Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിമ്മില്ലാതെയും ഫോൺ വിളിക്കാം; പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി

സിമ്മില്ലാതെയും ഫോൺ വിളിക്കാം; പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി

സ്വന്തം ലേഖകൻ

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വി. ആപ്പിൾ, സാംസങ് മൊബൈൽ ഫോണുകളുടെ വിവിധ മോഡലുകൾ, ഗൂഗിൾ പിക്‌സൽ 3എ മുതലുള്ള മോഡലുകൾ, മോട്ടോറോള റേസർ തുടങ്ങിയവയിൽ ഈ സൗകര്യം ലഭ്യമാണ്. കേരളം, മുംബൈ, ഗുജറാത്ത്, ഡൽഹി, കർണാടക, പഞ്ചാബ്, യുപി ഈസ്റ്റ്, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ഇപ്പോൾ വി ഇ-സിം സേവനം ലഭിക്കും.

ഇ-സിമ്മിന് അനുയോജ്യമായ ഫോണുകൾ ഉപയോഗിക്കുന്ന വിയുടെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ലഭിക്കുന്നതിന് ഇനി സാധാരണയായി ഉപയോഗിക്കുന്ന സിം കാർഡ് ഫോണിൽ ഇടേണ്ട ആവശ്യമില്ല. ഡിജിറ്റൽ സിം പിന്തുണയ്ക്കുന്ന എല്ലാ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായും പൊരുത്തപ്പെടുന്ന ഒരു സംയോജിത സിം ചിപ്പിന്റെ രൂപത്തിലാണ് ഇ-സിം വരുന്നത്. സാധാരണയുള്ള സിം കാർഡുകൾ മാറ്റാതെ തന്നെ ഉപഭോക്താവിന് കോളുകൾ, എസ്എംഎസ്, ഡേറ്റ തുടങ്ങിയവയും മറ്റും സൗകര്യങ്ങളും ഇ-സിം വഴി ഉപയോഗിക്കാനാവും.

കേരളത്തിലെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ഇ-സിം സാങ്കേതികവിദ്യ അവതരിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത് സൗകര്യപ്രദമായി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കളെ സഹായിക്കുമെന്നും വോഡഫോൺ ഐഡിയ കേരള-തമിഴ്‌നാട് ക്ലസ്റ്റർ ബിസിനസ് ഹെഡ് എസ്. മുരളി പറഞ്ഞു. ഉപയോക്താക്കളെ അവരുടെ ഫോൺ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനാൽ ഇ-സിം മെച്ചപ്പെട്ട അനുഭവം നൽകുമെന്ന് കമ്പനി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ-സിം സൗകര്യം എങ്ങനെ നേടാം
നിലവിലുള്ള ഉപഭോക്താക്കൾക്ക് ലളിതമായ പ്രക്രിയകളിലൂടെ ഇ-സിം സൗകര്യം നേടാം. ആദ്യം ലടകങ (സ്‌പേസ് വിട്ട ശേഷം) ഇമെയിൽ ഐഡി കൂടി ടൈപ് ചെയ്ത് 199ലേക്ക് എസ്എംഎസ് അയയ്ക്കണം (ലടകങ <ടുമരല> ഋാമശഹ കഉ). മൊബൈൽ നമ്പറിൽ ഒരു ഇമെയിൽ ഐഡിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കൾ ഇമെയിൽ (സ്‌പേസ് വിട്ട ശേഷം) ഇമെയിൽ ഐഡി 199ലേക്ക് എസ്എംഎസ് അയക്കണം (ഋാമശഹ <ടുമരല> ഋാമശഹ കഉ ീേ 199). ഇമെയിൽ നിലവിലുള്ളതാണെങ്കിൽ, ഉപഭോക്താക്കൾക്ക് 199 എന്ന നമ്പറിൽ നിന്ന് എസ്എംഎസ് ലഭിക്കും. ഇ-സിം അഭ്യർത്ഥന സ്ഥിരീകരിക്കുന്നതിന് ഈ മെസേജിന് ഋടകങഥഎന്ന് മറുപടി നൽകണം. ഇതിന് ശേഷം ഫോൺ കോളിലുടെയുള്ള സ്ഥിരീകരണത്തിനായി സമ്മതം തേടി ഒരു എസ്എംഎസ് കൂടി ലഭിക്കും. ഫോൺ കോളിലൂടെ സമ്മതം നൽകിയ ശേഷം ഒരു ക്യൂആർ കോഡുള്ള ഇമെയിൽ, രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ലഭിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ഇ-സിം ആക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ പിന്തുടരാം.

തിരിച്ചറിയൽ കാർഡും ഫോട്ടോയും നിർബന്ധം
വിയുടെ പുതിയ ഉപഭോക്താക്കൾക്ക് ഇ-സിം ലഭിക്കുന്നതിന് തിരിച്ചറിയൽ കാർഡും ഫോട്ടോയും സഹിതം അടുത്തുള്ള വി സ്റ്റോർ സന്ദർശിക്കാം. ആക്ടിവേഷനുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്യൽ വേഗത്തിലാക്കുമെന്നതിനാൽ ഹാൻഡ്‌സെറ്റ് കൂടെ കരുതുന്നത് അഭികാമ്യമായിരിക്കും. ഇമെയിൽ വഴി അയക്കുന്ന ക്യുആർ കോഡ്, സ്‌കാനിങ്ങിന് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. കോഡ് സ്‌കാൻ ചെയ്ത് രണ്ടു മണിക്കൂറിനകം ഇ-സിം പ്രവർത്തനസജ്ജമാവും.

ലോകത്ത് എവിടെയും ഒരും സിം- ഇ-സിം
ഫോണുകൾ അടിമുടി സ്മാർട് ആയിട്ടും സ്മാർട്ടാവാതെ പിടിച്ചുനിന്ന സിം കാർഡുകളും മാറ്റത്തിനു വിധേയമാകാൻ പോകുകയാണ്. മൈക്രോ സിം, മിനി സിം, നാനോ സിം എന്നിങ്ങനെ പല വലുപ്പങ്ങളിൽ പിടിച്ചുനിൽക്കാനുള്ള സിം കാർഡിന്റെ ശ്രമങ്ങൾക്ക് അന്ത്യമാവുകയാണ്. സിം കാർഡ് എന്ന സങ്കൽപത്തെ തുടച്ചുനീക്കി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സിം അഥവാ ഇ-സിം മിക്ക ടെലികോം കമ്പനികളും അവതരിപ്പിച്ചു കഴിഞ്ഞു.

ഓരോ കണക്ഷനും ഒരു പുതിയ സിം കാർഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഓരോ ഫോണിനും ഒരു സിം കാർഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇ-സിമ്മിലൂടെ സാധ്യമാകുന്നത്. ഫോണിൽ എംബെഡ് ചെയ്തിരിക്കുന്ന ഇ-സിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷൻ എടുക്കുമ്പോൾ ആ കണക്ഷന്റെ ഐഡിഇ-സിമ്മിൽ നൽകിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. ഇ-സിം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഗൂഗിളും ഉൾപ്പെടെയുള്ള കമ്പനികൾ ഇതിനായി ജിഎസ്എം അസോസിയേഷനുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP