Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത്; ഗണേശിനും സരിതയ്ക്കുമെതിരെ കേസ്

ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത്; ഗണേശിനും സരിതയ്ക്കുമെതിരെ കേസ്

സ്വന്തം ലേഖകൻ

കൊട്ടാരക്കര: ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജതെളിവുകൾ ഹാജരാക്കിയെന്ന കേസിൽ കെ.ബി.ഗണേശ്‌കുമാറിനും സോളർ കേസ് പ്രതി സരിത എസ്.നായർക്കുമെതിരെ കേസ്. ഇരുവർക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസെടുത്തത്. ഇരുവർക്കും സമൻസ് അയയ്ക്കാനും ഉത്തരവിട്ടു. കൃത്രിമ രേഖ ചമയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രമുഖർക്കും എതിരെ 25 പേജുള്ള കത്ത് സരിത എസ്.നായർ ജുഡീഷ്യൽ കമ്മിഷനു നൽകിയിരുന്നു. കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കാണിച്ചു കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീർ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണു നടപടി. കേസ് അടുത്ത മാസം 30നു വീണ്ടും പരിഗണിക്കും.

സോളർ കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജയിലിൽ കഴിഞ്ഞപ്പോൾ സരിത എഴുതിയ കത്ത് പിന്നീട് വിവാദമായി. ഈ കത്താണു സരിത ജുഡീഷ്യൽ കമ്മിഷനു കൈമാറിയത്. എന്നാൽ ജയിലിൽ വച്ച് എഴുതിയ കത്തിൽ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് 4 പേജ് കൂട്ടിച്ചേർത്തെന്നും ആരോപിച്ചാണു കോടതിയെ സമീപിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടക്കം പ്രമുഖരെ പ്രതികളാക്കി രാഷ്ട്രീയ ഭാവി തകർക്കാൻ കെ.ബി. ഗണേശ്‌കുമാറിന്റെ അറിവോടെ പിഎ പ്രദീപ്കുമാറും ഗണേശിന്റെ ബന്ധു ശരണ്യ മനോജും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും ഉമ്മൻ ചാണ്ടിയുടേത് ഉൾപ്പെടെ പേരുകൾ എഴുതിച്ചേർത്തുമെന്നുമായിരുന്നു ആരോപണം.

21 പേജുകളുള്ള കത്ത് സരിത അന്നത്തെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനു കൈമാറിയതിന്റെ രേഖകൾ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP