Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനംവകുപ്പ് ഓഫീസുകളിൽ പബ്ലിക് ഹെൽപ് ഡെസ്‌കുകൾ: മന്ത്രി എ കെ ശശീന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനംവകുപ്പ് സേവനങ്ങളെകുറിച്ച് ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവശ്യമായ നിർദ്ദേശങ്ങളും സേവനങ്ങളും നൽകുന്നതിനും എല്ലാ വനംവകുപ്പ് ഓഫീസുകളിലും പബ്ലിക് ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആദ്യഘട്ടത്തിൽ ഡി എഫ് ഒ ഓഫീസുകളിൽ ഹെൽപ് ഡെസ്‌കുകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പെരിയാർ പറമ്പിക്കുളം,ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനുകളുടെ ഗവേണിങ് ബോഡി മീറ്റിംഗുകളിൽ പങ്കെടുക്കുകയായിരുന്നു ചെയർമാൻ കൂടിയായ വനംമന്ത്രി.

ജലവിതരണം, വൈദ്യുതീകരണം, വനപാതകൾ തുടങ്ങിയവ സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗസ്ഥർ വ്യത്യസ്ത തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നതായി ജനപ്രതിനിധികൾ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് മന്ത്രി ഈ നിർദ്ദേശം നൽകിയത്.

റിസർവുകൾ അടച്ചു പൂട്ടിയ നിലവിലെ സാഹചര്യത്തിൽ വരുമാനത്തിൽ വൻ ഇടിവുണ്ടായതായും വരുമാനം വർധിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ തേടേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കോവിഡുമായി ബന്ധപ്പെട്ട് താൽക്കാലിക വാച്ചർമാർ അനുഭവിക്കുന്ന ദുരിതങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

വനപാതകൾ നിർമ്മിക്കുമ്പോൾ ഒറ്റഘട്ടമായി പണി പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. പെരിയാർ ടൈഗർ റിസർവിലെ അട്ടത്തോട് എഴുകുമൺ റോഡിന്റെ പണി ഈ വർഷം പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഘട്ടം ഘട്ടമായി പണി ചെയ്യുമ്പോൾ പലപ്പോഴും ആദ്യഘട്ടത്തിൽ പണിചെയ്ത റോഡുഭാഗം തകർന്നു പോകുന്ന സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെരിയാർ ടൈഗർ റിസർവ്വിലെ സാമൂഹികാധിഷ്ടിത ഇക്കോ ടൂറിസം പരിപാടികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 90 ശതമാനമായി ഉയർത്തുന്നതിനും യോഗത്തിൽ തീരുമാനമായി. രണ്ടു റിസർവ്വുകളിലേയും 2021-22ലെ ബജറ്റും യോഗം പാസ്സാക്കി.പെരിയാർ ടൈഗർ റിസർവ്വ് നിർമ്മിച്ച രണ്ടു ഹ്രസ്വ ചിത്രങ്ങളുടെയും പറമ്പിക്കുളം ടൈഗർ റിസർവ്വിന്റെ പരിഷ്‌കരിച്ച വൈബ് സൈറ്റിന്റെയും പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനായും ഓഫ്ലൈനായും ചേർന്ന യോഗങ്ങളിൽ എം എൽ എമാരായ വാഴൂർ സേമൻ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണൻ, കെ യു ജനീഷ്‌കുമാർ, കെ ബാബു, ടി ജെ സനീഷ്‌കുമാർ ജോസഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ ബിനുമോൾ, പി കെ ഡേവിസ്, ഓമല്ലൂർശങ്കരൻ, നിർമ്മലാ ജിമ്മി, ജിജി കെ ഫിലിപ്പ് , വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ,മുഖ്യ വനംമേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, സിസി എഫ് പി പി പ്രമോദ്, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ അനൂപ് കെ ആർ, ഡെപ്യൂട്ടി ഡയറക്ടർമാരായ കെ കെ സുനിൽ ബാബു, സാജു പി യു, എസ് വൈശാഖ്,കെ എഫ് ആർ ഐ മുൻ ഡയറക്ടർ ഡോ കെ എസ് ഈസ, ഡോ ജോമി അഗസ്റ്റിൻ , ഡോ എം അമൃത്,ഡോ സുമ വിഷ്ണുദാസ് മറ്റംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP