Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൺഫീസ്റ്റ് ഓൾ റൗണ്ടർ ബ്രാൻഡിൽ കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്‌കറ്റുമായി ഐടിസി; ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യ, പശ്ചിമ ബംഗാൾ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ വിപണിയിൽ

സൺഫീസ്റ്റ് ഓൾ റൗണ്ടർ ബ്രാൻഡിൽ കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്‌കറ്റുമായി ഐടിസി; ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യ, പശ്ചിമ ബംഗാൾ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ വിപണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിസ്‌ക്കറ്റുകളുടേയും കേക്കുകളുടേയും വിപണിയിലെ പ്രമുഖ ബ്രാൻഡായ ഐടിസി സൺഫീസ്റ്റ്, കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്‌കറ്റ് സൺഫീസ്റ്റ് ഓൾ റൗണ്ടർ ബ്രാൻഡിൽ വിപണിയിലിറക്കി. ഇത്തരത്തിൽപ്പെട്ട ആദ്യ ഇന്ത്യൻ ബിസ്‌ക്കറ്റായ സൺഫീസ്റ്റ് ഓൾ റൗണ്ടറിന് രാജ്യത്ത് ഇതുവരെ ഉൽപ്പാദിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും കനം കുറഞ്ഞ ബിസ്‌ക്കറ്റുകളിലൊന്നെന്ന സവിശേഷതയുമുണ്ട്. മസാല ചേർത്തതും കറുമുറെ കടിച്ചു തിന്നാവുന്നതുമായ ഈ പുതിയ തരം ബിസ്‌ക്കറ്റ്, രാജ്യത്തെ 6000 കോടി രൂപ വലിപ്പമുള്ള ക്രാക്കർ ബിസ്‌ക്കറ്റ് വിഭാഗത്തിൽ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഐടിസിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. മസാല രുചികളുള്ള സ്നാക്കുകളോട് വർധിച്ചു വരുന്ന വിപണിയുടെ പ്രിയം കണക്കിലെടുത്താണ് പുതിയ തരത്തിൽപ്പെട്ട ഈ ബിസ്‌ക്കറ്റ് ഐടിസി സൺഫീസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏതു സമയത്തു വേണമെങ്കിലും കഴിക്കാവുന്നതും ക്രഞ്ചിയുമായ ഒരു സ്നാക്കായാണ് സൺഫീസ്റ്റ് ഓൾ റൗണ്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചേർത്തത് കാരണം സാധാരണ ബിസ്‌ക്കറ്റുകളേയും ക്രാക്കറുകളേയും അപേക്ഷിച്ച് സവിശേഷമായ സ്വാദും മൊരിപ്പുമാണ് ഓൾ റൗണ്ടറിന്റേത്. മുകളിൽ വിതറിയ മസാലയാകട്ടെ, കൊതിയൂറുന്ന സൗരഭ്യത്തോടൊപ്പം തന്നെ കഴിച്ചു കഴിഞ്ഞ ശേഷവും ഏറെനേരം നാവിൽ തങ്ങി നിൽക്കുന്ന സവിശേഷ സ്വാദും നൽകുന്നു.

ഡാർക്ക് ഫാന്റസി, ഫാംലൈറ്റ് നട്ട്സ്, വേദ ഡൈജസ്റ്റീവ്, സൺഫീസ്റ്റ് കേക്കർ തുടങ്ങിയ വ്യത്യസ്ത രുചികളുടെ വിജയം തെളിയിച്ചതു പോലെ തന്നെ, വിപണിയിൽ വന്മാറ്റങ്ങളുണ്ടാക്കുന്ന ഐടിസിയുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണ് സൺഫീസ്റ്റ് ഓൾ റൗണ്ടറെന്ന് ഐടിസി ഫുഡ്സ് ഡിവിഷനിലെ ബിസ്‌ക്കറ്റ് ആൻഡ് കേക്ക് ക്ലസ്റ്റർ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു, ''ക്രാക്കർ വിഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു പ്രീമിയം ബിസ്്്ക്കറ്റാണ് സൺഫീസ്റ്റ് ഓൾ റൗണ്ടർ. ബിസ്‌ക്കറ്റ് കാറ്റഗറിയിൽ ക്രാക്കേഴ്സ് എന്നത് ഒരു വലിയ വിഭാഗമായതിനാൽ, ഞങ്ങളുടെ ഉൽപ്പന്നനിര കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് പുതിയ രുചികൾ നൽകുന്നതിനും ഉചിതമായ സമയമാണിതെന്ന് ഞങ്ങൾ കരുതുന്നു. ക്രാക്കർ വിഭാഗത്തിലെ ഉപഭോക്തൃ അനുഭവം പുനർനിർവചിക്കുകയും ബിസ്‌ക്കറ്റുകളിലേയും കേക്കുകളിലേയും പുതുമയുടെ ചാമ്പ്യനെന്ന സൺഫീസ്റ്റിന്റെ മികവ് കൂടുതൽ ഉറപ്പിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.

32.9 ഗ്രാം, 75 ഗ്രാം പാക്കുകളിൽ വിപണിയിലെത്തിയിരിക്കുന്ന സൺഫീസ്റ്റ് ഓൾ റൗണ്ടറിന്റെ ചില്ലറ വിൽപ്പന വില യഥാക്രമം 10 രൂപ, 20 രൂപ എന്നിങ്ങനെ. ആദ്യഘട്ടത്തിൽ ദക്ഷിണേന്ത്യ, പശ്ചിമ ബംഗാൾ, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിൽ വിപണിയിലെത്തിയിട്ടുള്ള സൺഫീസ്റ്റ് ഓൾ റൗണ്ടർ, www.ITCstore.in, സൂപ്പർമാർക്കറ്റുകളുൾപ്പെടെയുള്ള മോഡേൺ ട്രേഡ് ഔട്ട്‌ലെറ്റുകൾ, പലചരക്കുകടകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP