Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലാപാനിയിൽ മോഹൻലാലിനൊപ്പം ഗംഭീര സീനിൽ; ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലും വേഷമിട്ടു; ഇപ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാരൻ: വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

കാലാപാനിയിൽ മോഹൻലാലിനൊപ്പം ഗംഭീര സീനിൽ; ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലും വേഷമിട്ടു; ഇപ്പോൾ പെട്രോൾ പമ്പിലെ ജീവനക്കാരൻ: വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

സ്വന്തം ലേഖകൻ

സ്ഥിരമായി ഡീസലടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തുകയാണ് നടി സുരഭി ലക്ഷ്മി. ആള് പഴയൊരു സിനിമാതാരമാണ്. കക്ഷി പഴയ ജൂനിയർ ആർടിസ്റ്റാണ്. കാലാപാനി, ഏകലവ്യൻ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. ഇയാൾക്കൊപ്പം സുരഭി പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാമ് സോഷ്യൽ മീഡിയ.

സ്ഥിരമായി ഡീസൽ അടിക്കാൻ പോകുന്ന പമ്പിലെ ജീവനക്കാരനോട് ആദ്യം ഡീസലിന് എത്രയാണെന്ന് ചോദിക്കുന്ന സുരഭി, ഇത് പഴയ വിലയ്ക്ക് തരുമോ എന്ന് തമാശയ്ക്ക് ചോദിക്കുന്നു. ഇതോടെ മുഖത്തെ മാസ്‌ക് മാറ്റിയ അദ്ദേഹം താൻ ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നു. കാലാപാനിയിൽ എന്ത് വേഷമായിരുന്നു എന്ന് ചോദിക്കുമ്പോൾ ആ സീൻ വിവരിക്കുന്നുമുണ്ട്.

പിന്നീട് 12 കൊല്ലം ഗൾഫിൽ പോയി. തിരിച്ച് വന്നപ്പോൾ സിനിമയും സിനിമക്കാരും മാറി. ഒരു സിനിമ പിന്നീട് പിടിച്ചു. പക്ഷേ അത് പൊട്ടിപ്പോയെന്നും പറയുന്നു. വരം എന്ന സിനിമയാണത്. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കിൽ പറയണം. വാടകയ്‌ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം. 15,000 രൂപയാണ് വീടിന് വാടകയെന്നും അദ്ദേഹം പറയുന്നു.

'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' എന്ന തലക്കെട്ടോടെയാണ് സുരഭി ഇദ്ദേഹത്തിന്റെ വിഡിയോ പങ്കുവച്ചത്. രസകരമായ കമന്റുകളും വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

'കോഴിക്കോടിന്റെ നന്മ. അടുത്ത് തന്നെ ഞങ്ങൾ ഇദ്ദേഹത്തെ സിനിമയിൽ പ്രതീക്ഷിക്കുന്നു', 'ഇദ്ദേഹത്തിന് നല്ലൊരു ചാൻസ് കൊടുക്കൂ ചേച്ചി'.. 'ഇദ്ദേഹത്തിന്റെ സംസാരശൈലിയും അഭിനയവും കാണാൻ നല്ല രസമുണ്ട്, ശബ്ദവും ഭാവവും ഹരീഷ് കണാരനെ പോലെ ഉണ്ട്' എന്നിങ്ങനെ നീളുന്നു സുരഭിയുടെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP