Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡബ്ല്യൂസിസി മീടു വിൽ ഇടപെടാനുള്ള സംഘടനയായി മാത്രം മാറരുത്; രേവതി സമ്പത്തിനെതിരെ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന് അഭിൽ ദേവ്; അഭിലിന്റെ പ്രതികരണം തനിക്കെതിരെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ; രേവതി സഹപാഠിയുടെ നഗ്‌ന വീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാളാണെന്നും അഭിൽ

ഡബ്ല്യൂസിസി മീടു വിൽ ഇടപെടാനുള്ള സംഘടനയായി മാത്രം മാറരുത്;  രേവതി സമ്പത്തിനെതിരെ പരാതി നൽകിയിട്ടും പരിഗണിച്ചില്ലെന്ന് അഭിൽ ദേവ്;  അഭിലിന്റെ പ്രതികരണം തനിക്കെതിരെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ;  രേവതി സഹപാഠിയുടെ നഗ്‌ന വീഡിയോ പകർത്തിയതിന് പുറത്താക്കപ്പെട്ടയാളാണെന്നും അഭിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; തന്നെ മാനസീകമായും ശാരീരികമായും പീഡിപ്പിച്ച പതിനാലുപേരുടെ ലിസ്റ്റ് സമീപകാലത്താണ് രേവതി സമ്പത്ത് ഫേസ്‌ബുക്കിലുടെ പുറത്ത് വിട്ടത്.ഇപ്പോഴിതാ വിഷയത്തിൽ രേവതിക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആരോപിതനായ കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ്. ഇത്തരത്തിലുള്ള വാർത്തകൾ തന്നെയും കുടുംബത്തെയും പ്രതികൂലമായി ബാധിച്ചപ്പോളാണ് വിഷയത്തിൽ പ്രതികരണവുമായി അഭിൽ രംഗത്ത് വന്നത്.2016ൽ രേവതി സമ്പത്തിന് താൻ നടത്തിയ ഷോയിൽ അവസരം നൽകി എന്നത് മാത്രമാണ് താൻ ചെയ്തത് എന്ന് അഭിൽ പറയുന്നു. താനുമായി ഒന്നോ രണ്ടോ തവണ മാത്രമാണ് രേവതി ഫോണിൽ സംസാരിച്ചതെന്നും പത്ത് മിനിറ്റ് ദൈർഘ്യത്തിന് മുകളിൽ ആ സംഭാഷണങ്ങൾ പോയ്യിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ തന്റെ ഭാര്യ ഡബ്ല്യൂസിസിക്ക് പരാതി നൽകിയെങ്കിലും നാൾ ഇതുവരെ അവരിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ സംഘടനയിൽ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രേവതി സമ്പത്തിനെക്കുറിച്ച് താൻ നടത്തിയ അന്വേഷണത്തിൽ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെൺകുട്ടിയുടെ നഗ്‌നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാൻ സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന മുപ്പത് വിദ്യാർത്ഥികൾ നൽകിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ എന്നും അഭിൽ കൂട്ടിച്ചേർത്തു.

അഭിൽ ദേവിന്റെ വാക്കുകൾ

ഈ മാസം 15നാണ് രേവതി സമ്പത്ത് ആ കുട്ടിയെ സെക്ഷ്വലി, കമന്റ്ലി, വെർബലി, ഇമോഷണലി പീഡിപ്പിച്ചു എന്നാരോപിച്ച് 14 പേരുടെ ലിസ്റ്റ് എന്നും പറഞ്ഞുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിൽ അഞ്ചാമത്തെ പേര് എന്റേതാണ്. ഞാൻ അഭിൽ ദേവ്. കേരളം ഫാഷൻ ലീഗിന്റെ ഫൗണ്ടർ ആണ്. 2015 ലാണ് രേവതി സമ്പത്ത് എന്നെ ആദ്യമായി വിളിക്കുന്നത്. ചൈനയിൽ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി എന്ന് പറഞ്ഞാണ് വിളിച്ചത്. ഈ കുട്ടിക്ക് ഫാഷൻ മേഖലയിൽ വലിയ താൽപര്യം ഉണ്ട്. ഷോകളിൽ പങ്കെടുക്കണം എന്ന് പറഞ്ഞു. ഒരു എംബിബിഎസ് വിദ്യാർത്ഥി എന്ന നിലയിലൊക്കെയാണ് സംസാരിച്ചത്. ഒരു പുതുമുഖം എന്ന നിലയിൽ ഫാഷിണിൽ ഒരവസരം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. 2016 ൽ മാർച്ച് 3ന് കൊച്ചിയിൽ വെച്ച് നടന്ന ഷോയിൽ അവർക്ക് അവസരം കൊടുത്തു. ഈ ഷോയ്ക്ക് ശേഷം ഒന്ന് രണ്ടു തവണ ഈ കുട്ടി എന്നെ വിളിക്കുകയുമുണ്ടായി. ഒരു പത്ത് മിനിറ്റ് ദൈർഘ്യത്തിൽ കൂടുതൽ ഞങ്ങൾ തമ്മിൽ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല.

പിന്നീട് ഈ പോസ്റ്റ് വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവരുടെ ഈ ആരോപണം പല ഓൺലൈൻ മാധ്യമങ്ങളും വർത്തയാക്കുകയും ചെയ്തു. ലൈംഗിക പീഡനം നടത്തി എന്ന തരത്തിലാണ് പല വാർത്തകളും പ്രചരിച്ചത്. അതിനെ തുടർന്ന് രേവതി തന്നെ ലൈവ് വരുകയും ചെയ്തു. ഞാൻ സ്നേഹദാരിദ്ര്യമുള്ള ഒരാളാണെന്ന് പറഞ്ഞു എന്നാണ് ഈ കുട്ടി പറയുന്നത്. ഈ കുട്ടിയെ ഉപദേശിച്ചു എന്നതാണ് നടൻ ഷിജുവിനെതിരെയുള്ള ആരോപണം. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കൽ ഇല്ല. കേരളത്തിന് പുറത്ത് പോലും ഈ വാർത്തകൾ പ്രചരിച്ചു. നമുക്കും കുടുംബം ഉണ്ട്. ഈ വാർത്തകൾ അവരെയും ബാധിക്കും.

എന്തിന് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചു എന്ന് അറിയില്ല. തുടർന്നുള്ള ഷോകളിൽ ഈ കുട്ടിയെ വിളിക്കാത്തത് അന്നോ ഈ കുട്ടിയുടെ പ്രശ്‌നം എന്ന് എന്ന് തോന്നുന്നു. അല്ലാതെ മറ്റൊരു കാരണവും എനിക്ക് കാണാൻപറ്റുന്നില്ല. ഇനി അഥവാ ഞാനവരെ മാനസികമായി പീഡിപ്പിച്ചതിന് തെളിവുകളേതെങ്കിലുമുണ്ടെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. അതിനെക്കുറിച്ചുള്ള അന്വേഷണത്തിന് ഇടയിലാണ് അവരുടെ തന്നെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെൺകുട്ടിയുടെ നഗ്‌നവീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്നാണ്. എന്നാൽ ആ കമന്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ യാതൊരുവിധ വിധ സീലുകളോ മറ്റു ആധികാരികത ഉറപ്പ് വരുത്തുന്ന കാര്യങ്ങളോ ഇല്ല. അത് ചുവടുപിടിച്ച് ഞാൻ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചു.

ഈ കുട്ടിക്കെതിരെ നാല് തവണ യൂണിവേഴ്‌സിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. അതിൽ നാലാമത്തെ പരാതിയിന്മേലാണ് ഈ കുട്ടി പുറത്താക്കപ്പെടുന്നത്. സഹപാഠിയായ വിദ്യാർത്ഥിനിയുടെ നഗ്‌നവിഡിയോ ഈ കുട്ടി പകർത്തുകയും അത് ആ പെൺകുട്ടി കാണുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. തുടർന്ന് പരാതി നൽകിയ ആ പെൺകുട്ടിയുടെ കുടുംബത്തെയും ഞാൻ വിളിച്ചിരുന്നു. ഈ സംഭവത്തെ തുടർന്ന് എട്ടു മാസത്തോളം മാനസികമായി തളർന്നു പോയ അവസ്ഥയിലായിരുന്നു ആ പെൺകുട്ടി എന്ന് അറിയാനും സാധിച്ചു. ഇത് കൂടാതെ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന മുപ്പത് വിദ്യാർത്ഥികൾ നൽകിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരിൽ. യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച ഇതിന്റെ ഡോക്യൂമെന്റസ് എന്റെ പക്കൽ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP