി ഡി (അതിതീവ്ര വ്യാപനമുള്ളത്) നാല് തദ്ദേശ സ്ഥാപനങ്ങൾ: പെരളശ്ശേരി (21.00%), രാമന്തളി (19.23%), പരിയാരം (18.50%), കരിവെള്ളൂർ പെരളം (18.28%).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP