Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; മലപ്പുറം വഴിക്കടവിൽ പ്രതി പിടിയിൽ

പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു; മലപ്പുറം വഴിക്കടവിൽ പ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

 തിരൂർ: പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വഴിക്കടവിലാണ് സംഭവം. പ്രതി മുഹമ്മദ് സലീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതര പരിക്കുകളോടെ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു

മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി ഇന്നലെ രാത്രി ഒൻപത് മണിയോടെ സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സലീമിനെ അന്വേഷിച്ച് വഴിക്കടവ് പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ കിട്ടാതെ വന്ന പൊലീസ് തിരികെ പോയതിന് പിന്നാലെ സലീം വീട്ടിലെത്തി സീനത്തിനെ ആക്രമിക്കുകയായിരുന്നു. സലീമിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP