Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് 21കാരൻ മരിച്ചു; മരണമടഞ്ഞത് ബന്ദടുക്കയിലെ ജൗഹർ; അപകടം യുവാവ് എറണാകുളത്ത് സ്വകാര്യ കമ്പനിയുടെ അഭിമുഖത്തിൽ പങ്കെടുത്ത് മങ്ങവേ

മലപ്പുറത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് 21കാരൻ മരിച്ചു; മരണമടഞ്ഞത് ബന്ദടുക്കയിലെ ജൗഹർ; അപകടം യുവാവ് എറണാകുളത്ത് സ്വകാര്യ കമ്പനിയുടെ അഭിമുഖത്തിൽ പങ്കെടുത്ത് മങ്ങവേ

ജംഷാദ് മലപ്പുറം

മലപ്പുറം: ചേളാരിക്കടുത്ത് ചേറക്കോട് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കാസർകോഡ് ബന്ദടുക്ക മാണിമൂല തലപ്പള്ളം വീട്ടിൽ അബ്ദുലത്തീഫ് ഉമ്മു ഹലീമ ദമ്പതികളുടെ മകൻ ജൗഹർ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം.

എറണാംകുളത്തുനിന്നും സ്വകാര്യ കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞ് ബൈക്കിൽ കാസർകോട്ടേക്ക് മടങ്ങുമ്പോൾ എതിരെവന്ന മിനി ലോറി ബൈക്കിലിടിക്കുകയായിരുന്നു. ജൗഹർ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. കൂടെ യാത്ര ചെയ്ത യുവാവിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിസഹോദരങ്ങൾ: അബ്ദുറസാഖ്, ശംല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP