Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സിപിഎം ഉണ്ടാകും; ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ്; ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നർക്ക് അറിയാം; വിമർശിച്ചു വി ടി ബൽറാം

പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; ഇതേ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താനും സിപിഎം ഉണ്ടാകും; ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ്; ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നർക്ക് അറിയാം; വിമർശിച്ചു വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വർണ്ണ ക്വട്ടേഷനിൽ ഉൾപ്പെട്ടവരെ തള്ളിപ്പറഞ്ഞ ഡിവൈഎഫ്‌ഐ നേതാക്കളെ പരിഹസിച്ചു വി ടി ബൽറാം. ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മറുപടിയെന്ന നിലയിലാണ് ബൽറാം രംഗത്തുവന്നത്. പ്രതികളാക്കപ്പെടുന്നവരെ തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്നും, അതുകഴിഞ്ഞാൽ പ്രതികളുടെ വീട്ടിൽ കല്യാണം നടത്താൻ ഇതേ സിപിഎം ഉണ്ടാകുമെന്നും ബൽറാം പരിഹസിച്ചു.

പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്ത പലരും സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ കബളിപ്പിച്ച് നേതാക്കളായി മാറുകയാണെന്നും കള്ളക്കടത്തുകാർക്ക് ലൈക്ക് ചെയ്യുന്നവർ അത് തിരുത്തണമെന്നുമായിരുന്നു ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജർ ഫേസ്‌ബുക്കിൽ കുറിച്ചത്. രാമനാട്ടുകര സ്വർണ്ണകവർച്ച കേസിൽ പൊലീസ് തിരയുന്ന അർജുൻ ആയങ്കിയുടെ സിപിഎം ബന്ധം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു ഷാജറിന്റെ പ്രതികരണം. എന്നാൽ, ഇതെല്ലാം വെറും കണ്ണിൽ പൊടിയിടലാണെന്നാണ് ബൽറാമിന്റെ പ്രതികരണം.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള വാദം മാത്രമാണ് സിപിഎമ്മും ഡിവൈഎഫ്ഐയും മുന്നോട്ടുവെക്കുന്നത്. കോൺഗ്രസ്, കൃപേശിന്റെയും ശരത് ലാലിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് പങ്കില്ലെന്നാണ് അവർ പറയുന്നത്. എന്നിട്ട് മറുവശത്ത് പ്രതികളാക്കപ്പെടുന്നവർക്ക് എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ച് നിയമനം നൽകുന്നതും ഇതേ പാർട്ടിയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടി പ്രതികളുമയി ബന്ധമില്ലെന്ന പറഞ്ഞ് കൈകഴുകുന്ന സമീപനമാണ് സ്ഥിരമായി കാണുന്നത്. ഈ പ്രതികൾ സിപിഎമ്മിന്റെ പാർട്ടി ഓഫീസിന്റെ മുമ്പിൽ നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിൽ ഇവർ സിപിഎം കാരാണെന്നല്ല ഞങ്ങൾ പറയുന്നത്... ഇവർ സിപിഎമ്മിന്റെ സൈബർ തൊഴിലാളികളാണ്... ഗുണ്ടകളാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നവർക്കറിയാം- ബൽറാം വ്യക്തമാക്കി.

അർജ്ജുൻ ആയങ്കിയുടെയൊക്കെ പല ഫേസ്‌ബുക് പോസ്റ്റുകളും സിപിഎമ്മിന്റെ നേതാക്കളിൽ പലരും മുൻകാലങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സി..പിഎം നേതാക്കളുമായി ഇവർക്ക് അടുപ്പമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ആകാശ് തില്ലങ്കേരിയെന്ന കൊലക്കേസ് പ്രതിയുടെ പിറന്നാൾ പോലും സിപിഎം സൈബർ അണികൾ വലിയ രീതിയിൽ ആഘോഷമാക്കിയ കാര്യവും ബൽറാം ചൂണ്ടിക്കാട്ടി.

ഇതൊന്നും അത്ര നിഷ്‌കളങ്കമായ ബന്ധമൊന്നമല്ല.. വളറെ ആഴത്തിലുള്ള ബന്ധമാണ്, അതിന് പാർട്ടിയുടെ സംവിധാനമാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. എന്നിട്ട് പിടിക്കപ്പെടുമ്പോൾ ഞങ്ങൾക്കതിൽ പങ്കില്ല, അവരെ പുറത്താക്കിയതാണ് എന്നൊക്കെ പറയുന്ന സിപിഎം നിലപാട് എത്രയോ തവണ കേരളം കണ്ടതാണ്'- ബൽറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP