Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസഡീന മലയാളീ അസ്സോസിയേഷൻ 2021 പിക്‌നിക് അവിസ്മരണീയമായി

പാസഡീന മലയാളീ അസ്സോസിയേഷൻ 2021 പിക്‌നിക് അവിസ്മരണീയമായി

ജീമോൻ റാന്നി

ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്‌നിക് വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി സുന്ദരമായ ബേ ഏറിയ പാർക്കിൽ വച്ച് ജൂൺ 19 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണിവരെയാണ് പിക്നിക് നടത്തപ്പെട്ടത്.

അസോസിയേഷൻ പ്രസിഡന്റ് ജോൺ ജോസഫ് (ബാബു കൂടത്തിനാൽ) പിക്‌നിക് ഉത്ഘാടനം ചെയ്തു. സ്പോർട്സ് കോർഡിനേറ്റർ റിച്ചാർഡ് സ്‌കറിയ, സെക്രട്ടറി ബിജു ഇട്ടൻ എന്നിവരോടൊപ്പം ഈശോ എബ്രഹാം, ജോമോൻ ജേക്കബ് തുടങ്ങിയവർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി.

സീനിയർ, ജൂനിയർ, കിഡ്‌സ് തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യക മത്സരങ്ങളാണ് നടത്തിയത്. കൊറോണ മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഈ ഒത്തുചേരൽ അസ്സോസിയേഷൻ കുടുംബങ്ങൾക്ക് കൂടുതൽ ഉണർവ്വ് നൽകി. അംഗങ്ങൾ വളരെ ഉത്സാഹ പൂർവമാണ് ഓരോ മത്സരങ്ങളിലും പങ്കെടുത്തത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ലെമൺ സ്പൂൺ, കസേരകളി എന്നിവ എടുത്തു പറയേണ്ട ഇനങ്ങളാണ്.

വിജയികൾക്ക് വാർഷികാഘോഷദിനത്തിൽ ട്രോഫികൾ നൽകും. തോമസ് ഉമ്മൻ, രാജൻ ജോൺ, ജോയിക്കുട്ടി, ബിനു കോശി, വിൽസൺ ജോൺ, ജോഷി വർഗീസ്, . പോൾ യോഹന്നാൻ തുടങ്ങിയവർ പിക്‌നിക് വിജയകരകമാക്കുവാൻ പ്രവർത്തിച്ചു. തുടർന്ന് 2022-ലേക്കുള്ള സംഘടന ഭാരവാഹികളായി പ്രസിഡണ്ട് ജോമോൻ ജേക്കബ്, സെക്രട്ടറി സലീം അറക്കൽ; മറ്റു കമ്മിറ്റീ അംഗങ്ങളെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. രുചികരമായ ബാർബിക്യൂ പാർട്ടിയോടെ പിക്‌നിക് പര്യവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP