Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മരിക്കുന്നതിന്റെ തലേദിവസവും അമൽ മർദ്ദിച്ചു; ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായും മൊഴി; മരണം സംഭവിച്ചത്് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുക്കവെ: കട്ടപ്പനയിലെ 21കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഗാർഹിക പീഡനത്തിന്റെ നേർ ചിത്രം

മരിക്കുന്നതിന്റെ തലേദിവസവും അമൽ മർദ്ദിച്ചു; ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചിരുന്നതായും മൊഴി; മരണം സംഭവിച്ചത്് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുക്കവെ: കട്ടപ്പനയിലെ 21കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നത് ഗാർഹിക പീഡനത്തിന്റെ നേർ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നതും സ്ത്രീധനത്തിന്റെ പേരിലുള്ള ഗാർഹിക പീഡനത്തിന്റെ നേർ ചിത്രം. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മാർച്ച് 29ന് ഭർതൃവീട്ടിലെ ജനലിൽ തൂങ്ങി മരിച്ച കേസിലാണ് ഭർത്താവ് അയ്യപ്പൻ കോവിൽ മാട്ടുക്കട്ട അറഞ്ഞനാൽ അമൽ ബാബു(27) അറസ്റ്റിലായത്.

മാർച്ച് 29നു പുലർച്ചെയാണ് ധന്യയുടെ തൂങ്ങി മരണം. മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിൽ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു ധന്യ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്. കുഞ്ഞിനെ പോലും ഓർക്കാതെ ധന്യ ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാതെയാണെന്ന് ധന്യയുടെ കുടുംബം ആരോപിക്കുന്നു.

2019 നവംബർ 9ന് ആയിരുന്നു ധന്യയുടെയും അമലിന്റെയും വിവാഹം നടന്നത്. 27 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും നൽകി കൂടാതെ അമലിന് മാല, കൈച്ചെയിൻ തുടങ്ങിയവയും വീട്ടിലേക്കുള്ള ഫർണിച്ചറും നൽകിയിരുന്നു. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വർഷ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാർത്ഥിനിയായിരുന്നു അപ്പോൾ ധന്യ. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് ഓർക്കുന്നു.

മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോൾ അമൽ മർദിച്ചതായി പറഞ്ഞതിനെത്തുടർന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കൾ തയ്യാറെടുത്തിരിക്കെയായിരുന്നു മകളുടെ മരണ വാർത്ത തേടി എത്തിയത്. മകളെ പൊക്കം പോലും ഇല്ലാത്ത ജനലിൽ തൂങ്ങിമരിച്ചു എന്ന വാദവും മർദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പീരുമേട് ഡിവൈഎസ്‌പി പി.കെ.ലാൽജി, ഉപ്പുതറ എസ്എച്ച്ഒ ആർ.മധു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്.

അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയിൽ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേൽ ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി ഗാർഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകൾ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്‌പി പി.കെ.ലാൽജി പറഞ്ഞു. അമലിനെ കോടതി റിമാൻഡ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP