Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യൂറോകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം; യൂറോപ്പിലെ പുൽമൈതാനങ്ങൾ ഇനി സാക്ഷ്യം വഹിക്കുക വമ്പൻപോരാട്ടങ്ങൾക്ക്; നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുക വെയ്ൽസ്, ഡെന്മാർക്ക് മത്സരത്തോടെ

യൂറോകപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം; യൂറോപ്പിലെ പുൽമൈതാനങ്ങൾ ഇനി സാക്ഷ്യം വഹിക്കുക  വമ്പൻപോരാട്ടങ്ങൾക്ക്; നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാവുക വെയ്ൽസ്, ഡെന്മാർക്ക് മത്സരത്തോടെ

സ്പോർട്സ് ഡെസ്ക്

ബുഡാപെസ്റ്റ് : യൂറോകപ്പിൽ നോക്കൗട്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും. ഫേവറേറ്റുകൾ എല്ലാം തന്നെ അവസാന പതിനാറിലേക്ക് കടന്നതോടെ വമ്പൻ പോരാട്ടങ്ങളാണ് രണ്ടം റൗണ്ടിൽ ഫുട്ബോൾ പ്രേമികളെ കാത്തിരിക്കുന്നത്. തോൽക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാമെന്നതുകൊണ്ടുതന്നെ ഒരോ പോരാട്ടവും വാശിയേറിയതാവും. നാളെ വെയ്ൽസ്, ഡെന്മാർക്ക് മത്സരത്തോടെയാണ് നോക്കൗട്ട് റൗണ്ടിന് തുടക്കമാവുക. മത്സരം രാത്രി ഒൻപതരയ്ക്ക്. ഇറ്റലി രാത്രി പന്ത്രണ്ടരയ്ക്ക് ഓസ്ട്രിയയെ നേരിടും.

നെതർലൻഡ്സിന് ഞായറാഴ്ച ചെക് റിപ്പബ്ലിക്കാണ് എതിരാളികൾ. ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരയ ബെൽജിയം രാത്രി 12.30ന് നിലവിലെ ചാംപ്യന്മാരായ പോർച്ചുഗലുമായി ഏറ്റുമുട്ടും. സ്പെയ്ൻ തിങ്കളാഴ്ച രാത്രി 9.30ന് ഒൻപതരയ്ക്ക് ക്രോയേഷ്യയെ നേരിടുമ്പോൾ ലോകചാംപ്യന്മാരായ ഫ്രാൻസ് രാത്രി 12.30ന് സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 9.30ന് ഇംഗ്ലണ്ട്- ജർമ്മനി വമ്പൻ പോരാട്ടം. രാത്രി 12.30ന് അവസാന പ്രീക്വാർട്ടറിൽ സ്വീഡൻ ഉക്രൈനെ നേരിടും.

പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് പന്തുരുളാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഒരോ ടീമിന്റെയും സാധ്യതകൾ പരിശോധിക്കാം.


ഓസ്ട്രിയ ചരിത്രനേട്ടത്തിന്റെ തിളക്കവുമായാണ് ഓസ്ട്രിയ പ്രീക്വാർട്ടറിൽ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. ഡേവിഡ് അലാബയുടെ ഓസ്ട്രിയ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത് ആദ്യമായി. 1954ന് ശേഷം ആദ്യമായാണ് ഓസ്ട്രിയൻ ടീം ഒരു ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നതും.

ബെൽജിയം ബെൽജിയത്തിന്റെ സുവർണ തലമുറ ഫിഫ റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാർ എന്ന പെരുമയോടെയാണ് കിരീടത്തിനായി പൊരുതുന്നത്. 1980ൽ റണ്ണേഴ്സ് അപ്പായതാണ് തോൽവി അറിയാതെ കുതിക്കുന്ന ബെൽജിയത്തിന്റെ ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ യൂറോകപ്പിൽ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനോട് തോറ്റ് പുറത്തായി.

കൊയേഷ്യ റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രോയേഷ്യ 1996ലും 2008ലും ക്വാർട്ടർവരെയെത്തി. കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ ഒറ്റഗോളിന് പോർച്ചുഗലിനോട് തോറ്റ് മടങ്ങി.1994ൽ ഫിഫ റാങ്കിംഗിൽ നൂറ്റി ഇരുപത്തിയഞ്ചാം സ്ഥാനത്തായിരുന്ന ക്രോയേഷ്യ അഞ്ചുവർഷം കൊണ്ടാണ് മൂന്നാം റാങ്കിലേക്ക് ഉയർന്നത്.

ചെക് റിപ്പബ്ലിക് കഴിഞ്ഞ യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ചെക് റിപ്പബ്ലിക് 1976ൽ, കിരീടം നേടിയ ചെകോസ്ലാവാക്യയയുടെ ഭാഗമായിരുന്നു. സ്വതന്ത്രരാജ്യമായതിന് ശേഷമുള്ള ഏഴ് യൂറോകപ്പിനും യോഗ്യത നേടിയാ ടീമാണ് ചെക് റിപ്പബ്ലിക്.

ഡെന്മാർക്ക് 1992ലെ ചാംപ്യന്മാരായ ഡെന്മാർക്ക് കഴിഞ്ഞ യൂറോകപ്പിന് യോഗ്യത നേടിയില്ല. 1992ൽ യൂറോകപ്പിന് യോഗ്യത നേടിയ ടീമായിരുന്നില്ല ഡെന്മാർക്ക്. യുവേഫ യൂഗോസ്ലാവിയയെ ഒഴിവാക്കിയപ്പോൾ കിക്കോഫിന് പത്ത് ദിവസം മുൻപാണ് ഡെന്മാർക്കിനെ യൂറോകപ്പിൽ ഉൾപ്പെടുത്തിയത്. ഫൈനലിൽ ജർമ്മനിയെ വീഴ്‌ത്തിയ ഡെന്മാർക്ക് ചരിത്രം കുറിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് യൂറോകപ്പിൽ ഇതുവരെ തൊടാൻ കഴിയാത്ത ഇംഗ്ലണ്ടിന് ആശ്വസിക്കാനുള്ളത് 1968ലെ മൂന്നാം സ്ഥാനം. കഴിഞ്ഞ യൂറോയിൽ പ്രീക്വാർട്ടറിൽ പുറത്തായി.

ഫ്രാൻസ് ലോക ചാംപ്യന്മാരായ ഫ്രാൻസ് 1984ലെയും രണ്ടായിരത്തിലേയും ചാംപ്യന്മാർ. 2016ലെ ഫൈനലിൽ പോർച്ചുഗലിനോട് ഒറ്റഗോളിന് തോറ്റു. തുടർച്ചയായ പതിമൂന്നാം യൂറോകപ്പിനെത്തുന്ന ഫ്രാൻസ് 1998ൽ ലോക ചാംപ്യന്മാരായതിന് പിന്നാലെയാണ് രണ്ടായിരത്തിൽ യൂറോപ്യൻ ചാംപ്യന്മാരായത്. 2018ൽ ലോകകിരീടം സ്വന്തമാക്കിയ ഫ്രാൻസ് ഈ ചരിത്രം ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

ജർമനി കഴിഞ്ഞ യൂറോയിൽ സെമിയിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ ജർമനി 1972ലും, 1980ലും, 1996ലും കിരീടംനേടിയിട്ടുണ്ട്. ലോകകപ്പും യൂറോയുമായി ജർമനിയുടെ തുടർച്ചയായ ഇരുപത്തിയാറാം മേജർ ടൂർണമെന്റാണിത്.

ഇറ്റലി 1968ലെ ചാംപ്യന്മാരായ ഇറ്റലി കഴിഞ്ഞ യൂറോയിൽ ക്വാർട്ടറിൽ പുറത്തായി. ഷൂട്ടൗട്ടിൽ ജർമനിക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു.എന്നാൽ ഇത്തവണ മിന്നുന്ന പ്രകടനവുമായാണ് ഇറ്റലി പ്രാഥമിക റൗണ്ട് പൂർത്തിയാക്കിയത്. ഒറ്റ ഗോൾ പോലും വഴങ്ങിയുമില്ല

നെതർലൻഡ്സ് 2016ലെ യൂറോകപ്പിന് യോഗ്യത നേടാതിരുന്ന നെതർലൻഡ്സ് 1988ൽ കിരീടം നേടിയിട്ടുണ്ട്.ഇത്തവണ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് നെതർലാൻഡ്‌സ്

പോർച്ചുഗൽ നിലവിലെ ചാംപ്യന്മാരായ പോർച്ചുഗൽ കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ പ്രതീക്ഷയെല്ലാം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ. 2019 ഒക്ടോബറിന് ശേഷംയോഗ്യതാ റൗണ്ടിൽ ഉൾപ്പടെ യൂറോയിൽ പോർച്ചുഗൽ തോൽവിയറിഞ്ഞിട്ടില്ല.

സ്പെയ്ൻ 1964ലും 2008ലും 2012ലും കിരീടം നേടിയ സ്പെയ്ൻ കഴിഞ്ഞ യൂറോയിൽ പ്രീക്വാർട്ടറിൽ പുറത്തായി. യൂറോകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തിയ ഏകടീമാണ് സ്പെയ്ൻ.

 സ്വീഡൻ 1992ൽ സെമിവരെ എത്തിയ സ്വീഡൻ കഴിഞ്ഞ യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മടങ്ങി. 2016ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് സ്വിറ്റ്സർലൻഡിന്റെ ഏറ്റവും മികച്ച പ്രകടനം.

 ഉക്രൈൻ യൂറോകപ്പ് നോക്കൗട്ടിലെ അരങ്ങേറ്റക്കരാണ് ഉക്രൈൻ. 2012ലും 2016ലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

വെയ്ൽസ് കഴിഞ്ഞ യുറോയിൽ സെമിയിലെത്തിയതാണ് വെയ്ൽസിന്റെ ആത്മവിശ്വം. ടീമിന്റെ മികച്ച പ്രകടനവും ഇതുതന്നെ. ഇംഗ്ലണ്ടിനും സ്‌കോട്ലൻഡിനും ശേഷം ചരിത്രത്തിലെ മൂന്നാമത്തെ ഫുട്ബോൾ അസോസിയേഷനാണ് വെയ്ൽസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP