Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോബർട്ടുകൾക്ക് പുറകെ ഓക്‌സിജൻ അന്തരിക്ഷത്തിൽ നിന്നും വേർതിരിക്കുന്ന യന്ത്രവും: പുതിയ കണ്ടുപിടിത്തവുമായി വിമൽ ജ്യോതി വിദ്യാർത്ഥികൾ

റോബർട്ടുകൾക്ക് പുറകെ ഓക്‌സിജൻ അന്തരിക്ഷത്തിൽ നിന്നും വേർതിരിക്കുന്ന യന്ത്രവും: പുതിയ കണ്ടുപിടിത്തവുമായി വിമൽ ജ്യോതി വിദ്യാർത്ഥികൾ

അനീഷ് കുമാർ

കണ്ണൂർ: കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാനായി റോബർട്ടുകൾ നിർമ്മിച്ച ചെമ്പേരി യിലെ എൻജിനിയറിങ് വിദ്യാർത്ഥികൾ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.

ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽ ആവശ്യമായ ഓക്‌സിജന്റെ കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടുപിടിത്തം. ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഈ കാലത്ത് ചുരുങ്ങിയ ചെലവിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്‌സിജനെ വേർതിരിച്ചെടുക്കുന്ന മെഷീൻ നിർമ്മിച്ചിരിക്കുകയാണ് ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളെജ് വിദ്യാർത്ഥികൾ '

രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം വിദ്യാർത്ഥികളായ എൻ. അങ്കിത, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, എ.വി. നിസ്വാർത്, സി.എച്ച്. ധനുഷ്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ടി. ഗീതിക,ശിൽപ എം. നായർ, ജീന ജോർജ് എന്നിവർ ചേർന്നാണ് ഈ ഓക്‌സിജൻ കോൺസെൻട്രേറ്ററിന്റെ പ്രോട്ടോടൈപ്പ് വേർഷൻ രൂപകൽപ്പന ചെയ്തത്.

വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ഓക്‌സിജൻ കോൺസെൻട്രേറ്ററിനേക്കാൾ വളരെ ചുരുങ്ങിയ ചെലവിൽ ആവശ്യക്കാർക്ക് ലഭ്യമാക്കാൻ സാധിക്കുന്ന ഈ മെഷീൻ വ്യാവസായിക അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും വിധം നിർമ്മിച്ച് നല്കുന്നതിനുള്ള ഒരുക്കത്തിലാണ് കോളേജും വിദ്യാർത്ഥികളും. ഇപ്പോൾ വിപണിയിലുള്ള കോൺസെൻട്രേറ്ററിന് ഏകദേശം 60,000/ രൂപ മുതൽ ഒരു ലക്ഷം രൂപയോളം ചെലവ് വരുമെന്നും എന്നാൽ തങ്ങൾ നിർമ്മിച്ച ഈ മെഷീന് 26,000/ രൂപ മാത്രമേ ചെലവ് വരു എന്നും വിദ്യാർത്ഥികൾ പറയുന്നു.

കോവിഡ് കാലഘട്ടത്തിൽ തന്നെ ജനോപകാരപ്രദമായ മെഡിക്കൽ അസിസ്റ്റന്റസ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്‌പെൻസർ, റോബോ സാനിറ്റൈസർ ഡിസ്‌പെൻസർ, വലിയ മാളുകൾകളിലും , ഹോസ്പിറ്റലുകളിലുമൊക്കെ ജനത്തിരക്ക് നിയന്ത്രണം സാധ്യമാക്കുന്ന ക്രൗഡ് കൺട്രോളിങ് റോബോ സിസ്റ്റം അടക്കമുള്ള പല കണ്ടുപിടിത്തങ്ങളും നടത്തി കണ്ണൂർ ജില്ലയിലുള്ള വിവിധ കോവിഡ് സെന്ററുകളിലേക്ക് നൽകി ഈ കാലയളവിൽ വിമൽജ്യോതി വിദ്യാർത്ഥികൾ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP