Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

15 മാസം നീണ്ട നിയന്ത്രണങ്ങൾ ജൂലായ് 19 ന് അവസാനിക്കുമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടനിലെ പുതിയ ഹെൽത്ത് സെക്രട്ടറി; വിന്ററിലുംനിയന്ത്രണം ഉണ്ടാകില്ല; പുതിയ വകഭേദങ്ങൾ എത്തിയാലും ബ്രിട്ടനിൽ സ്വാതന്ത്ര്യ പ്രഖ്യാപനം വൈകില്ല

15 മാസം നീണ്ട നിയന്ത്രണങ്ങൾ ജൂലായ് 19 ന് അവസാനിക്കുമെന്ന് സ്ഥിരീകരിച്ച് ബ്രിട്ടനിലെ പുതിയ ഹെൽത്ത് സെക്രട്ടറി; വിന്ററിലുംനിയന്ത്രണം ഉണ്ടാകില്ല; പുതിയ വകഭേദങ്ങൾ എത്തിയാലും ബ്രിട്ടനിൽ സ്വാതന്ത്ര്യ പ്രഖ്യാപനം വൈകില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മാറ്റ് ഹാൻകോക്ക് രാജിവച്ചതോടെ പുതിയ ആരോഗ്യ സെക്രട്ടറിയായി ചുമതലയേറ്റ സജിദ് ജാവിദ് പറയുന്നത് ഏതൊരു സാഹചര്യത്തിലും ജൂലായ് 19-ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുമെന്നാണ്. തന്റെ പിൻഗാമിയുടെ സ്വരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് സാജിദ് ജാവിദ് സംസാരിക്കുന്നത്. 15 മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സാധാരണ രീതിയിലേക്ക് രാജ്യവും ജനങ്ങളും തിരിച്ചെത്തേണ്ട സമയമായി എന്നാണ് അദ്ദേഹം പറയുന്നത്. വൈറസിനൊപ്പം ജീവിക്കാൻ ബ്രിട്ടൻ പഠിക്കേണ്ട സമയവും ആയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ കരുതലോടെ ഏതു നടപടിയും എടുത്തിരുന്ന ഹാൻകോക്കിന്റെ സമീപനത്തിൽ നിന്നും തികച്ചും വ്യത്യസ്തമയ സമീപനമായിരിക്കും തന്റേതെന്ന് വ്യക്തമാക്കിക്കൊണ്ട് വരുന്ന ശൈത്യകാലത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾതിരികെ വരില്ലെന്നും അദ്ദേഹം ഉറപ്പുപറയുന്നു. നിയന്ത്രണങ്ങൾ എടുത്തുകളയുന്നത് തിരികെ കൊണ്ടുവരാനല്ലെന്നാണ് അദ്ദേഹം പറയുന്നത്. ബോറിസ് ജോൺസനും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾനീട്ടിക്കൊണ്ടുപോകാൻ താത്പര്യം പ്രകടിപ്പിക്കുന്നില്ല. അത്തരം സാഹചര്യത്തിൽ ജൂലായ് 19 ന് തന്നെ ലോക്ക്ഡൗൺ അവസാനിക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

അതേസമയം, കോവിഡ് വ്യാപനം ബ്രിട്ടനിൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. ഇന്നലെ 22,868 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്. അതേസമയം വെറും മൂന്നു മരണങ്ങൾ മാത്രമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇനി പഴയ രീതിയിലേക്ക് തിരിച്ചു വരാൻ രാഷ്ട്രത്തെ സഹായിക്കേണ്ടത തന്റെകൂടി കടമയാണെന്ന് പറഞ്ഞ ജാവിദ് പൗരന്മാരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള നിയന്ത്രണം എത്രയും പെട്ടെന്ന് നീങ്ങണമെന്നും അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങൾ ആവശ്യമായിരുന്ന സമയം കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ ചാൻസലർ കൂടിയായ ജാവേദ്, സർക്കാർ കൂടുതൽ സംതുലിതമായ സമീപനം സ്വീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. കോവിഡ് പ്രതിസന്ധി തീർത്ത പരിക്കുകൾ ഉണക്കുന്നതിനായിരിക്കണം പ്രധാന പരിഗണന നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടുതൽ പേർക്ക് വാക്സിൻ നൽകേണ്ടതിനാൽ ജൂലായ് 5 ന് നിയന്ത്രണങ്ങൾ നീക്കം ചെയ്യുവാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഏതൊരു സാഹചര്യത്തിലും നിയന്ത്രണങ്ങൾ ജൂലായ് 19 ന് ശേഷം നിലനിൽക്കുന്നതും ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോഗ്യ രംഗത്തെ പല പ്രമുഖരും ജാവിദിന്റെ തീരുമാനങ്ങൾക്ക് എതിരെ വന്നിട്ടുണ്ട്. പൊതുജനാരോഗ്യത്തേയും എൻ എച്ച് എസിനെയും സംരക്ഷിക്കാനായിരിക്കണം ജാവിദ് ശ്രമിക്കേണ്ടതെന്നായിരുന്നു യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് ചെയർമാൻ പ്രൊഫസർ ദേവി ശ്രീധർ പറഞ്ഞത്. അതേസമയം ജൂലായ് 19 ആകുമ്പോഴേക്കും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 വരെ ഉയർന്നേക്കാം എന്നും സ്‌കൂളുകൾ പോലും തുറന്നു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യം വന്നേക്കാമെന്നും ലേബർ ഹെൽത്ത് വക്താവ് ജോനാഥൻ ആഷ്വർത്ത് മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP