Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്ക്; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണ് പ്രതികൾ; സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി എന്നും കെ.സുരേന്ദ്രൻ

കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്ക്; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണ് പ്രതികൾ; സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി എന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സ്വർണ്ണകള്ളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎമെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തുകാരും അത് നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിന്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കാണ്.

ക്വട്ടേഷൻ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് രാമനാട്ടുകര സംഭവം. സർക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയർപോർട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗൺ കാലത്ത് കണ്ണൂരിൽ നിന്നും ചെർപ്പുളശ്ശേരിയിൽ നിന്നും കൊടുവള്ളിയിൽ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്‌ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്.

ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്‌ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വർണ്ണക്കടത്ത് പണമിടപാട് നടന്നത്. സ്വർണ്ണക്കള്ളക്കടത്തുകാരൻ സിപിഎം ഗുണ്ട അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ സിപിഎം നേതാവിന്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ജീവനക്കാരനാണ് ഇയാൾ. ഈ വാഹനം മാധ്യമങ്ങൾ സ്‌പോട്ട് ചെയ്തിട്ടും പൊലീസ് സഹകരണം കാരണമാണ് പിടികൂടുന്നത് വൈകിക്കാൻ പ്രതികൾക്ക് സാധിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിന്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്.

കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം ക്വട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി. 2017ൽ നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കള്ളക്കടത്ത് കേസ് ജയിലിൽ നിന്നും കൊടി സുനി ആസൂത്രണം ചെയ്തതെന്ന് വ്യക്കതമായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കാരണം അന്വേഷണം നിലയ്ക്കുകയായിരുന്നു. 2018ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എടുത്ത സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തതിന് തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിടെ നസീറാണ്. ആ കേസ് അട്ടിമറിച്ചതിന് പിന്നിൽ സിപിഎം- ഇസ്ലാമിക തീവ്രവാദ സഖ്യമാണ്. കേരളത്തിലെ ക്വട്ടേഷൻ സംഘങ്ങൾ എകെജി സെന്ററിനകത്തായതുകൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്.

ഭീകരവാദം

സംസ്ഥാനത്ത് ഐഎസ്‌ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ തുറന്ന് പറച്ചിലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തിൽ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് ശക്തമാണെന്നും സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സർക്കാർ അത് ഗൗരവമായി കണ്ടില്ല. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാർഹമാണ്. സംസ്ഥാനത്തേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഐസ് സ്വാധീനമുള്ള രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ വരുന്നത് അസ്വഭാവികമാണ്. കേരള സർവ്വകലാശാലയിലേക്ക് മാത്രം 1042 അപേക്ഷകളാണ് ഈ രാജ്യങ്ങളിൽ നിന്നും വന്നത്. ഈ സംഭവത്തെ പറ്റി സർക്കാർ ?ഗൗരവമായി പഠിക്കണം. കേരളത്തിലെ പൊലീസ് സേനയിൽ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ട്. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയിൽ ചോർത്തി ഭീകരവാദികൾക്ക് നൽകിയ പൊലീസുകാരുള്ള നാടാണിത്. അന്ന് ഭീകരവാദികൾക്ക് വേണ്ടി പ്രവർത്തിച്ച സബ് ഇൻസ്‌പെക്ടർ ഷാജഹാനെ സർവ്വീസിൽ തിരിച്ചെടുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കൊല്ലത്ത് ഇന്റലിജൻസ് ഡിവൈഎസ്‌പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാർത്താ മാധ്യമങ്ങൾ പുറത്തുവിട്ടു. അദ്ദേഹത്തെ സർവ്വീസിൽ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിൻ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്‌നാട് ക്യൂബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകൾ കണ്ടെത്താൻ. മലയാളത്തിലെ ഒരു വാർത്താ ചാനലിനെതിരെയും ഒരു റിട്ട.ജഡ്ജി, ഒരു ഐപിഎസ് ഓഫീസർ, നാല് പൊതുപ്രവർത്തകർ എന്നിവർക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിൽ എന്ത് നടപടിയാണ് സർക്കാർ കൈക്കൊണ്ടത്? നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ചാക്കും ഉടുത്ത് സിറിയയിലേക്ക് അയക്കുന്നത് കേരളത്തിൽ തുടരുകയാണ്. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന ടൂളായ ലൗജിഹാദിനെ കുറിച്ചുള്ള ഇടത്-വലത് മുന്നണികളുടെ നിലപാട് തിരുത്തണം.

സ്ത്രീപീഡനങ്ങൾ

സ്ത്രീധനത്തിന്റെ പേരിൽ സംസ്ഥാനത്ത് തുടർച്ചയായ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുകയാണ്. അതു പോരാഞ്ഞ് സിപിഎം പ്രവർത്തകർ നടത്തുന്ന പീഡനങ്ങൾ വേരെ. ഏറ്റവും അവസാനം വടകരയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് രണ്ട് പ്രാദേശിക നേതാക്കളാണ്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നത്. വനിതാകമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈൻ നിൽക്കക്കള്ളിയിലില്ലാതെ രാജിവെച്ചത് സർക്കാരിന് നാണക്കേടായി. പരാതി പറയാൻ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷൻ അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനിൽക്കാനാവാതെ വന്നതുകൊണ്ടാണ് അവർക്ക് രാജിവെക്കേണ്ടി വന്നത്. വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരി?ഗണിക്കണം. സ്ത്രീകൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം വനിതകൾ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തിൽ ഉൾപ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവർക്ക് ആരെയും പേടിക്കാതെ സമൂഹത്തിൽ ജീവിക്കാനും സാഹചര്യമൊരുക്കുന്നതിൽ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടു.സ്വൈര്യ ജീവിതം തകർക്കുന്ന തരത്തിൽ ഗുണ്ടാസംഘം അഴിഞ്ഞാടുമ്പോൾ മുഖ്യമന്ത്രി ബ്രണ്ണൻ കാലത്തെ ഗുണ്ടായിസം നാണമില്ലാതെ ജനങ്ങളോട് വിളമ്പുകയാണ്.

വനംകൊള്ള

സംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതിൽ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. മുട്ടിൽ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവർക്കും അറിയാം. സിപിഐയുടെ രണ്ട് മന്ത്രിമാരെ നോക്കുകുത്തികളാക്കി അഴിമതി നടന്നു. അതിനെ മറയ്ക്കാനാണ് ബ്രണ്ണൻ കഥകൾ പറയുന്നത്. മരം മുറിക്കും അപ്പുറം വനംഭൂമി മറിച്ചു വിൽക്കുക കൂടി ചെയ്തിട്ടുണ്ട് ഒന്നാം പിണറായി സർക്കാർ. കോഴിക്കോട് കുറ്റ്യാടിയിലെ നിക്ഷിപ്ത വനംഭൂമി സ്വകാര്യ വ്യക്തിക്ക് സർക്കാർ മറിച്ച് നൽകിയിട്ടുണ്ട്. 2000ൽ നിയമപോരാട്ടത്തിൽ സർക്കാർ അധീനതയിലായ 219 ഏക്കർ ഭൂമിയാണ് സർക്കാർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സംസ്ഥാന സർക്കാരിന് ഇതിന് അധികാരമില്ല. ഇതേ മാതൃകയിൽ മറ്റ് പരിസ്ഥിതിലോല പ്രദേശങ്ങളും മറിച്ച് വിറ്റ് പണം ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കെ.സുധാകരൻ വനം മന്ത്രിയായിരുന്ന സമയത്ത് വൻ അഴിമതി നടന്നിരുന്നു. അന്ന് സമരം ചെയ്ത വിഎസിന് എതിരായിരുന്നു സിപിഎമ്മിലെ കണ്ണൂർ ലോബി. ഇപ്പോൾ വീണ്ടും നാടകം ആവർത്തിക്കുകയാണ്. മരം മുറിച്ച് കടത്തിയതിനെ കുറിച്ചുള്ള സർക്കാരിന്റെ അന്വേഷണം വെറും പ്രഹസനമാണ്. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ് സർക്കാർ നടത്തിയിരിക്കുന്നത്. സർക്കാർ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പോലും പറയുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തെത്തിയത് എന്നാണ്. മരം മുറിക്കാനുള്ള അനുമതി നൽകിയത് രാഷ്ട്രീയ തീരുമാനമാണെന്ന് കാനം രാജേന്ദ്രൻ സമ്മതിച്ചു കഴിഞ്ഞു. ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പണം സമാഹരിക്കുക എന്ന ഉദ്ദേശം. സിപിഎം- സിപിഐ നേതാക്കൾക്ക് പങ്ക്. കർഷകരെ സഹായിക്കുക എന്ന വ്യാജേന. എത്ര കോടിയുടെ അഴിമതി നടന്നു? ആർക്കാണ് പണം പോയത്? ഞാനൊന്നും അറിയില്ലെന്ന പതിവ് പല്ലവി ആവർത്തിക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നത് കേസിന്റെ ?ഗൗരവം വർദ്ധിപ്പിക്കുന്നു. സിപിഐയുടെ രണ്ട് വകുപ്പുകൾ ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. പച്ചക്കറി വാങ്ങാൻ പോവാൻ പോലും പാസ് വേണ്ടപ്പോഴാണ് വയനാട്ടിൽ നിന്നും മരം മുറിച്ച് പെരുമ്പാവൂരിൽ എത്തിക്കുന്നത്. മരം മുറിച്ച സ്ഥലങ്ങളിൽ തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന നടന്നു. മരക്കുറ്റികൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങൾ നേരിട്ട് കണ്ടു. സംരക്ഷിത വനത്തിൽ നിന്നും എത്ര മരങ്ങൾ മുറിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. വനം കൺകറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം. നാഴികയ്ക്ക് നാൽപ്പതുവട്ടം ഫെഡറൽ തത്വങ്ങളെ കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം.

കോവിഡ്

പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു; കേരളം കൊവിഡിൽ കിതയ്ക്കുന്നു

കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ?ഗുരുതരമായ സാഹചര്യമാണുള്ളത്. ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കുമെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് സംസ്ഥാന സർക്കാർ. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം. ഇന്ത്യയിൽ, പ്രതിവാര പോസിറ്റീവ് കേസുകളുടെ 28 ദിവസത്തെ കണക്ക് പ്രകാരം കേസുകൾ 80 ശതമാനവും മരണങ്ങൾ 30 ശതമാനവും കുറഞ്ഞു.

മെയ് 12 മുതൽ ജൂൺ 9 വരെ കേരളത്തിന്റെ മരണനിരക്ക് 2. 72% ആണ്, ഇത് ഗുരുതരമായ ആശങ്കാജനകമാണ്. ഈ 28 ദിവസ കാലയളവിൽ 4,384 പേർ മരിച്ചു, സംസ്ഥാനത്തെ മൊത്തം കോവിഡ് മരണങ്ങളിൽ മൂന്നിൽ നാല് ഭാഗവും കേരളം പൂർണമായും പൂട്ടിയിട്ടിരുന്ന സമയത്താണെന്നതാണ് ലോക്ക്ഡൗൺ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മെയ് 5-12 മുതൽ 488 കോവിഡ് -19 മരണങ്ങളും 2,67,002 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനം പൂർണമായും പൂട്ടിയിട്ട ആഴ്ചയിൽ ജൂൺ 2 മുതൽ 9 വരെ 1,214 മരണങ്ങളും 1,08,165 കേസുകളും രേഖപ്പെടുത്തി. പ്രതിവാര മരണങ്ങളിൽ 149% വർദ്ധനവ്, കേസുകളിൽ 59% കുറവ്. മെയ് 12 ന് അവസാനിക്കുന്ന ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ആഴ്ച കേരളവും പരിശോധന 22% കുറച്ചു. തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ കാരണം അല്ലെങ്കിൽ പരിശോധന വൈകിയത് കാരണമാണ് കേരളത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നത്.

കേരളത്തിൽ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജൻ ടെസ്റ്റ് ആണ് നടക്കുന്നത്. അതിൽ തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ 40% വരെ ഉയർന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്ക്കുകയും ചെയ്തു. ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാൻ കാരണമെന്നാണ് ആരോ?ഗ്യരം?ഗത്തെ പ്രമുഖരുടെ അഭിപ്രായം. മെയ് മാസത്തിൽ 5-12വരെ കേരളം 9.5 ലക്ഷം ടെസ്റ്റുകൾ നടത്തിയപ്പോൾ ജൂൺ 2 മുതൽ 9 വരെ 7.5 ലക്ഷം ടെസ്റ്റുകൾ മാത്രമാണ് നടത്തിയതെന്നും അദേഹം സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP