Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാത്ത് അറ്റാച്ച്ഡായ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും; എട്ടര ലക്ഷത്തിൽ ഉയർന്ന് പൊങ്ങുന്നത് പൈപ്പ് വീട്

ബാത്ത് അറ്റാച്ച്ഡായ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും; എട്ടര ലക്ഷത്തിൽ ഉയർന്ന് പൊങ്ങുന്നത് പൈപ്പ് വീട്

സ്വന്തം ലേഖകൻ

കൊല്ലം: കല്ലുകളുടെ ബലമില്ലാതെ പൈപ്പുകൾ കൊണ്ട് തീർത്ത തൂണുകളിൽ വീട് ഉയർന്ന് പൊങ്ങുന്നു. കൊല്ലം ചന്ദനത്തോപ്പിലാണ് മലയാളികൾക്ക് കൗതുകമാകുന്ന ചെലവ് കുറഞ്ഞ ഈ പൈപ്പ് വീട് ഉയരുന്നത്. ജി.ഐ പൈപ്പുകളും നട്ടും ബോൾട്ടുകളുമാണ് ഈ വീടിന് കരുത്ത് പകരുന്നത്. ബാത്ത് അറ്റാച്ചിടായ മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും അടങ്ങുന്നതാണ് പൈപ്പിൽ തീരുന്ന ഈ ഇരുനില വീട്. മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ. ബാൽക്കണിയുമുണ്ട്. താഴെത്തെയും മുകളിലത്തെയും നിലയിൽ സാധാരണ പോലെ തന്നെ തറയിൽ ടൈൽ പാകും.

ഇഷ്ടികയും സിമന്റ് കട്ടയും സിമന്റുമൊക്കെ ഉപയോഗിച്ചുള്ള സാധാരണ കെട്ടിട നിർമ്മാണത്തിന്റെ പകുതി ചെലവ് പോലും ഈ കെട്ടിട നിർമ്മാണത്തിന് വരില്ല. മേൽക്കൂര ഷീറ്റ് മേഞ്ഞതാണ്. വീ ബോർഡുകൾ വച്ചാണ് ഭിത്തികൾ നിർമ്മിക്കുന്നത്. അലൂമിനിയം ജനൽപാളികളും ഗ്‌ളാസിട്ട ജനലുകളുമുണ്ട്. വാതിലുകളും അലൂമിനിയത്തിലാണ് നിർമ്മിക്കുന്നത്. റെഡിമെയ്ഡ് വീടായതിനാൽ മില്ലീമീറ്ററിന്റെ കൃത്യത പോലും പാലിച്ചേ പറ്റുകയുള്ളൂ. സാധാരണ വീടുകളുടെ ഭിത്തികളെക്കാൾ കനം കുറവായതിനാൽ സ്ഥലനഷ്ടവും കുറയും. സാധാരണ ഇതുപോലൊരു വീട് നിർമ്മിച്ചാൽ 18 ലക്ഷം രൂപ വരെയാകും. 26 വർഷം വീട് ഈടുനിൽക്കുമാണ് കമ്പനി നൽകുന്ന ഉറപ്പ്. വേണ്ടുവിധം പെയിന്റിംഗും മറ്റ് അറ്റകുറ്റപ്പണികളും നടത്തിയാൽ പിന്നെയും കാലങ്ങളോളം വീട് നിലനിൽക്കും.

ചന്ദനത്തോപ്പ് കുഴിയം മുമ്പാലതാഴതിൽ രമണൻ പിള്ളയാണ് മുമ്പാലക്കുളത്ത് തന്റെ മൂന്നേകാൽ സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള പൈപ്പ് വീട് നിർമ്മിക്കുന്നത്. ഒരു മാസം മുമ്പാണ് ഇവിടെ വീടിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയത്. മഴയുള്ളതിനാൽ ഇടയ്ക്ക് തടസപ്പെട്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വീട് പൂർത്തിയാകും. ഇവിടെ പശുഫാം നടത്തിവരികയാണ് രമണൻ. റോഡരികിലെ ഭൂമിയിൽ ഒരു വീട് നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചപ്പോഴാണ് ചെലവ് കുറഞ്ഞ പൈപ്പ് വീടുകളെപ്പറ്റി അറിഞ്ഞത്. എറണാകുളം പച്ചാളത്തെ അശ്വിൻ എൻജിനിയറിംഗാണ് വീട് നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP