Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കബനീദളത്തിന്റെ ഭാഗമായ പ്രദേശം; കൊട്ടിയൂർ അമ്പായത്തോടിൽ മാവേയിസ്റ്റുകൾ സജീവം; ചെറുവാഞ്ചേരിയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് എട്ടു ലക്ഷം തട്ടിയതും മാവോയിസ്റ്റ് ഓപ്പറേഷൻ; കണ്ണവത്തെ മോഷണത്തിൽ പൊലീസിന് സംശയങ്ങൾ ഏറെ

കബനീദളത്തിന്റെ ഭാഗമായ പ്രദേശം; കൊട്ടിയൂർ അമ്പായത്തോടിൽ മാവേയിസ്റ്റുകൾ സജീവം; ചെറുവാഞ്ചേരിയിലെ പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് എട്ടു ലക്ഷം തട്ടിയതും മാവോയിസ്റ്റ് ഓപ്പറേഷൻ; കണ്ണവത്തെ മോഷണത്തിൽ പൊലീസിന് സംശയങ്ങൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിലെ ചെറുവാഞ്ചേരി പെട്രോൾ പമ്പ് ജീവനക്കാരനിൽ നിന്നും ഏട്ടു ലക്ഷം രൂപ കവർന്ന സംഭവം ആസുത്രിതമെന്ന് പൊലീസ്.സ ംഭവത്തിൽ മാവോ തീവ്രവാദി ബന്ധം പൊലിസ് സംശയിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് കണ്ണവം വനമേഖല.

കബനീ ദളത്തിന്റെ ഭാഗമായ പ്രദേശമാണിത്. കൊട്ടിയൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകളിറങ്ങുന്നത് നിത്യസംഭവങ്ങളിലൊന്നാണ്. ഈ സാഹചര്യത്തിൽ കവർച്ച നടത്തിയതിനു ശേഷം ഉപേക്ഷിച്ച കടലാസിൽ അനധികൃത കരിങ്കൽ ക്വാറി നടത്തുന്ന പെട്രോൾ പമ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയതാണ് തീവ്രവാദ ബന്ധത്തിലേക്ക് വിരൽ ചൂണ്ടിക്കുന്നത്.

നേരത്തെ തലശേരിയിൽ ഇതിനു സമാനമായി ബാങ്കിൽ അടക്കാൻ പത്തുലക്ഷം രൂപയുമായി എത്തിയയാളെ മുളക് പൊടിയെറിഞ്ഞ് കീഴടക്കിയതിനു ശേഷം പണം കവർന്നിരുന്നു. വാഴമലയുടെ താഴ്‌വാരത്ത് പ്രവർത്തിക്കുന്ന പൊയിലൂരിലെ രാജീവിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ജീവനക്കാരനെയാണ് അക്രമിച്ചത്. ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ചതിനു ശേഷം പണവുമായി കവർന്ന അക്രമികൾ ഉപേക്ഷിച്ച കടലാസിൽ അനധികൃത ക്വാറി നടത്തുന്ന രാജിവന് ഇതു താക്കീതു മാത്രമെന്ന് എഴുതിയിട്ടുണ്ട്.

ഇതാണ് അക്രമം മാവോയിസ്റ്റ് അസൂത്രിതമെന്ന് പൊലിസ് കരുതാൻ കാരണം. എല്ലാ ദിവസവും വൈകുന്നേരം മൂന്നരയോടെയാണ് ചെറുവാഞ്ചേരി ഗ്രാമീൺ ബാങ്കിൽ ജീവനക്കാരൻ പണമടക്കാനായി പോകാറുള്ളത്. ഇതു നിരീക്ഷിച്ച സംഘമാണ് അക്രമം നടത്തിയത്. മാത്രമല്ല പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറിയശേഷം കുത്തിപ്പരിക്കേൽപ്പിച്ച് 7,90,000 രൂപ കവർന്നതിനാൽ കറുത്ത ബനിയനിട്ട രണ്ടു പേർ എന്നു മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ.

ഏറെക്കാലമായി ചെറുവാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന പമ്പാണ് വെൽകെയർ ഫ്യുവൽസ്' ഇതിന്റെ മാനേജറാന്ന് കണ്ണവം സ്വദേശി എം സ്വരാജ്. ഇയാൾ ബാങ്കിൽ അടക്കാൻ പണവുമായി പോകുന്നത് ബാങ്കിന് മുൻപിൽ കാത്തുനിൽക്കുകയായിരുന്നു അക്രമികൾ. ബുധനാഴ്ച വൈകിട്ട് മൂന്നര സമയമായതിനാൽ ബാങ്ക് പരിസരം വിജനമായിരുന്നു. സ്വരാജ് പണവുമായി ചെറുവാഞ്ചേരിയിലെ കേരള ഗ്രാമീൺ ബാങ്കിൽ കയറുന്നതിനിടെയാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വരാജിനെ ആക്രമിച്ച് പണം കവർന്നത്.

സ്വരാജ് ബാങ്കിനുതാഴെ ബൈക്ക് നിർത്തി സ്റ്റെപ്പ് കയറുന്നതിനിടെ ഒരാൾ മുഖത്ത് മുളക് പൊടിയെറിഞ്ഞ ശേഷം കുത്തിപ്പരിക്കേൽപിച്ച് പണമടങ്ങിയ ബാഗ് കൈക്കലാക്കി രണ്ടാമത്തെയാൾക്കൊപ്പം സ്‌കൂട്ടറിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ ദൃക്‌സാക്ഷികൾ പറഞ്ഞു.

തലയ്ക്കും വയറിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ സ്വരാജിനെ ആദ്യം ചെറുവാഞ്ചേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് തലശേരിയിലെ സഹകരണ ആശുപത്രിയിലേക്കും കൊണ്ടുപോയി. മുളകുപൊടി കൊണ്ടുവന്നതെന്ന് സംശയിക്കുന്ന പേപ്പർ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഇതിൽ കരിങ്കൽ ക്വാറി ഉടമകൂടിയായ പമ്പുടമക്കെതിരെ ഭീഷണി സന്ദേശവുമുണ്ട്. മൂന്ന് ദിവസത്തെ കളക്ഷനാണ് കവർന്നതെന്ന് പെട്രോൾ പമ്പ് ഉടമ എം രാജീവൻ പറഞ്ഞു.

കാവി മുണ്ടും റെയിൻകോട്ടും ഹെൽമെറ്റും ധരിച്ച ഒരാൾ ബാങ്ക് കെട്ടിടത്തിന് സമീപം കാത്തുനിൽക്കുന്നതും പിന്നീട് സ്വരാജിനെ പിന്തുടരുന്നതും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുന്നതിന്റെയും ദൃശ്യം ബാങ്ക് കെട്ടിടത്തിലെയും സമീപത്തെ വ്യാപാര സ്ഥാപനത്തിലെയും സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

വിവരമറിഞ്ഞ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, കൂത്തുപറമ്പ് എസിപി കെ ജി സുരേഷ്, കണ്ണവം സിഐ കെ സുധീർ, എസ്‌ഐ അനീഷ് വടക്കേടത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP