Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

പി പി ചെറിയാന്

ഗാർലാൻഡ്( ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്റ് തോമസ് സീറോ മലബാർ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ ജൂൺ 25 മുതൽ ജൂലൈ 5 വരെയുള്ള തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂൺ 25 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി .തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു

തിരുനാളിനു മുന്നോടിയായ ജൂൺ 26 ശനിയാഴ്ച രാവിലെ 8:30 നും ജൂൺ 27 ഞായറാഴ്ച രാവിലെ 7 നും 10 30 നും ,ജൂൺ 28 ,മുതൽ ജൂലൈ 2 വരെ മുതൽ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നൊവേനയും, തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച്, ഭക്തരുടെ വണക്കത്തിനായി സമർപ്പിക്കും. തുടർന്ന് 7 മണിക്കുള്ള വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. റവ.ഫാ. സോജൻ പുതിയപറംബിൽ മുഖ്യ കാർമികത്വം വഹിക്കും.

ദുക്റാന ദിനമായ ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 8 :30നും , വൈകീട്ട് 7 നും വിശുദ്ധ കുർബാനയും, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തിരുകർമ്മങ്ങളിൽ റവ.ഫാ. റോയ് ജോസഫ് ,റവ ഫാ റെന്നി എബ്രഹാം കട്ടേൽ എന്നിവർ കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് തിരുനാൾ കുർബാനയ്ക്ക് റവ ഫാ ജോൺ മേലേപ്പുറം മുഖ്യകാർമികത്വം വഹിക്കും. കുർബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

തിരുനാൾ ദിനമായ ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് തിരുനാൾ കുർബാനയ്ക്ക് റവ ഫാ ജോൺ മേലേപ്പുറം മുഖ്യകാർമികത്വം വഹിക്കും. കുർബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജൂലൈ അഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 8:30 നു വിശുദ്ധ കുർബാന, മരിച്ചു പോയവരുടെ ഓർമദിനം അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും.

വികാരി ഫാ. ജെയിംസ് നിരപ്പേൽ ,മാത്യു മന്നനാൾ ,ബോബി ജോൺസൻ ,ജെറിൻ തേനായാൻ (ട്രസ്റ്റിമാർ) എന്നിവർ വി. തോമാശ്ശീഹായുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സീറോ മലബാർ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP