Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ പെണ്ണ് എന്റെ അനിയനെ ഇല്ലാതാക്കും; മേഗനെതിരെ സുഹൃത്തുക്കളോട് വില്യമിന്റെ കമന്റ് ഇങ്ങനെ; ഡയാനയുടെ പ്രതിമ അനാവരണ ചടങ്ങിൽ കെയ്റ്റിനെ പോലും ഒഴിവാക്കി; ബക്കിങ്ഹാം പാലസിലെ വിശേഷങ്ങൾ ഇങ്ങനെ

ആ പെണ്ണ് എന്റെ അനിയനെ ഇല്ലാതാക്കും; മേഗനെതിരെ സുഹൃത്തുക്കളോട് വില്യമിന്റെ കമന്റ് ഇങ്ങനെ; ഡയാനയുടെ പ്രതിമ അനാവരണ ചടങ്ങിൽ കെയ്റ്റിനെ പോലും ഒഴിവാക്കി; ബക്കിങ്ഹാം പാലസിലെ വിശേഷങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ഴിഞ്ഞ മൂന്നു വർഷത്തോളമായി വില്യമിന്റെയും ഹാരിയുടെയും പൊതുസുഹൃത്തുക്കൾ ഏറെ ശ്രമിക്കുകയാണ് ഇരുവരെയും ഒന്നിപ്പിക്കാൻ. എന്നാൽ നിരാശയായിരുന്നു ഫലം. കഴിഞ്ഞ ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ നിന്നും ഹാരി ബ്രിട്ടനിലെത്തിയതോടെ ഈ സുഹൃത്തുക്കൾക്ക് പ്രതീക്ഷയേറി. മുത്തച്ഛന്റെ ശവസംസ്‌കാര ചടങ്ങുകൾക്കായി കുടുംബം ഒത്തുചേരുമ്പോൾ ഇരുവർക്കും ഇടയിലെ വിദ്വേഷം അലിഞ്ഞില്ലാതെയാകുമെന്ന് അവർ പ്രതീക്ഷിച്ചു.

ഈ സുഹൃത്തുക്കളുടെ പ്രയത്നത്തിന്റെ ഫലം തന്നെയായിരുന്നു, ചടങ്ങുകൾക്ക് ശേഷം ഇരു സഹോദരങ്ങളും ഒരുമിച്ച് നിന്ന് സംസാരിച്ചത്. ഇവരെ ഒപ്പമെത്തിച്ച കെയ്റ്റ് പിന്നീട് ഇവരുടെ ഇടയിൽ നിന്നും മാറി ഇരുവർക്കുംസ്വകാര്യമായി സംസാരിക്കുവാനുള്ള അവസരമൊരുക്കി. ഇരുവർക്കും ഇടയിലെ പഴയ ബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്ന് എല്ലാവരും കരുതിയതുമാണ്. എന്നാൽ, കാമറക്കണ്ണുകൾക്കപ്പുറം കൊട്ടാരത്തിനകത്തു കയറിയതോടെ എല്ലാം മാറിമറിഞ്ഞു. ഇവർ തമ്മിൽ വീണ്ടും വഴക്ക് ആരംഭിച്ചു.

ഇരു സഹോദരങ്ങളും ഉച്ചത്തിൽ പരസ്പരം ആക്രോശിച്ചതായാണ് ഇവരുമായി വളരെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, ഇവർ തമ്മിലുള്ള സ്നേഹ സംഭാഷണങ്ങളോ, ഇവർ ഒരുമിച്ചുള്ള കുടുംബയോഗമോ ഉണ്ടായില്ല. അധികം താമസിയാതെ ചാൾസ് രാജകുമാരനോടും മറ്റു ബന്ധുക്കളോടും യാത്രപറഞ്ഞ് വില്യമും കെയ്റ്റും തങ്ങളുടെ വീട്ടിലേക്ക് പോവുകയും ചെയ്തുവത്രെ.

എന്നാൽ, ഇരുവരുടെയും സുഹൃത്തുക്കൾ ഇവരെ ഒരുമിപ്പിക്കാനുള്ള ദൗത്യത്തിൽ നിന്നും പിന്മാറിയിട്ടില്ല., ജൂലായിൽ ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഹാരി എത്തുമ്പോൾ വീണ്ടും ശ്രമിക്കുവാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ സ്‌കൂൾ- കോളേജ് കാലഘട്ടത്തിലെ സുഹൃത്തുക്കൾ മുതൽ സൈന്യത്തിലെ മുൻ സഹപ്രവർത്തകർ വരെ ഇക്കൂട്ടത്തിലുണ്ട്. അവർക്കൊപ്പം ഡയാനയുടെ ചില മുതിർന്ന സുഹൃത്തുക്കളും ഇരുവരെയും ഒരുമിപ്പിക്കാൻ ശ്രമിക്കുന്നു.

എന്നാൽ, ഈ ശ്രമങ്ങൾക്കെല്ലാം പ്രതിബന്ധമായി മേഗൻ എത്തുമെന്നാണ് എല്ലാവരും ഭയക്കുന്നത്. മേഗൻ ഏറ്റെടുത്തിട്ടുള്ള സെൽഫ് പ്രമോഷന്റെ ഭാഗമായി കൊട്ടാരത്തെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങൾ ഇനിയും ഉണ്ടായേക്കുമെന്ന് ഇവർ ഭയക്കുന്നു. സഹോദരന്മാർ ഒന്നിക്കുന്നതിൽ പ്രധാന തടസ്സം മേഗനാണെന്നാണ് ഹാരിയുടെയും വില്യമിന്റെയും പൊതുസുഹൃത്തുക്കളിൽ ചിലർ പറയുന്നത്.

അതേസമയം, അടുത്ത വ്യാഴാഴ്‌ച്ച നടക്കുന്ന ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ വില്യമിനും ഹാരിക്കുമൊപ്പം കെയ്റ്റ് രാജകുമാരി പങ്കെടുക്കില്ലെന്ന് ഏതാണ്ട് തീർച്ചയായിരിക്കുന്നു. നേരത്തേ നൂറോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അതിഥികളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ഏറ്റവും പുതിയ തീരുമാനപ്രകാരം ഡയാനയുടെ അടുത്ത ബന്ധുക്കളും, പ്രതിമ നിർമ്മിച്ച ശില്പി ഇയാൻ റാങ്ക് ബ്രോഡ്ലിയും മാത്രമായിരിക്കും ചടങ്ങിൽ വില്യമിനും ഹാരിക്കും ഒപ്പം പങ്കെടുക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP