Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലർ ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുന്നു; ശുദ്ധാത്മക്കളായ സഖാക്കളിൽ പലരും അവരുമായി ബന്ധം വെയ്ക്കുന്നു; സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാൽ ഇവർ ഡിവൈഎഫ്‌ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും; സ്വർണ്ണ കവർച്ച ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞ് എ എ റഹീം

ചിലർ ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുന്നു; ശുദ്ധാത്മക്കളായ സഖാക്കളിൽ പലരും അവരുമായി ബന്ധം വെയ്ക്കുന്നു; സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാൽ ഇവർ ഡിവൈഎഫ്‌ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും; സ്വർണ്ണ കവർച്ച ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞ് എ എ റഹീം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാമനാട്ടുകര സ്വർണ കവർച്ച കേസിലെ ക്വട്ടേഷൻ സംഘവുമായി ഡിവൈഎഫ്‌ഐക്ക് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടക്കുന്നു. ചിലർ ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുന്നുവെന്നും റഹീം പ്രതികരിച്ചു.

തെറ്റായ പ്രവണതകൾ കണ്ണൂരിലെ ചില കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 2021 ഫെബ്രുവരി മാസം അഞ്ചിന് കണ്ണൂർ ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നുവെന്നും റഹീം പറഞ്ഞു. പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയായിരുന്നു- 'നാടിന്റെ മുന്നേറ്റത്തിൽ ചാലക ശക്തിയാവേണ്ട യുവാക്കളിൽ ചിലർ ലഹരി മാഫിയാ, ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് ആശങ്കാജനകമാണ്. ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്കതിരെ ജാഗ്രത പുലർത്തണം. ഈ നിലയിൽ ക്വട്ടേഷൻ സംഘങ്ങളിൽ ഉൾപ്പെട്ട ചിലർ നവമാധ്യമങ്ങളിലൂടെ പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണെന്ന് തോന്നിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അത്തരം പ്രവണതകൾ മുളയിലേ നുള്ളുകയും ചെയ്യുകയെന്നത് ഏറ്റവും പ്രധാനമാണ്. അത്തരക്കാരെ എല്ലാ പ്രസ്ഥാനങ്ങളും അകറ്റിനിർത്തണം, ചിലരെല്ലാം സ്വയം ഡിവൈഎഫ്‌ഐയുടെ മുഖാവരണം എടുത്തണിയുകയാണെന്നും റഹീം വിശദീകരിച്ചു.

ഡിവൈഎഫ്‌ഐ കമ്മിറ്റിയുടെ ഒരു ഘടകത്തിലും ആരോപണവിധേയർ അംഗങ്ങളല്ല. സമൂഹ മാധ്യമങ്ങളിലെ ഇവരുടെ റീച്ച് കണ്ടാൽ ഇവർ ഡിവൈഎഫ്‌ഐയുടെ സമുന്നരായ നേതാക്കളാണെന്ന് തോന്നും. അങ്ങനെ തോന്നിപ്പിക്കാൻ കഴിയും വിധമാണ് അവരുടെ ക്യാമ്പെയിൻ. അവർ വലിയ നേതാക്കളാണെന്ന് കരുതി ശുദ്ധാത്മക്കളായ ഡിവൈഎഫ്‌ഐ സഖാക്കളിൽ പലരും അവരുമായി ബന്ധം വെയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ ക്യാമ്പെയിൻ നടത്തിയത്. ഇത്തരം പ്രവണതകൾക്കെതിരെ ശബ്ദിക്കുമ്പോൾ മാധ്യമങ്ങൾ വാർത്തയാക്കിയില്ലെന്നും റഹീം വിമർശിച്ചു.

അതേസമയം രാമനാട്ടുകര സ്വർണ കവർച്ചാ കേസ് അന്വേഷണത്തിന്റെ വഴിയിൽ അന്വേഷണ സംഘത്തിന്റെ പിടിയിലായ ക്വട്ടേഷൻ തലവന്മാർ സൈബറിടങ്ങിൽ പാർട്ടി പ്രചാരകായി എത്തുന്നത് തലവേദനയാകുന്നതോടെ ശുദ്ധീകരണത്തിന് സിപിഎമ്മും. സിപിഎമ്മിന്റേയും സർക്കാരിന്റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്‌ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും രാത്രി നടത്തുന്നത് കള്ളക്കടത്ത് ക്വട്ടേഷനാണ്.

ഇവർ പണം നൽകി സ്വാധീനിച്ച് നിരവധി യുവാക്കളെയാണ് സംഘത്തിലേക്ക് ചേർക്കുന്നത്. ഒരുവർഷം മുൻപ്തന്നെ ഈ വിവരം സിപിഎമ്മിന് കിട്ടിയിരുന്നു. പ്രാദേശികമായി ഇവർക്കെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും പാർട്ടിയെ മറയാക്കി അർജ്ജുനും ആകാശും പ്രവർത്തനം തുടരുന്നതോടെയാണ് ശുദ്ധീകരണത്തിന് സിപിഎം ഒരുങ്ങുന്നത്. വാർഡ് തല സമിതി രൂപീകരിച്ച് പ്രതിരോധം തീർക്കുമെന്നായിരുന്നു മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. അതേസമയം അർജുൻ ആയങ്കി ക്വട്ടേഷനായി ഉപയോഗിച്ച കാറ് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെതാണെന്ന് തെളിഞ്ഞിട്ടും സംഘടന നടപടി എടുത്തിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP