Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജസ്ഥാനിൽ സ്ത്രീകളെ ശല്യംചെയ്തതിന് 'നാട്ടുകാരുടെ ശിക്ഷ'; യുവാവിനെ മർദിച്ച് മൂത്രത്തിൽ കുളിപ്പിച്ചു; മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരിപ്പുമാല അണിയിച്ചു; 'നടപടി' ഒട്ടേറെ സ്ത്രീകൾ പരാതിപ്പെട്ടതോടെ

രാജസ്ഥാനിൽ സ്ത്രീകളെ ശല്യംചെയ്തതിന് 'നാട്ടുകാരുടെ ശിക്ഷ'; യുവാവിനെ മർദിച്ച് മൂത്രത്തിൽ കുളിപ്പിച്ചു; മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരിപ്പുമാല അണിയിച്ചു; 'നടപടി' ഒട്ടേറെ സ്ത്രീകൾ പരാതിപ്പെട്ടതോടെ

ന്യൂസ് ഡെസ്‌ക്‌

ജയ്പുർ: സ്ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് യുവാവിനെ പരസ്യമായി 'ശിക്ഷിച്ച് നാട്ടുകാർ. രാജസ്ഥാനിലെ ഭിൽവാരയിലെ ഒരു ഗ്രാമത്തിലാണ് നാട്ടുകാർ യുവാവിനെ മർദിക്കുകയും മൂത്രത്തിൽ കുളിപ്പിക്കുകയും ചെയ്തത്. മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ഗ്രാമത്തിലെ സ്ത്രീകളെ ശല്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവാവിനെ പിടികൂടി. യുവാവിനെ പിടിച്ചതോടെ ഇയാൾ നേരത്തെയും ശല്യംചെയ്തിരുന്നതായി ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. ഇതോടെയാണ് നാട്ടുകാർ പരസ്യമായി 'ശിക്ഷ' നടപ്പാക്കിയത്.

ശനിയാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. യുവാവിനെ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ സംഭവം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു.

യുവാവിന്റെ മുഖത്ത് കരിഓയിൽ ഒഴിച്ച നാട്ടുകാർ ചെരിപ്പുമാല അണിയിച്ചു. പിന്നീട് ഒരു സ്ത്രീ ഒരു പാത്രത്തിൽ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ യുവാവിനെ മർദിക്കുന്നതും തുടർന്നു. പിന്നീട് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ഗ്രാമത്തിൽ നടന്ന സംഭവം താനറിഞ്ഞിട്ടില്ലെന്നായിരുന്നു ഗ്രാമമുഖ്യന്റെ പ്രതികരണം. സംഭവദിവസം താൻ മറ്റൊരിടത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP