Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാമനാട്ടുകര അപകടം: അന്വേഷണം കണ്ണുരിലെ സ്വർണക്കടത്ത് സംഘത്തിലേക്ക്; ഇടനിലക്കാരനെന്ന് സംശയിക്കുന്ന അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിൽ റെയ്ഡ്; ഒളിവിൽ പോയ ഇയാൾക്ക് ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമെന്ന് ബിജെപി

രാമനാട്ടുകര അപകടം: അന്വേഷണം കണ്ണുരിലെ സ്വർണക്കടത്ത് സംഘത്തിലേക്ക്; ഇടനിലക്കാരനെന്ന് സംശയിക്കുന്ന അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിൽ റെയ്ഡ്; ഒളിവിൽ പോയ ഇയാൾക്ക് ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമെന്ന് ബിജെപി

അനീഷ് കുമാർ

കണ്ണൂർ: രാമനാട്ടുകര അപകടത്തിന് പിന്നിലെ സ്വർണക്കടത്തിന് ഇടനിലക്കാരനെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. അഴീക്കൽ സ്വദേശി അർജുൻ ആയങ്കി എന്ന യുവാവിന്റെ അഴീക്കോട്ടെ വീട്ടിലാണ് കസ്റ്റംസ് സംഘം ബുധനാഴ്‌ച്ച പകൽ പരിശോധന നടത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇതോടെ അന്വേഷണം കണ്ണൂരിലെ സ്വർണക്കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്.

കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സംഭവ ശേഷം അർജുൻ ഒളിവിൽ പോയിരിക്കുകയാണ്.

സ്വർണക്കടത്തിൽ അർജുന്റെ ബന്ധം തെളിയിക്കുന്ന കൂടുതൽ തെളിവുകൾക്ക് വേണ്ടിയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു നിന്നു. അർജ്ജുൻ അപകടം നടന്ന ദിവസം കോഴിക്കോട്ടെത്തി എന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. രാമനാട്ടുകര അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായും വിവരം പൊലീസിന് ലഭിച്ചു. പൊലീസ് സംശയിക്കുന്ന പ്രതിക്ക് ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കമുള്ളവരുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

കൂടാതെ ഇയാൾക്കെതിരെ നിരവധി കേസുകളുമുണ്ടെന്നും ഇവർ പറയുന്നു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന പല അക്രമങ്ങൾക്കും ഇയാൾ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.ഇയാൾ ഉൾപ്പെടുന്ന സംഘത്തിന് കേരളത്തിലങ്ങോളമിങ്ങോളം വലിയ ബന്ധങ്ങളാണുള്ളതെന്നും പ്രാദേശിക ബിജെപി നേതൃത്വം ആരോപിച്ചു.

ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് അപകട ദിവസം രാവിലെ വരെ സജീവമായിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ഇടനിലക്കാരനായ യുവാവ് ഒളിവിൽ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ റെയ്ഡിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP