Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് നവദമ്പതികൾ; മലപ്പുറം കാവുപുറത്തെ വിവാഹവേദിയിൽ വച്ച് വാക്‌സിൻ ചലഞ്ചിലേക്ക് തുകയും നൽകി സന്ദീപും അഞ്ജനയും

ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് നവദമ്പതികൾ; മലപ്പുറം കാവുപുറത്തെ വിവാഹവേദിയിൽ വച്ച് വാക്‌സിൻ ചലഞ്ചിലേക്ക് തുകയും നൽകി സന്ദീപും അഞ്ജനയും

ജംഷാദ് മലപ്പുറം

മലപ്പുറം: ദീർഘദൂര യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് മലപ്പുറം കാവുംപുറത്തെ നവദമ്പതികൾ. വളാഞ്ചേരി കാവുംപുറം കണ്ടരങ്ങത്ത് തുളസിദാസിന്റേയും, വിജയലക്ഷ്മിയുടേയും മകനും ഡിവൈഎഫ്ഐ കാവുംപുറം മേഖലാ കമ്മിറ്റി അംഗവുമായ സന്ദീപിന്റെയും കീഴാറ്റൂർ സ്വദേശി അഞ്ജിതയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.

വിവാഹവേദിയിൽ വെച്ച് വധൂവരന്മാർ മുഖ്യമന്ത്രിയുടെ വാക്സീൻ ചാലഞ്ചിലേക്ക് നൽകുന്ന തുക സിപിഎം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ കൈമാറി. എൻ.വേണുഗോപാലൻ, അജി കോട്ടീരി, യാസർ പാറക്കൽ,രവി, പാറക്കൽ ഖമറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഡിവൈഎഫ്ഐ കാവുംപുറം മേഖല കമ്മിറ്റി നടത്തിവരുന്ന ദീർഘദൂര യാത്രക്കാർക്കുള്ള ഭക്ഷണം വിതരണം ചെയ്യാനും നവദമ്പതികൾ നേരിട്ടെത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP