Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശാഭിമാനിയിൽ വ്യവസായ മന്ത്രി പി.രാജീവിനെ അഭിനന്ദിച്ച് നേരത്തെ പരസ്യം നൽകിയത് കിറ്റക്സ്; കമ്പനി പിണറായി സർക്കാരിനോട് പിണങ്ങിയപ്പോൾ അനുനയശ്രവുമായി എത്തുന്നതും രാജീവ്; 3500 കോടിയുടെ പദ്ധതിയിൽ നിന്നും സാബു ജേക്കബ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെട്ട് വ്യവസായ മന്ത്രി

ദേശാഭിമാനിയിൽ വ്യവസായ മന്ത്രി പി.രാജീവിനെ അഭിനന്ദിച്ച് നേരത്തെ പരസ്യം നൽകിയത് കിറ്റക്സ്; കമ്പനി പിണറായി സർക്കാരിനോട് പിണങ്ങിയപ്പോൾ അനുനയശ്രവുമായി എത്തുന്നതും രാജീവ്; 3500 കോടിയുടെ പദ്ധതിയിൽ നിന്നും സാബു ജേക്കബ് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഇടപെട്ട് വ്യവസായ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞ കിറ്റക്‌സ് എംഡി സാബു ജേക്കബിനെ അനുനയിപ്പിക്കാൻ വ്യവസായ മന്ത്രി പി.രാജീവ് രംഗത്തെത്തി. സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ പദ്ധതികളിൽ നിന്ന് പിന്മാറുകയാണെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപടൽ. കിറ്റക്‌സിൽ ഒരുമാസത്തിനിനിടെ, 11 റെയ്ഡുകൾ നടന്നെന്നും, നിയമവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ലെന്നും, വ്യവസായം നടത്താൻ കഴിയാത്ത വണ്ണം അന്തരീക്ഷം മോശമെന്നും സാബു ജേക്കബ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28 ന് തന്നെ കിറ്റക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും കിറ്റക്‌സ് അറിയിച്ചു. കിറ്റക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകും.

ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ആ യോഗത്തിൽ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല.പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും മന്ത്രി പി.രാജീവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വ്യവസായ മന്ത്രി പി.രാജീവിന്റെ പ്രസ്താവന
പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്‌സിന്റെ ചെയർമാൻ ശ്രീ.സാബു ജേക്കബ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നേരിട്ട് ഇടപെട്ടിരുന്നു. ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും

ജൂൺ 28 ന് തന്നെ കിറ്റക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചു.വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവർ അറിയിച്ചത്. കിറ്റക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകും.വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായിയോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ആ യോഗത്തിൽ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നു.
പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തർക്ക പരിഹാരത്തിന് നിയമ പിൻബലമുള്ള സംവിധാനം രൂപീകരിക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. വ്യവസായ മേഖലയിൽ ഉണർവിന്റെ ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നേരത്തെ വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനവുമായി ദേശാഭിമാനിയിൽ കിറ്റക്സ് കമ്പനിയുടെ പരസ്യം നൽകിയത് വിവാദത്തിലായിരുന്നു. പി രാജീവിന്റെ ചിത്രം ഉൾപ്പെടെയാണ് അഭിനന്ദന കുറിപ്പ് പരസ്യ രൂപത്തിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനി പത്രത്തിൽ അച്ചടിച്ചിത്. ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്‌സ് പി രാജീവിനെ അഭിനന്ദിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ കടന്നുവരവ് തിരിച്ചടിയായത് കോൺഗ്രസിനായിരുന്നു. ഇടതു പിന്തുണ ട്വന്റി 20ക്ക് ഉണ്ടെന്ന ആരോപണവും ഉയരുകയുണ്ടായി. ഇതിനിടെയാണ് പരസ്യവും വന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ ശത്രുസ്ഥാനത്ത് നിർത്തിയാണ് പല പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് സ്വീകരിച്ച ട്വന്റി 20 മാധ്യമങ്ങളിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാൽ കിറ്റക്‌സിനെ സംബന്ധിച്ചിടത്തോളം വ്യവസായ മന്ത്രിയുടെ സഹായങ്ങൾ അനിവാര്യവുമാണ്. അതുകൊണ്ടാണ് പരസ്യവുമായി രംഗത്തുവന്നതും.

2013ൽ രൂപം നൽകിയ ട്വന്റി 20 ചാരിറ്റബിൾ ട്രസ്റ്റാണ് പിന്നീട് രാഷ്ട്രീയ കക്ഷിയായി വളരുന്നതും പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കുന്നതും. കിറ്റക്‌സ് കമ്പനിയുടെ ചെയർമാനായ സാബു എം ജേക്കബാണ് ട്വന്റി 20യുടെ നയപരമായ തീരുമാനങ്ങളെടുക്കുന്നത്. സാബു തോമസ് ഏകാധിപതി സ്വഭാവമുള്ള കോർപ്പറേറ്റാണെന്ന് ട്വന്റി 20യിൽ നിന്നും രാജിവെച്ച ചില നേതാക്കൾ ആരോപിച്ചിരുന്നു. ആദ്യകാലഘട്ടത്തിൽ ഇടതുപക്ഷം ട്വന്റി 20ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നയം മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP