Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹനത്തിന് ഇൻഷുറൻസ് കവറേജുള്ള കാര്യം ഇൻഷുറൻസ് കമ്പനി കോടതിയിൽ മറച്ചുവെച്ചു; ഇരയ്ക്ക് നൽകിയ നഷ്ടപരിഹാര തുക സർക്കാരിന് തിരികെ നൽകാൻ കോടതി ഉത്തരവ്

വാഹനത്തിന്  ഇൻഷുറൻസ് കവറേജുള്ള കാര്യം ഇൻഷുറൻസ് കമ്പനി കോടതിയിൽ മറച്ചുവെച്ചു;  ഇരയ്ക്ക് നൽകിയ നഷ്ടപരിഹാര തുക സർക്കാരിന് തിരികെ നൽകാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: ഇരയ്ക്ക് സർക്കാർ നൽകിയ വാഹന അപകട നഷ്ടപരിഹാര തുക ഇൻഷുറൻസ് കമ്പനി പലിശ സഹിതം സർക്കാരിലടക്കാൻ തിരുവനന്തപുരം നാലാം അഡീ. മുൻസിഫ് കോടതി ഉത്തരവിട്ടു. 1995 ജനുവരി 18നാണ് ഇന്റലിജന്റ്‌സ് അഡീ.ഡി ജി പിയുടെ ഔദ്യോഗിക വാഹനം വെങ്ങാനൂർ സ്വദേശി സദാശിവനെ ഇടിച്ചത്. തുടർന്ന് സർക്കാരിനെയും വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയെയും യുണൈറ്റഡ് ഇൻഷുറൻസ് കമ്പനിയെയും എതിർകക്ഷികളാക്കി ഇര മോട്ടോർ വാഹന അപകട നഷ്ടപരിഹാരത്തിന് എം എ സി റ്റി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

കൃത്യമായി വാഹനത്തിന് ഇൻഷുറൻസ് കവറേജുള്ള കാര്യം ഇൻഷുറൻസ് കമ്പനി കോടതിയിൽ മറച്ചുവെച്ചു. വിചാരണക്കൊടുവിൽ ഇരയ്ക്ക് 33,000 രൂപ 9% പലിശ സഹിതം സർക്കാർ നഷ്ടപരിഹാരം നൽകാൻ കോടതി അവാർഡ് പാസാക്കി. സർക്കാർ ഖജനാവിൽ നിന്നും തുക ഇരയ്ക്ക് നൽകുകയും ചെയ്തു. തുടർന്ന് സർക്കാർ ഖജനാവിൽ നിന്നും ഇരയ്ക്ക് നൽകിയ തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച തുക ഈടാക്കിയെടുക്കൽ കേസിൽ 95,864 / രൂപ 6% പലിശ സഹിതം ഇൻഷുറൻസ് കമ്പനി സർക്കാരിലടക്കാൻ കോടതി വിധിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP