Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഷം കൊടുത്ത മയക്കിയ ശേഷം ജീവനോടെ ശുചിമുറിയിൽ കെട്ടിത്തൂക്കി; ശരീരത്തിൽ കൊലപാതകത്തിന് കാരണമാകുന്ന മുറിവുകൾ ഇല്ല; വിഷാംശമുണ്ടോ എന്ന ഡോക്ടർമാരുടെ സംശയം വിരൽ ചൂണ്ടുന്നത് ഗൂഢാലോചനയിലേക്ക്; വിസ്മയയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

വിഷം കൊടുത്ത മയക്കിയ ശേഷം ജീവനോടെ ശുചിമുറിയിൽ കെട്ടിത്തൂക്കി; ശരീരത്തിൽ കൊലപാതകത്തിന് കാരണമാകുന്ന മുറിവുകൾ ഇല്ല; വിഷാംശമുണ്ടോ എന്ന ഡോക്ടർമാരുടെ സംശയം വിരൽ ചൂണ്ടുന്നത് ഗൂഢാലോചനയിലേക്ക്; വിസ്മയയുടെ മരണത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

ശാസ്താംകോട്ട: അഞ്ചലിൽ ഉത്രയെ സ്വത്തിനായി കൊന്നത് മുർഖനെ കൊണ്ടു കടിപ്പിച്ചാണ്. ശാസ്താംകോട്ടയിലും നടന്നത് അതേ മോഡൽ കൊല? അതുകൊണ്ട് തന്നെ ഉത്രാ മോഡൽ അന്വേഷണം ശാസ്താംകോട്ടയിലും നടത്തുകയാണ് പൊലീസ്. വിസ്മയയുടെ മരണം ആത്മഹത്യയെന്ന് ഉറപ്പിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. ഇതുകൊലപാതകമെന്ന സൂചനകളാണ് ഡോക്ടർമാരും നൽകുന്നത്.

വിസ്മയയുടെ മൃതദേഹത്തിൽ കൊലപാതകത്തിന് കാരണമായേക്കാവുന്ന മുറിവുകളില്ലെന്നാണ്, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെയും ഫൊറൻസിക് ഡയറക്ടറുടെയും മൊഴി. വിസ്മയയുടെ ശരീരത്തിൽ വിഷാംശമുണ്ടോയെന്ന് സംശയമുണ്ട്. ഇത് ഉറപ്പാക്കാനായി ആന്തരികാവയവങ്ങളും രക്തവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷം കൊടുത്ത് മയക്കിയ ശേഷം വിസ്മയയെ ഭർത്താവ് ജീവനോടെ കെട്ടി തൂക്കിയെന്നാണ് സംശയം.

അങ്ങനെ വന്നാൽ തൂങ്ങിമരണത്തിന്റെ സാധ്യതകളാകും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കാണുക. സാധാരണ ഗതിയിൽ അന്തരികാവയവങ്ങളും മറ്റും പരിശോധിക്കുകയുമില്ല. വിസ്മയയുടേത് അസാധാരണമാം വിധം മാധ്യമ വാർത്തയാകില്ലെന്ന കണക്കു കൂട്ടലിൽ കിരൺ കുമാർ നടത്തിയ ഗൂഡനീക്കമാണ് വിഷം നൽകൽ എന്നാണ് സംശയം.  വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ഭർത്താവ് കിരണിനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ വിവരങ്ങൾ ഇനിയും അറിയേണ്ടതുണ്ട്.

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയമാണ്. തൂങ്ങുമ്പോൾ കെട്ടിയ തുണി വലിയും അപ്പോൾ ശരീരം തറയിൽ മുട്ടാനുള്ള സാധ്യത ഏറെയാണ്. ഇതിനൊപ്പം കാലുകൾ തുങ്ങി നിൽക്കുന്നതും ചെറിയ ശുചിമുറിയിലെ ആത്മഹത്യ അസാധ്യമാക്കുന്നു. ഇതിനൊപ്പമാണ് മരണകാരണമാകുന്ന മുറിവുകൾ കണ്ടെത്താനായില്ലെന്ന ഡോക്ടർമാരുടെ വിലയിരുത്തലും.

ആന്തരികപരിശോധനാ റിപ്പോർട്ട് ഉടൻ കിട്ടുമെന്നാണ് സൂചന. ഇതോടെ എല്ലാ കാര്യത്തിലും വ്യക്തത വരും. കഴിഞ്ഞദിവസം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് കണ്ടെത്തൽ. ജീവനോടെ കെട്ടി തൂക്കിയാലും ഇത്തരത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വരും. ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ ശാസ്താംകോട്ട ഡിവൈ.എസ്‌പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം ലഭിച്ചശേഷം പൊലീസ് സർജൻ കിരണിന്റെ വീട്ടിലെത്തി കൂടുതൽ പരിശോധനകൾ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP