Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെറുവിനോട് തോൽവി വഴങ്ങി വെനസ്വേല; എതിരില്ലാത്ത ഒരു ഗോളിന് വിജയം സ്വന്തമാക്കി പെറു ക്വാർട്ടർ ഫൈനലിലേക്ക്: കോപ്പ അമേരിക്കയിൽ നിന്നും വെനസ്വേല പുറത്ത്

പെറുവിനോട് തോൽവി വഴങ്ങി വെനസ്വേല; എതിരില്ലാത്ത ഒരു ഗോളിന് വിജയം സ്വന്തമാക്കി പെറു ക്വാർട്ടർ ഫൈനലിലേക്ക്: കോപ്പ അമേരിക്കയിൽ നിന്നും വെനസ്വേല പുറത്ത്

സ്വന്തം ലേഖകൻ

ബ്രസീലിയ: പെറുവിനോട് തോൽവി വഴങ്ങി കോപ്പ അമേരിക്കയിൽ നിന്നും വെനസ്വേല പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിന്റെ വിജയം. ഇതോടെ മത്സരത്തിൽ ഒരു വിജയം പോലും സ്വന്താക്കാത്ത വെനസ്വേല ക്വാർട്ടർ കാണാതെ പുറത്തായി.

ആന്ദ്രെ കാറിയോയാണ് പെറുവിനായി വിജയഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ തടയുന്നതിൽ വെനസ്വേല പ്രതിരോധം വരുത്തിയ പിഴവിൽ നിന്നും പന്ത് സ്വീകരിച്ച കാറിയോ അനായാസം ലക്ഷ്യം കണ്ടു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പെറു കാഴ്ചവെച്ചത്. വിജയം നേടിയാൽ മാത്രമായിരുന്നു വെനസ്വേലയ്ക്ക് ക്വാർട്ടർ ഫൈനൽ സാധ്യതയുണ്ടായിരുന്നത്.

വെനസ്വേലയുടെ ഗോൾകീപ്പർ ഫാരിനെസ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പെറു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയുമടക്കം ഏഴ് പോയന്റുകൾ പെറു സ്വന്തമാക്കി. നാലുമത്സരങ്ങളിൽ നിന്നും ഒരു വിജയം പോലും നേടാനാകാതെ വെറും രണ്ട് പോയന്റുകൾ മാത്രമാണ് വെനസ്വേലയ്ക്ക് നേടാനായത്. കോവിഡ് രോഗം മൂലം ടീമിലെ പ്രധാന 12 താരങ്ങളില്ലാതെയാണ് വെനസ്വേല കോപ്പ അമേരിക്കയിൽ കളിക്കാനിറങ്ങിയത്.

ഗ്രൂപ്പ് ബി യിൽ നിന്നും പെറുവിനെക്കൂടാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP