Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി ശീവേലിക്കു ശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് ആചാര ലംഘനം; വ്യവാസയ പ്രമുഖരും പ്രവേശിച്ചെന്ന് ആരോപണം; പ്രതിക്കൂട്ടിൽ നിൽക്കുന്നത് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ബ്രീജാകുമാരി; കോവിഡ് മാനദണ്ഡം ഗുരുവായൂരിൽ ലംഘിച്ചുവോ?

രാത്രി ശീവേലിക്കു ശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് ആചാര ലംഘനം; വ്യവാസയ പ്രമുഖരും പ്രവേശിച്ചെന്ന് ആരോപണം; പ്രതിക്കൂട്ടിൽ നിൽക്കുന്നത് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ബ്രീജാകുമാരി; കോവിഡ് മാനദണ്ഡം ഗുരുവായൂരിൽ ലംഘിച്ചുവോ?

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി ക്ഷേത്രത്തിലെ നിലവിലെ ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചതായി ആക്ഷേപം . രാത്രി ശീവേലിക്കു ശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് കയറിയാണ് അഡ്‌മിനിസ്ട്രേറ്റർ ആചാര ലംഘനം നടത്തിയത്. രാത്രി ശീവേലിക്കു ശേഷം ശാന്തിയേറ്റ കീഴ്ശാന്തി ഭഗവദ് തിടമ്പുമായി ശ്രീലകത്തുകയറി നടത്തുന്ന പ്രാധാന്യമേറിയ പൂജാചടങ്ങാണ് തൃപ്പുക.

പതിറ്റാണ്ടുകളായി ഈ പൂജസമയത്ത് ക്ഷേത്രം പ്രവർത്തിക്കാർക്കും, ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും മാത്രമെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുള്ളു. വ്യാഴാഴ്‌ച്ച രാത്രിയാണ് ആചാരാനുഷ്ഠാനങ്ങളെ മറികടന്ന് അഡ്‌മിനിസ്ട്രേറ്ററും, അഡ്‌മിനിസ്ട്രേറ്ററോടൊപ്പമുള്ള ചില പ്രമുഖരും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്ത് ദർശനം നടത്തിയത് എന്നാണ് സൂചന. ഇതാണ് പരാതിയായി എത്തുന്നത്. കോവിഡുകാലമായതു കൊണ്ട് തന്നെ ദർശനത്തിന് നിയന്ത്രണം ഏറെയാണ്. ഇതും വിവാദത്തിന് പുതിയ തലം നൽകുന്നു

അഡ്‌മിനിസ്‌ട്രേറ്ററുടെ കൂടെ ഉണ്ടയിരുന്നത് ചില വ്യവസായ പ്രമുഖരായിരുന്നു എന്ന സൂചനകളും പുറത്ത് വരുന്നുണ്ട് . ആചാര ലംഘനം കാവൽക്കാർ തടഞ്ഞു വെങ്കിലും അവരെ ഭീഷണി പെടുത്തിയാണ് ദർശനമെന്നും ആരോപണമുണ്ട്. കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഏകാദശിയോടനുബന്ധിച്ചുള്ള തന്ത്രി വിളക്കുദിവസം ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു തന്ത്രിയും, കുടുംബാംഗങ്ങളും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്ത് പ്രവേശിച്ചതിന് തന്ത്രിയിൽ നിന്നു പോലും ഭരണസമിതി നോട്ടീസയച്ച് വിശദീകരണം എഴുതിവാങ്ങിയിരുന്നു.

അതുകൊണ്ട് തന്നെ. ക്ഷേത്രം തന്ത്രിക്കില്ലാത്ത താന്ത്രികാധികാരം ഈ അഡ്‌മിനിസ്ട്രേറ്റർക്ക് എങ്ങിനെ ലഭിച്ചുവെന്നാണ് ഭക്തരുടെ ചോദ്യം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ക്ഷേത്രം നാലമ്പലത്തിനകത്തേയ്ക്ക് പുറമേനിന്നുള്ള ഭക്തർക്കും, പ്രവർത്തിയിൽ ഇല്ലാത്ത പാരമ്പര്യക്കാർക്കും, ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാർക്കുപോലും പ്രവേശനമില്ലെന്നിരിക്കേയാണ്, ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ പ്രമുഖരുമായി തൃപ്പുക സമയത്ത് നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശിച്ച് ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ചത്.

സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിനിടെ മകളായതുകൊണ്ടാകും ആചാര ലംഘനത്തിന് ഇവർ ധൈര്യം കാണിച്ചതെന്ന് ക്ഷേത്ര വിശ്വാസികൾ സംശയിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP