Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്മല ഡാമിന് അടുത്ത 246.62 ഏക്കർ റിസർവ് വനം, റവന്യു രേഖകളിൽ തരിശുഭൂമിയായി മാറി; പട്ടയം ലഭിക്കാൻ നിരാക്ഷേപ പത്രത്തിനായി നടത്തിയ നീക്കം തട്ടിപ്പ് പുറത്താക്കി; റവന്യൂ വകുപ്പിൽ നടക്കുന്നതെല്ലാം ദുരൂഹതകൾ; മുട്ടിലിന് പിന്നാലെ ചെങ്കോട്ട റോഡിലെ കള്ളവും വനംവകുപ്പ് കണ്ടെത്തുമ്പോൾ

തെന്മല ഡാമിന് അടുത്ത 246.62 ഏക്കർ റിസർവ് വനം, റവന്യു രേഖകളിൽ തരിശുഭൂമിയായി മാറി; പട്ടയം ലഭിക്കാൻ നിരാക്ഷേപ പത്രത്തിനായി നടത്തിയ നീക്കം തട്ടിപ്പ് പുറത്താക്കി; റവന്യൂ വകുപ്പിൽ നടക്കുന്നതെല്ലാം ദുരൂഹതകൾ; മുട്ടിലിന് പിന്നാലെ ചെങ്കോട്ട റോഡിലെ കള്ളവും വനംവകുപ്പ് കണ്ടെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം തെന്മല ഡാമിനു സമീപം ചെങ്കോട്ട റോഡരികിലെ 246.62 ഏക്കർ റിസർവ് വനം, റവന്യു രേഖകളിൽ തരിശുഭൂമിയായി മാറിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തും. വനം വകുപ്പിന്റെ അന്വേഷണത്തിലാണ് ഈ വസ്തുത കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കൂടുതൽ വിശദമായ പരിശോധന നടത്തും. തെന്മല വില്ലേജിലെ (സർവേ നമ്പർ 2/1) ഭൂമിയാണു രേഖകളിൽ തരിശായത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും വനം വകുപ്പ് പറഞ്ഞു.

രേഖകളിലെ കൃത്രിമത്തിനു റവന്യു വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ഒരു പ്രമുഖ പാർട്ടിയുടെ ചില പ്രാദേശിക നേതാക്കളും കൂട്ടുനിന്നതായി ആക്ഷേപമുണ്ട്. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫിസിന്റെ പരിധിയിൽ പെടുന്നതാണു ആര്യങ്കാവ് റിസർവിൽ ഉൾപ്പെടുന്ന സർവേ നമ്പർ 2/1 പ്രദേശം. 1901 ൽ തിരുവിതാംകൂർ ദിവാൻ കെ.കൃഷ്ണസ്വാമി റാവുവാണ് ഈ പ്രദേശം റിസർവ് വനമായി വിജ്ഞാപനം ചെയ്തത്.

തഹസിൽദാരിൽ നിന്നു വിശദീകരണം തേടണമെന്നും റവന്യു രേഖകളിൽ ഉണ്ടായ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് റവന്യു വകുപ്പിനു കത്തു നൽകി. രേഖകൾ തിരുത്തി റിസർവ് വനം തരിശാക്കി മാറ്റിയാൽ കയ്യേറി താമസിക്കുന്നവർക്കു പട്ടയം കിട്ടുന്നതിന് അവകാശവാദം ഉന്നയിക്കാം. തരിശുഭൂമിയാണെങ്കിൽ പട്ടയം കിട്ടാൻ എളുപ്പമാണ്. ഇത്തരത്തിലെ തട്ടിപ്പനായിരുന്നു ശ്രമം.

ഭൂമി സംബന്ധിച്ചു റവന്യു വകുപ്പിന്റെ കൈവശമുള്ള ആധികാരിക രേഖയായ ബേസിക് ടാക്‌സ് രജിസ്റ്ററിൽ (ബിടിആർ) തിരുത്തൽ വരുത്താതെ റിസർവ് വനം, തരിശുഭൂമിയായി എഴുതിച്ചേർക്കാൻ കഴിയില്ല. വില്ലേജ് ഓഫിസിലാണു ബിടിആർ സൂക്ഷിക്കുന്നത്. ഒരു പകർപ്പ് താലൂക്ക് ഓഫിസിലും ഒരെണ്ണം ബന്ധപ്പെട്ട സബ് രജിസ്റ്റ്രാർ ഓഫിസിലും സൂക്ഷിക്കും. രേഖകളിൽ കൃത്രിമം കാട്ടി. ഇതെല്ലാം കള്ളക്കളികളുടെ ഭാഗമായിരുന്നു.

ഭൂരേഖകളിൽ തിരിമറി നടത്തിയത് എന്നാണെന്നു വ്യക്തമല്ല. തിരുത്തൽ വരുത്തി റിസർവ് വനം തരിശുഭൂമിയുടെ ഗണത്തിൽ പെടുത്തിയ ശേഷം, ഭൂമിക്ക് പട്ടയം ലഭിക്കാൻ നിരാക്ഷേപ പത്രത്തിനായി പുനലൂർ തഹസിൽദാർക്കു കഴിഞ്ഞ വർഷം മെയ്‌ 30ന് അപേക്ഷ ലഭിച്ചിരുന്നു. ഇതിന്മേൽ അഭിപ്രായം ആരാഞ്ഞു റവന്യു വകുപ്പ് വനം വകുപ്പിനു കത്തു നൽകി. ഈ കത്തിലെ അന്വേഷണമാണ് തട്ടിപ്പു കണ്ടെത്തിയത്. മുട്ടിൽ മരം മുറി ലോബിയ്‌ക്കെതിരെയാണ് സംശയം.

മുട്ടിൽ മരം മുറിയിലും റവന്യൂ വകുപ്പിൽ വലിയ ഗൂഢാലോചന നടന്നു. ഇതാണ് മരം മുറിക്കാൻ കാരണമായത്. ഇതും വനം വകുപ്പാണ് തടഞ്ഞത്. വനം വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ വിവരം തെന്മല ഡിഎഫ്ഒ, വനം വകുപ്പ് (സതേൺ സർക്കിൾ) ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു കൈമാറി. റിസർവ് വനം കയ്യേറിയാൽ 5 വർഷം വരെ തടവും പിഴയുമാണു ശിക്ഷ. ഔദ്യോഗിക രേഖകളിൽ അനധികൃതമായി തിരുത്തൽ വരുത്തിയാൽ 7 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP