Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു

വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി :വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'നിത്യ ജീവിതത്തിൽ നിയമത്തിന്റെ പ്രാധാന്യം ' എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. സക്കറിയ ടി എച് (അസിസ്റ്റന്റ് പ്രൊഫസർ, വി ഐ ടി നിയമ വിദ്യാലയം, ചെന്നൈ) ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

നിയമം അറിയാത്തതിന്റെ പേരിൽ പീഡനങ്ങൾ സഹിക്കേണ്ടി വരുന്ന സ്ത്രീ സമൂഹത്തിന് ഇതൊരു വെളിച്ചമാകും എന്ന ആശയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.ജൂലൈ 3 രാത്രി 7 മണിക്കാണ് സെമിനാർ. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ
ബന്ധപ്പെടേണ്ട നമ്പർ
+91 75109 96776
(ഷെറിൻ. എം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP