Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്ഷണം നൽകുന്നതിനിടെ കയ്യിലിരുന്നു കുതറി; ബാൽക്കണിയിൽ നിന്നും വീണ് ഒരു വയസ്സുകാരൻ മരിച്ചു

ഭക്ഷണം നൽകുന്നതിനിടെ കയ്യിലിരുന്നു കുതറി; ബാൽക്കണിയിൽ നിന്നും വീണ് ഒരു വയസ്സുകാരൻ മരിച്ചു

സ്വന്തം ലേഖകൻ

മുളങ്കുന്നത്തുകാവ്: ഭക്ഷണം നൽകുന്നതിനിടെ വീടിന്റെ ബാൽക്കണിയിൽനിന്നു വീണ് ഒരുവയസ്സുകാരൻ മരിച്ചു. മുളങ്കുന്നത്തുകാവ് ഹൗസിങ് കോളനിയിൽ ഇമ്മാനുവേൽ വീട്ടിൽ ഡാലിന്റെയും റിയയുടെയും മകൻ ഡാനിയേൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ബാൽക്കണിയിൽ ഇരുന്ന് കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് കുതറി താഴേക്ക് വീഴുകയായിരുന്നു.

അമ്മ ഫോൺ എടുക്കുന്നതിനിടെയാണ് കുഞ്ഞ് കൈയിൽനിന്ന് കുതറിയത്. കുഞ്ഞിനെ ഉടൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന. പിതാവ് ഡാലിൻ ബിസിനസുകാരനും അമ്മ റിയ ഗവ. എൻജിനീയറിങ് കോളേജ് ജീവനക്കാരിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP