Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; ശാസ്താംകോട്ടയിലെ പീഡനത്തിന് തെളിവ് കൗൺസിലിംഗും; കിരൺ പറയുന്നത് പച്ചക്കള്ളം

തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ ടർക്കി ടവ്വലിൽ കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയം; അതും ഭർത്താവ് മുറിയിലുള്ളപ്പോൾ; ശാസ്താംകോട്ടയിലെ പീഡനത്തിന് തെളിവ് കൗൺസിലിംഗും; കിരൺ പറയുന്നത് പച്ചക്കള്ളം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തിൽ ഗാർഹിക പീഡനത്തിന് കൂടുതൽ തെളിവുകൾ പൊലീസിന് കിട്ടി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചുവെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇതോടെ പീഡനക്കേസിൽ കിരണിന്റെ അച്ഛനും അമ്മയും പ്രതിയാകും. വിസ്മയയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതും. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണ സംഘം അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.

ഭർതൃവീട്ടിലെ മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും മറ്റും വിസ്മയ പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കൗൺസലിങ് വിദഗ്ധൻ പൊലീസിനു കൈമാറി. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാണ്. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയും പീഡനത്തെ സാധൂകരിക്കുന്നു. പഴയ വാട്‌സാപ്പ് ചിത്രങ്ങളും കിരണിന് എതിരായി മാറും. സ്ത്രീധന പീഡനത്തിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ഇപ്പോൾ. അതിന് ശേഷം വിസ്മയയുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിൽ അന്തിമ നിലപാടിലേക്ക് എത്തൂ.

താൻ നേരിടുന്ന നിരന്തര പീഡനങ്ങൾ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പങ്കുവച്ചിരുന്നു. ഇവരിൽ നിന്നെല്ലാം വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. വിസ്മയ ദുരൂഹ സാഹചര്യത്തിൽ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. തറ നിരപ്പിൽ നിന്ന് 185 സെന്റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. ഇത അവിശ്വസനീയമാണ്. ബെഡ് റൂമിന് ചേർന്നുള്ളതാണ് ശുചി മുറി. വിസ്മയ മരിക്കുമ്പോൾ ഈ മുറിയിൽ കിരൺ ഉണ്ടായിരുന്നു. ബാത്ത് റൂം അടച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെങ്കിൽ ഇക്കാര്യം കിരൺ അറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല.

166 സെന്റിമീറ്റർ ഉയരമുള്ള വിസ്മയ തന്നെക്കാൾ അൽപം മാത്രം ഉയരക്കൂടുതലുള്ള ജനൽ കമ്പിയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. അതും ടർക്കി ടവ്വൽ ഉപയോഗിച്ച്. ഇങ്ങനെ വിസ്മയ തൂങ്ങി നിൽക്കുന്നത് കിരൺ അല്ലാതെ മറ്റാരും കണ്ടതുമില്ല. ഇതും ദുരൂഹതയാണ്. കഴുത്തിയെ പാട് താഴ്ന്ന് കിടക്കുന്നതും ആത്മഹത്യാ ശ്രമത്തിനിടെയിൽ മലമൂത്ര വിസർജ്ജനം ചെയ്യാത്തതും സംശയം കൂട്ടുന്നു. അതുകൊണ്ട് തന്നെ വിസ്മയയെ കെട്ടിത്തൂക്കി കൊന്നതാകാനുള്ള സാധ്യതായണ് ഏറെയും. കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. ഇതാണ് ഇനി അന്വേഷണത്തിൽ നിർണ്ണായകമാകുക.

ഇതുവരെ ലഭിച്ച മൊഴികൾ അനുസരിച്ച് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ വിസ്മയയെ കണ്ടതു കിരൺ മാത്രമാണ്. കിരണിന്റെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജന്മാർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് അന്വേഷണസംഘം നിർദ്ദേശിച്ചിട്ടുണ്ട്. വിസ്മയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. കിരൺ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. എങ്കിലും ശാസ്ത്രീയ തെളിവ് ശേഖരണം ഈ കേസിൽ നിർണ്ണായകമാണ്.

വിസ്മയ കേസിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതി കിരണിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ ഏറ്റവും നല്ല മാർഗം രഹസ്യമൊഴി രേഖപ്പെടുത്തലാണെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സിആർപിസി 164 ആം വകുപ്പ് പ്രകാരമാകും മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞദിവസം ലഭിച്ച ഫോറൻസിക് പരിശോധനാഫലം അന്വേഷണസംഘം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു.

ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിസ്മയയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ കഴിയൂ എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP